ബജറ്റിനോട് അനുബന്ധിച്ച് നേട്ടത്തിന്റെ പാതയിലേക്ക് തിരികെയെത്തിയിരുന്നെങ്കിലും ഈയാഴ്ച അവസാനത്തോടെ വിപണികള്‍ സമ്മര്‍ദത്തിലായി. ദുര്‍ബല ആഗോള സൂചനകളും ലാഭമെടുപ്പും വിദേശ നിക്ഷേപകര്‍ മാറി നില്‍ക്കുന്നതുമാണ് ഈ തിരിച്ചടിക്ക് കാരണം. എങ്കിലും അടിസ്ഥാനപരമായി സമ്പദ്ഘടന ശക്തമാണെന്നതിനാല്‍ ഈ ചാഞ്ചാട്ടത്തിന്റെ വേളയിലും തെരഞ്ഞെടുത്ത ഓഹരികള്‍ കേന്ദ്രീകരിച്ചുളള മുന്നേറ്റം ശ്രദ്ധേയമാണ്. ഇത്തരത്തില്‍ സമീപ ഭാവിയിലേക്ക് നിക്ഷേപത്തിന് പരിഗണിക്കാവുന്ന ഇടത്തരം ഐടി സ്റ്റോക്ക് നിര്‍ദേശിച്ച് ആനന്ദ് രാത്തി രംഗത്തെത്തി.
കോഫോര്‍ജ്
ഇന്ത്യയിലെ പ്രമുഖമായ ഐടി കമ്പനികളിലൊന്നാണ് കോഫോര്‍ജ് ലിമിറ്റഡ്. നേരത്തെ എന്‍ഐഐടി ടെക്നോളജീസ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. 1992-ല്‍ ഡല്‍ഹി ആസ്ഥാനമായാണ് തുടക്കം. ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുക, പരിപാലിക്കുക, ധനകാര്യ മേഖലയിലെ ബിപിഒ സേവനങ്ങള്‍, ക്ലൗഡ് കംപ്യൂട്ടിങ്, ഇന്‍ഷുറന്‍സ്, സഞ്ചാരം, ലോജിസ്റ്റിക്സ് തുടങ്്ങിയ മേഖലകളില്‍ കമ്പനിക്ക് സംരംഭങ്ങളുണ്ട്. വിദേശത്തുള്ള ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ഉപകമ്പനി മുഖേനയാണ് നടത്തുന്നത്. എന്‍ഐഐടി ജിഐസ്, എന്‍ഐഐടി ജിഎംബിഎച്ച് ജര്‍മനി, എന്‍ഐഐടി സ്മാര്‍ട്ട്സെര്‍വ് എന്നിവയാണ് പ്രധാന ഉപകമ്പനികള്‍.
അനുകൂല ഘടകം
തുടര്‍ച്ചയായി വമ്പന്‍ കരാറുകള്‍ നേടുന്നതും മറ്റ് നിരവധി പദ്ധതികള്‍ ആസൂത്രണ ഘട്ടത്തിലെ അവസാന പാദത്തിലേക്ക് കടന്നതും കോഫോര്‍ജിന്റെ ഭാവി വരുമാനം ഉറപ്പാക്കുന്നതാണെന്ന് ബ്രോക്കറേജ് സ്ഥാപനമായ ആനന്ദ് രാത്തിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇതിലൂടെ കമ്പനിയുടെ വളര്‍ച്ചാ വേഗം സ്ഥായിയായി നിലനിര്‍ത്താനാകുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കൂടാതെ കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരി വിലയില്‍ 23 ശതമാനത്തോളം തിരുത്തല്‍ സംഭവിച്ചതും നിക്ഷേപത്തിന് പരിഗണിക്കാവുന്ന ഘടകമാണ്.
സമ്പത്തികം
കഴിഞ്ഞ 5 വര്‍ഷമായി വരുമാനത്തില്‍ കോഫോര്‍ജ് (BSE: 532541, NSE : COFORGE) ക്രമാനുഗതമായ വളര്‍ച്ച കൈവരിക്കുന്നുണ്ട്. സമാനമായി അറ്റാദായത്തിലും പ്രതിയോഹരി വരുമാനത്തിലും വളര്‍ച്ച ദൃശ്യമാണ്. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ 1,662.90 കോടിയാണ് സംയോജിത വരുമാനം. ഇത് രണ്ടാം പാദത്തേക്കാള്‍ 5.44 ശതമാനവും കഴിഞ്ഞ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 40 ശതമാനത്തോളം വര്‍ധനവും രേഖപ്പെടുത്തി. മൂന്നാം പാദത്തിലെ അറ്റാദായം 197.20 കോടി രൂപയുമാണ്.
ലക്ഷ്യവില 6,465
വെളളിയാഴ്ച 4,695.10 രൂപ നിലവാരത്തിലാണ് കോഫോര്‍ജിന്റെ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 6,465 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്ന് ആനന്ദ് രാത്തി നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 12 മാസത്തിനകം 38 ശതമാനത്തോളം നേട്ടം കരസ്ഥമാക്കാനാകും. കഴിഞ്ഞ 52 ആഴ്ച കാലയളവിലെ ഓഹരികളുടെ കൂടിയ വില 6,135 രൂപയും കുറഞ്ഞ വില 2,300 രൂപയുമാണ്. കഴിഞ്ഞ ഒരാഴ്ചയായി ഓഹരി വിലയില്‍ കാര്യമായ മാറ്റമുണ്ടായിട്ടില്ല. അടുത്തിടെ നേരിട്ട തിരുത്തല്‍ അവസാനിക്കുകയാണെന്ന സൂചനയാണിതെന്നും വിലയിരുത്തുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് സ്ഥാപനമായ ആനന്ദ് രാത്തിയുടെ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications