പുതിയ ഉയരങ്ങൾ താണ്ടി മുന്നോട്ട് കുതിക്കുകയാണ് ഇന്ത്യൻ ഓഹരി സൂചികകൾ. ബുധനാഴ്ച സെൻസെക്‌സ് 77,000 കടന്നു, നിഫ്റ്റി 50 സൂചിക 23,440 ലെവലിന് മുകളിൽ റെക്കോർഡ് ഉയരത്തിലെത്തി. വരും ദിവസങ്ങളിലും സമാനമായ കുതിപ്പുണ്ടായാൽ നിക്ഷേപകരുടെ കീശ വീർക്കുമെന്ന കാര്യം ഉറപ്പാണ്. അതേ സമയം ചാഞ്ചാട്ടത്തിനുള്ള സാധ്യതയും തള്ളിക്കളയാൻ സാധിക്കില്ല. അതുകൊണ്ടു തന്നെ കൃത്യമായ നിരീക്ഷണത്തിനും പഠനത്തിനും ശേഷമേ ഓഹരികൾ വാങ്ങാൻ പാടുള്ളു.
ബ്രോക്കറേജ് സ്ഥാപനമായ ആനന്ദ് രതി അതിൻ്റെ സാങ്കേതിക വിശകലനത്തെ അടിസ്ഥാനമാക്കി 2024 ജൂണിൽ രണ്ട് ഓഹരികളിൽ ബുള്ളിഷാണ്. ഹിന്ദുസ്ഥാൻ സിങ്ക് , ജിഎംആർ എയർപോർട്ട് ഇൻഫ്രാസ്ട്രക്ചർ എന്നിവയാണ് രണ്ട് ഓഹരികൾ. രണ്ട് ഓഹരികളും 30-90 ദിവസങ്ങൾക്കുള്ളിൽ 28 ശതമാനം മുന്നോട്ട് കുതിക്കുമെന്നാണ് ബ്രോക്കറേജ് വിലയിരുത്തൽ.
1. ജിഎംആർ എയർപോർട്സ് ഇൻഫ്രാസ്ട്രക്ചർ
വിമാനത്താവളങ്ങളുടെ വികസനം, പ്രവർത്തനം, പരിപാലനം എന്നിവയിൽ ജിഎംആർ എയർപോർട്ടുകൾ ഏർപ്പെട്ടിരിക്കുന്നു. എയർപോർട്ട് പോർട്ട്ഫോളിയോയിൽ ഡൽഹി ഇൻ്റർനാഷണൽ എയർപോർട്ട്, ഇന്ത്യയിലെ ഹൈദരാബാദ് ഇൻ്റർനാഷണൽ എയർപോർട്ട്, ഫിലിപ്പൈൻസിലെ മക്റ്റാൻ സെബു ഇൻ്റർനാഷണൽ എയർപോർട്ട് എന്നിവയുണ്ട്.
ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 90.19 രൂപ എന്നതാണ് നിലവിൽ ഓഹരി വില. ഒരു മാസത്തിനിടെ 9 ശതമാനം വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. 2024-ൽ ഇതുവരെ 12.25 ശതമാനം മുന്നേറ്റമാണ് ജിഎംആർ എയർപോർട്സ് ഇൻഫ്രാസ്ട്രക്ചർ ഓഹരി നേടിയത്. ഒരു വർഷത്തിനിടെ 112 ശതമാനം വളർച്ചയോടെ മൾട്ടിബാഗർ നേട്ടം നിക്ഷേപകർക്ക് നൽകാനും ഓഹരിക്ക് സാധിച്ചു.

ബ്രോക്കറേജ് വിലയിരുത്തൽ
2024 വർഷത്തിൻ്റെ തുടക്കം മുതൽ തന്നെ ജിഎംആർ എയർപോർട്ട് ഇൻഫ്രാസ്ട്രക്ചർ ഓഹരി വില വിശാലമായ ശ്രേണിയിൽ ഏകീകരിക്കുകയാണ്. മൊമെൻ്റം ഓസിലേറ്ററുകളുടെ പോസിറ്റീവ് പ്ലെയ്‌സ്‌മെൻ്റും വോളിയം വർദ്ധനയും ജിഎംആർ എയർപോർട്ട്‌സ് ഷെയർ പ്രൈസ് ആക്ഷൻ പിന്തുണയ്ക്കുന്നു എന്നാണ് ബ്രോക്കറേജ് റിപ്പോർട്ട് പറയുന്നത്.
അതുകൊണ്ടു തന്നെ 107-112 ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാം. 82 രൂപ സ്റ്റോപ്പ് ലോസായി നിശ്ചയിക്കണമെന്നും ആനന്ദ് രതി വ്യക്തമാക്കി.
2. ഹിന്ദുസ്ഥാൻ സിങ്ക്
ബഹുരാഷ്ട്ര പ്രകൃതി വിഭവ ഗ്രൂപ്പായ വേദാന്തയുടെ സബ്സിഡിയറി കമ്പനിയാണ് ഹിന്ദുസ്ഥാന്‍ സിങ്ക് . ഇന്ത്യയിലെ ഏറ്റവും വലിയ സിങ്ക്, ഈയം എന്നിവ ഖനനം ചെയ്യുന്ന കമ്പനിയാണ്, ലോകത്തെ രണ്ടാമത്തേതും. വെള്ളി ഉല്‍പ്പാദനത്തില്‍ ലോകത്തെ 6-മത്തെ വലിയ കമ്പനിയാണ് ഹിന്ദുസ്ഥാന്‍ സിങ്ക്.

ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 688.95 രൂപ എന്നതാണ നിലവിൽ ഹിന്ദുസ്ഥാൻ സിങ്ക് ഓഹരിയുടെ വില. കഴിഞ്ഞ ഒരു മാസത്തിനിടെ 18 ശതമാനം വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. 116.41 ശതമാനം മുന്നേറ്റമാണ് കഴിഞ്ഞ ആറ് മാസത്തിനിടെ ഓഹരിക്കുണ്ടായത്. ആറ് മാസത്തിനിടെ 115 ശതമാനം ലാഭം നിക്ഷേപകർക്ക് നൽകാനും സിങ്ക് ഓഹരിക്ക് സാധിച്ചു.
ബ്രോക്കറേജ് വിലയിരുത്തൽ
വരും മാസങ്ങളിൽ വെള്ളി വിലയിൽ കൂടുതൽ വർദ്ധനവ് ആനന്ദ് രതി പ്രതീക്ഷിക്കുന്നു. അതിനാൽ, ഹിന്ദുസ്ഥാൻ സിങ്ക് ഓഹരി കൂടുതൽ നേട്ടമുണ്ടാക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ 890 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാം. 590 രൂപയാണ് ടാർഗെറ്റ് വില.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല


Click it and Unblock the Notifications