വില 425 രൂപയിൽ താഴെ, ഈ കെമിക്കൽ ഓഹരി വാങ്ങാമെന്ന് ബ്രോക്കറേജ്, ദീർഘകാല നിക്ഷേപകർക്ക് മികച്ച വരുമാനം

ഈ ആഴ്ചയും ഓഹരി വിപണിയുടെ ചാഞ്ചാട്ടത്തിൽ വലിയ മാറ്റമുണ്ടായിട്ടില്ല. നിക്ഷേപകരുടെ വികാരം എന്താണ് എന്ന് മനസിലാക്കണമെങ്കിൽ ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഫലം പുറത്ത് വരുന്നത് വരെ കാത്തിരിക്കുക മാത്രമാണ് വഴി. അതേസമയം ബ്രോക്കറേജ് സ്ഥാപനങ്ങൾ ചില ഓഹരികൾക്ക് ബൈ കോൾ നൽകിയിട്ടുണ്ട്. അത്തരത്തിലുള്ള ഒരു ഓഹരിയാണ് സുമിറ്റോമോ കെമിക്കൽ ഇന്ത്യ. ബ്രോക്കറേജ് സ്ഥാപനമായ ആനന്ദ് രതിയാണ് സുമിറ്റോമോ കെമിക്കൽ ഇന്ത്യ ഓഹരിയിൽ ബുള്ളിഷ് വികാരത്തിനുള്ള സാധ്യത പ്രവചിക്കുന്നത്. നമുക്ക് വിശദമായി നോക്കാം.

ഓഹരി വിപണിയിലെ പ്രകടനം

ബിഎസ്ഇയിൽ 1.69 ശതമാനം ഇൻട്രാഡേ നേട്ടത്തോടെ 420.10 രൂപ എന്നതാണ് സുമിറ്റോമോ കെമിക്കൽ ഇന്ത്യ ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 5.03 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. ഒരു മാസത്തിനിടെ 4.48 ശതമാനമാണ് വളർച്ച. 2024-ൽ ഇതുവരെ 2.41 ശതമാനം മുന്നേറ്റമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. ആറ് മാസത്തിനിടെ 8.61 ശതമാനം ലാഭമാണ് നിക്ഷേപകർക്ക് ഓഹരി നൽകിയത്.

ഒരു വർഷത്തിനിടെ 6.53 ശതമാനം നേട്ടമാണ് ഓഹരിയുണ്ടാക്കിയത്. 454.55 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 336.40 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

ഈ മാസം ഏത് ഓഹരി വാങ്ങണം..?

ഈ മാസം വാങ്ങേണ്ട ഓഹരി

പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ആനന്ദ് രതി, സുമിറ്റോമോ കെമിക്കൽ ഇന്ത്യ ഓഹരികൾ ഈ മാസത്തെ സ്റ്റോക്ക് പിക്കായി ശുപാർശ ചെയ്തിട്ടുണ്ട്. സുമിറ്റോമോ കെമിക്കൽ ഓഹരികൾ സാങ്കേതികമായി 1 മാസത്തിനുള്ളിൽ 16% അപ്‌സൈഡ് സാധ്യതയുള്ള മാന്യമായ മുകളിലേക്കുള്ള ആക്കം കാണുന്നതിന് സ്ഥാപിച്ചിട്ടുണ്ടെന്ന് ബ്രോക്കറേജ് വിലയിരുത്തുന്നു.

സുമിറ്റോമോ കെമിക്കൽ ഇന്ത്യ ഓഹരി ഈയിടെ കാര്യമായ ഇടിവ് നേരിട്ടു, ഇപ്പോൾ അതിൻ്റെ 200-ദിന എക്‌സ്‌പോണൻഷ്യൽ മൂവിംഗ് ആവറേജിന് സമീപം ഏകദേശം 418 രൂപയിൽ വ്യാപാരം നടക്കുന്നു. ഈ സാമീപ്യം ഒരു സാധ്യതയുള്ള പിന്തുണാ നിലയെ സൂചിപ്പിക്കുന്നു. അതോടൊപ്പം പ്രതിവാര ചാർട്ടിൽ ഒരു ബുള്ളിഷ് ബാറ്റ് പാറ്റേൺ ഉയർന്നുവന്നു. ഇത് നിക്ഷേപകർക്ക് അനുകൂലമായ അവസരത്തെ സൂചിപ്പിക്കുന്നു എന്നും ആനന്ദ് രതിയുടെ റിപ്പോർട്ടിലുണ്ട്.

ടാർഗെറ്റ് വില 485 രൂപ

ഓഹരിയുടെ ടാർഗെറ്റ് വിലയായി ആനന്ദ് രതി നിശ്ചയിച്ചിരിക്കുന്ന വില എന്നത് 485 രൂപയാണ്. അപകടസാധ്യതകൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന്, ദിവസേനയുള്ള ക്ലോസിംഗ് വിലകളെ അടിസ്ഥാനമാക്കി സ്റ്റോപ്പ്-ലോസ് 380 രൂപയായി ക്രമീകരിക്കാനും ബ്രോക്കറേജ് സ്ഥാപനം ശുപാർശ ചെയ്യുന്നുണ്ട്.

സുമിറ്റോമോ കെമിക്കൽ ഇന്ത്യ ലിമിറ്റഡ്

കാർഷിക കീടനാശിനികൾ, ഗാർഹിക കീടനാശിനികൾ, തീറ്റ അഡിറ്റീവുകൾ, മൃഗങ്ങളുടെ ആരോഗ്യ പോഷകാഹാര ഉൽപ്പന്നങ്ങൾ എന്നിവ നിർമ്മിക്കുന്ന ഇന്ത്യയിലെ മുൻനിര സ്ഥാപനം.

ഈ മാസം ഏത് ഓഹരി വാങ്ങണം..?

നേട്ടം നിലനിർത്തി ആഭ്യന്തര വിപണി

ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തോടെ. നിഫ്റ്റി 69 പോയിൻറ് അഥവാ 0.31 ശതമാനം ഉയർന്ന് 22,597.80 ലും സെൻസെക്സ് 268 പോയിൻറ് അഥവാ 0.36 ശതമാനം ഉയർന്ന് 74,221.06 ലും ക്ലോസ് ചെയ്തു. റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഫോസിസ് ഓഹരികളുടെ ഉയർന്ന വാങ്ങൽ സൂചികകൾക്ക് താങ്ങായി. തുടർച്ചയായ അഞ്ചാം സെഷനിലും നിഫ്റ്റി നേട്ടത്തോടെ അവസാനിച്ചു. ഈ അഞ്ച് സെഷനുകളിലായി നിഫ്റ്റി ഉയർന്നത് 2 ശതമാനത്തോളമാണ്.

അറിയിപ്പ്:

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X