ഒരിടവേളയ്ക്ക് ശേഷം വിപണികള്‍ വീണ്ടും ചാഞ്ചാട്ടത്തിന്റെ പാതിയിലാണ്. തുടര്‍ച്ചയായ രണ്ടാം ആഴ്ചയും സൂചികകള്‍ നഷ്ടം രേഖപ്പെടുത്തി. ആഗോള ഘടകങ്ങള്‍ പ്രതികൂലമാകുന്നതാണ് ആഭ്യന്തര വിപണിയേയും പിന്നോട്ടടിക്കുന്നത്. അടുത്തിടെ വന്ന മികച്ച ജിഡിപി നിരക്കുകളും സമ്പദ്ഘടനയുടെ തിരിച്ചു വരവിനെ സൂചിപ്പിക്കുന്നു. ഇതിനിടെ ശക്തമായ തിരുത്തല്‍ നേരിട്ട ലാര്‍ജ് കാപ് ഐടി ഓഹരിയില്‍ ഹ്രസ്വകാല നിക്ഷേപത്തിന് നിര്‍ദേശിച്ച് ആനന്ദ് രാത്തി രംഗത്തെത്തി.
വിപ്രോ
രാജ്യാന്തര തലത്തിലും മുന്‍നിരയില്‍ നില്ക്കുന്ന ഇന്ത്യന്‍ ബഹുരാഷ്ട്ര ഐടി കമ്പനിയാണ് വിപ്രോ ലിമിറ്റഡ്. 1980-ലാണ് ഐടി രംഗത്തേക്ക് കടന്നുവന്നതെങ്കിലും വിപ്രോയുടെ വേരുകള്‍ 1945-ല്‍ ആരംഭിച്ച വെസ്റ്റേണ്‍ ഇന്ത്യ പാം റീഫൈന്‍ഡ് ഓയില്‍ എന്ന ഭക്ഷ്യയെണ്ണ കമ്പനിയിലാണ് ചെന്നുനില്ക്കുക. ഇന്ന് ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഐടി കമ്പനിയാണ്. വൈവിധ്യവത്കരണത്തിന്റെ ഭാഗമായി എഫ്എംസിജി, ലൈറ്റിങ്, കണ്‍സള്‍ട്ടന്‍സി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലേക്കും വിപ്രോ കടന്നിട്ടുണ്ട്. നിലവില്‍ 3.08 ലക്ഷം കോടി രൂപയാണ് വിപ്രോയുടെ വിപണി മൂലധനം.
സാമ്പത്തികം
2021- 22 സാമ്പത്തിക വര്‍ഷത്തിലെ ഡിസംബര്‍ പാദത്തില്‍ 15,278 കോടി രൂപയാണ് വിപ്രോയുടെ വരുമാനം. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 21.3 ശതമാനം വര്‍ധനയാണ് കാണിച്ചത്. മൂന്നാം പാദത്തിലെ അറ്റാദായം 2,465 കോടി രൂപയാണ്. ഇത് കഴിഞ്ഞ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 6 ശതമാനത്തോളം ഇടിവുണ്ട്. പ്രതിയോഹരി വരുമാനവും 4.58-ല്‍ നിന്നും 4.51-ലേക്ക് ഇടിഞ്ഞു. എങ്കിലും കഴിഞ്ഞ 3 വര്‍ഷമായി വിപ്രോയുടെ വരുമാനത്തില്‍ 4.1 ശതമാനവും അറ്റാദായത്തില്‍ 10.5 ശതമാനവും പ്രവര്‍ത്തന ലാഭം 12.5 ശതമാനവും വീതം വാര്‍ഷികാടിസ്ഥാനത്തില്‍ സംയോജിത വളര്‍ച്ച രേഖപ്പെടുത്തുന്നുണ്ട്.
ഓഹരി വിശദാംശം
ഡിസംബര്‍ പാദത്തില്‍ മ്യൂച്ചല്‍ ഫണ്ടുകള്‍ വിപ്രോയിലെ (BSE: 507685, NSE : WIPRO) ഓഹരി പങ്കാളിത്തം വര്‍ധിപ്പിച്ചിട്ടുണ്ട്. അതേസമയം നേരിയ തോതില്‍ വിദേശ നിക്ഷേപകര്‍ ഓഹരി വിഹിതം കുറച്ചു. കമ്പനിയുടെ 73 ശതമാനം ഓഹരികളും പ്രമോട്ടര്‍മാരുടെ കൈവശമാണെന്നതും ശ്രദ്ധേയം. വിദേശ നിക്ഷേപകര്‍ക്ക് 9.34 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 2.77 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. മുടക്കമില്ലാതെ ലാഭവിഹിതം നല്‍കുന്നുണ്ടെങ്കിലും ഡിവിഡന്റ് യീല്‍ഡ് 0.18 ശതമാനം മാത്രമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 99.87 ആണ്.
ലക്ഷ്യവില 629
കഴിഞ്ഞ ഒരു മാസത്തിനിടെ നിഫ്റ്റി സൂചിക 4.62 ശതമാനം ഇറങ്ങിയപ്പോള്‍ വിപ്രോ ഓഹരികളില്‍ 11.19 ശതമാനം തിരുത്തല്‍ നേരിട്ടു. അതേസമയം, വെള്ളിയാഴ്ച 562.45 രൂപ നിലവാരത്തിലാണ് വിപ്രോയുടെ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 629 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ആനന്ദ് രാത്തി നിര്‍ദേശിച്ചത്. ഇതിലൂടെ അടുത്ത ഒരു മാസത്തിനകം 12 ശതമാനം നേട്ടം ലഭിക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. ഒരു വര്‍ഷ കാലയാളവിലെ വിപ്രോയുടെ ഉയര്‍ന്ന വില 739.85 രൂപയും കുറഞ്ഞ ഓഹരി വില 397.75 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ആനന്ദ് രാത്തി പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്ത്ിയതും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
