ബജാജ് ഫിനാന്‍സിന്റെ ഫ്‌ളെക്‌സി വായ്പകള്‍ എന്ന ആശയം വിമര്‍ശനം ഏറ്റുവാങ്ങുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബജാജ് ഫിനാന്‍സ് ലിമിറ്റഡിന്റെ ചില ടേം വായ്പകളെ ഫ്‌ളെക്‌സി-വായ്പകള്‍ എന്ന് വിളിക്കുന്നതിനെ ചില വിശകലന വിദഗ്ധര്‍ വിമര്‍ശിക്കുന്നു. സാമ്പത്തിക സമ്മര്‍ദത്തിന്റെയും വായ്പാ മൊറട്ടോറിയത്തിന്റെയും സമയത്താണ് ഇത് നിലനില്‍ക്കുന്നതെന്നതാണ് വിമര്‍ശനത്തിന് കാരണം. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക് ഇതര വായ്പാദാതാവായ കമ്പനി ചൊവ്വാഴ്ച നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ പരിവര്‍ത്തനം വെളിപ്പെടുത്തി.

ഫ്‌ളെക്‌സി വായ്പകള്‍ക്ക് കീഴില്‍, വായ്പക്കാര്‍ക്ക് തിരിച്ചടവ് കുറച്ച് കാലത്തേക്ക് മാറ്റിവെക്കാന്‍ അനുവാദമുണ്ട്. ഇതിനായി കടം നല്‍കുന്നയാള്‍ നിശ്ചിത ഫീസോ ഉയര്‍ന്ന പലിശയോ ഈടാക്കുന്നു. അത്തരം ഉല്‍പ്പന്നങ്ങള്‍ വളരെ സാധാരണമാണ്. എന്നിരുന്നാലും അതിന്റെ സമയം കാരണം അസറ്റ്-ഗുണനിലവാര ആശങ്കകള്‍ ഉയര്‍ത്തി. ഈ ആഴ്ച റിപ്പോര്‍ട്ട് ചെയ്ത ആദ്യപാദ വരുമാനം അനുസരിച്ച്, ബജാജ് ഫിനാന്‍സ് 8,600 കോടി രൂപ ടേം വായ്പകളെ സ്വിച്ച് ഫീസായി ഫ്‌ളെക്‌സി വായ്പകളാക്കി മാറ്റി. ഇത് മുന്‍കൂട്ടി നിശ്ചയിച്ച കാലയളവില്‍ പലിശ മാത്രം നല്‍കാന്‍ ഉപഭോക്താക്കളെ അനുവദിക്കുന്നു.

വാള്‍മാര്‍ട്ട് ഇന്ത്യയുടെ മൊത്തവ്യാപാര ബിസിനസ് സ്വന്തമാക്കാനൊരുങ്ങി ഫ്‌ളിപ്പ്കാര്‍ട്ട്‌വാള്‍മാര്‍ട്ട് ഇന്ത്യയുടെ മൊത്തവ്യാപാര ബിസിനസ് സ്വന്തമാക്കാനൊരുങ്ങി ഫ്‌ളിപ്പ്കാര്‍ട്ട്‌

ബജാജ് ഫിനാന്‍സിന്റെ ഫ്‌ളെക്‌സി വായ്പകള്‍ എന്ന ആശയം വിമര്‍ശനം ഏറ്റുവാങ്ങുന്നു

കഴിഞ്ഞ അഞ്ച് വര്‍ഷമായി ഫ്‌ളെകിസ് വായ്പ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് ബജാജ് ഫിനാന്‍സ് മാനേജ്‌മെന്റ് വ്യക്തമാക്കി. മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം, വായ്പാദാതാവിന് നിലവില്‍ 36,846 കോടി രൂപയുടെ ഫ്‌ളെക്‌സി വായ്പകളുണ്ട്. 'ആദ്യപാദത്തില്‍, കാലതാമസവും നല്ല തിരിച്ചടവ് ട്രാക്ക് റെക്കോര്‍ഡും ഇല്ലാതെ ഞങ്ങള്‍ വായ്പ ഉല്‍പ്പന്നം ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുകയായിരുന്നു. സ്വിച്ച് ചെയ്ത വായ്പയിലെ 8,600 കോടി രൂപയില്‍ 5,000 കോടി രൂപ മൊറട്ടോറിയത്തില്‍ ഉള്‍പ്പെടാത്ത ഉപഭോക്താക്കള്‍ക്കും 3,600 കോടി രൂപ മൊറട്ടോറിയത്തിന് കീഴിലുള്ളവര്‍ക്കും നല്‍കി.

റെക്കറിങ് പേയ്‌മെന്റുകൾ അടയ്‌ക്കാൻ യുപിഐ ഓട്ടോപേ സൗകര്യം; ഉപയോഗിക്കേണ്ടതെങ്ങനെ? റെക്കറിങ് പേയ്‌മെന്റുകൾ അടയ്‌ക്കാൻ യുപിഐ ഓട്ടോപേ സൗകര്യം; ഉപയോഗിക്കേണ്ടതെങ്ങനെ?

കൂടാതെ, ഉപയോക്താക്കള്‍ പ്രതിമാസ പണമടയ്ക്കല്‍ നടത്തേണ്ടത് പ്രധാനമാണ്,' ബജാജ് ഫിനാന്‍സ് എംഡിയും സിഇഒയുമായ രാജീവ് ജെയിന്‍ വ്യക്തമാക്കി. ഈ പാദത്തില്‍ 8,600 കോടി രൂപയായ ഫ്‌ളെക്‌സി വായ്പകള്‍ മാനേജ്‌മെന്റിന്റെ കീഴിലുള്ള മൊത്തം ആസ്തിയുടെ 6.2 ശതമാനം വരും. ഇതില്‍ 2.6 ശതമാനം മൊറട്ടോറിയത്തിന്റെ കീഴിലാണ്. ആദ്യപാദത്തിന്റെ അവസാനത്തില്‍, വായ്പാദാതാവിന്റെ മൊറട്ടോറിയത്തിന് കീഴിലുള്ള ലോണ്‍ ബുക്ക്, മാനേജ്‌മെന്റിന് കീഴിലുള്ള മൊത്തം ആസ്തിയുടെ 15.7 ശതമാനമായി കുറഞ്ഞു. ഏപ്രില്‍ 30 ലെ കണക്കനുസരിച്ച് ഇത് 27.1 ശതമാനമായിരുന്നു. ഏകീകൃത മൊറട്ടോറിയം ബുക്കിലെ കണക്ക് പ്രകാരം ജൂണ്‍ 30 വരെ 21,705 കോടി രൂപയെന്ന നിലയില്‍ നില്‍ക്കുന്നു.

English summary

analysts criticized bajaj finance flexi loans | ബജാജ് ഫിനാന്‍സിന്റെ ഫ്‌ളെക്‌സി വായ്പകള്‍ എന്ന ആശയം വിമര്‍ശനം ഏറ്റുവാങ്ങുന്നു

analysts criticized bajaj finance flexi loans
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X