രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനം സര്‍ക്കാരിന്റെ മുന്തിയ പരിഗണന ലഭിക്കുന്ന വിഷയമാണ്. ഇക്കഴിഞ്ഞ പൊതു ബജറ്റില്‍ ഗണ്യമായ വിഹിതം വകയിരുത്തിയതിലൂടെ ഇക്കാര്യം അടിവരയിടുന്നു. അതിനാല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയിലെ കമ്പനികള്‍ക്കും മികച്ച അവസരമാണ് മുന്നിലേക്ക് വരുന്നത്. ഇത്തരത്തില്‍ ഇടക്കാലയളവില്‍ നിക്ഷേപത്തിന് പരിഗണിക്കാവുന്നതും 48 ശതമാനം നേട്ടം പ്രതീക്ഷിക്കാവുന്നതുമായ ഒരു സ്മോള്‍ കാപ് ഓഹരി നിര്‍ദേശിച്ച് ബ്രോക്കറേജ് സ്ഥാപനമായ ആനന്ദ് രാത്തി രംഗത്തെത്തി.
പിഎന്‍സി ഇന്‍ഫ്രാടെക്
രാജ്യത്തെ പ്രമുഖ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് പിഎന്‍സി ഇന്‍ഫ്രാടെക്. ഐഎസ്ഒ അംഗീകാരം നേടിയിട്ടുള്ള കമ്പനിയുടെ ആസ്ഥാനം ന്യൂഡല്‍ഹിയിലാണ്. ദേശീയ പാത, വിമാനത്താവള റണ്‍വേ, ഊര്‍ജ വിതരണ ശൃംഖല, ജലസേചന പദ്ധതി, ഫ്ലൈഓവര്‍ തുടങ്ങിയവയുടെ നിര്‍മാണ പ്രവൃത്തികളിലാണ് പ്രധാനമായും ശ്രദ്ധയൂന്നീയിരിക്കുന്നത്. പ്രതിരോധ സേനകള്‍ക്ക് വേണ്ടിയും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, നാഷണല്‍ ഹൈവേ അതോറിറ്റി, ഉത്തര്‍പ്രദേശ്- മധ്യപ്രദേശ് ഉള്‍പ്പെടെയുളള വലിയ സംസ്ഥാനങ്ങളിലെ വൈദ്യുതി, ജലവിഭവ, പൊതുമരാമത്ത് വകുപ്പുകള്‍ക്ക് വേണ്ടിയും നിരവധി പദ്ധതികളാണ് ഇതിനോടകം കമ്പനി പൂര്‍ത്തീകരിച്ചിട്ടുള്ളത്.
ഓഹരി വിശദാംശം
പിഎന്‍സി ഇന്‍ഫ്രാടെക്കിന്റെ ഓഹരികളില്‍ 56.07 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 9.99 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 26.83 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.20 ശതമാനമാണ്. അതേസമയം, നിര്‍മാണ കമ്പനികളുടെ ശരാശരി പിഇ റേഷ്യോ 41.14 ആയിരിക്കുമ്പോള്‍ പിഎന്‍സി ഇന്‍ഫ്രാടെക്കിന്റേത് 13.61 നിരക്കിലാണെന്നതും ശ്രദ്ധേയമാണ്. നിലവിലെ മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ 6,577 കോടി രൂപയും പ്രതിയോഹരി ബുക്ക് വാല്യൂ 118.99 രൂപ നിരക്കിലുമാണ്.
അനുകൂല ഘടകം
ഏറ്റെടുത്ത പദ്ധതികളുടെ സമയബന്ധിതമായ പൂര്‍ത്തീകരണവും കൃത്യമായ ഇടവേളകളില്‍ നേടിയെടുക്കുന്ന പുതിയ കരാറുകളുമൊക്കെ പിഎന്‍സി ഇന്‍ഫ്രാടെക്കിനെ (BSE: 539150, NSE: PNCINFRA) വേറിട്ടു നിര്‍ത്തുന്ന ഘടകങ്ങളാണ്. അതിനാല്‍ ദേശീയപാത വികസനത്തിലെ ഉണര്‍വിന്റെ ഗുണഫലം കമ്പനിയെ തേടിയെത്തുന്നു. പൂര്‍ത്തീകരിക്കുമ്പോള്‍ പണം ലഭിക്കുന്ന വിധത്തിലുള്ള 8,450 കോടിയുടെ 7 കരാറുകള്‍ സമീപകാലത്ത് കരസ്ഥമാക്കി. കൂടാതെ ഉത്തര്‍ പ്രദേശിലെ വിവിധ ജലസേചന പദ്ധതികള്‍ക്കായുള്ള 2,340 കോടിയുടെ പദ്ധതികളും കമ്പനി നേടിയെടുത്തിട്ടുണ്ട്. ഇതോടെ സമീപ ഭാവിയിലേക്കുള്ള കമ്പനിയുടെ വരുമാനവും ഉറപ്പാക്കുന്നു.
സാമ്പത്തികം
പയട്രോസ്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ പിഎന്‍സി ഇന്‍ഫ്രാടെക്കിന്റെ സാമ്പത്തിക സ്ഥിതി ദുര്‍ബലാവസ്ഥയിലാണ്. എങ്കിലും കഴിഞ്ഞ 3 വര്‍ഷമായി വരുമാനത്തില്‍ 34.3 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 22.6 ശതമാനവും അറ്റാദായത്തില്‍ 27 ശതമാനം വീതവും വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ കമ്പനി നേടിയ സംയോജിത വരുമാനം 1,739 കോടിയാണ്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 8 ശതമാനം ഉയര്‍ച്ചയും തൊട്ടു മുമ്പിലെ പാദത്തേക്കാള്‍ 5 ശതമാനം ഇടിവും കാണിക്കുന്നു. മൂന്നാം പാദത്തിലെ അറ്റാദായം 78 കോടിയാണ്. ഇത് രണ്ടാം പാദത്തേക്കാള്‍ 50 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.
ലക്ഷ്യവില 378
കഴിഞ്ഞ ദിവസം 256 രൂപ നിലവാരത്തിലാണ് പിഎന്‍സി ഇന്‍ഫ്രടെക്കിന്റെ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 378 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്ന് ആനന്ദ് രാത്തി നിര്‍ദേശിച്ചു. ഇതിലൂടെ ഒരു വര്‍ഷത്തിനുള്ളില്‍ 48 ശതമാനം ലാഭം നേടാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. അതേസമയം കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 395.90 രൂപയും കുറഞ്ഞ വില 217.20 രൂപയുമാണ്. കഴിഞ്ഞ 3 മാസത്തിനിടെ ഓഹരിയില്‍ 11 ശതമാനം തിരുത്തല്‍ നേരിട്ടു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ആനന്ദ് രാത്തി പുറത്തിറക്കിയ റിസര്‍ച്ച് റിപ്പേര്ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications