ഓഹരി വിപണിയിൽ നിന്നും മികച്ച നേട്ടമുണ്ടാക്കുക എന്നത് എളുപ്പമല്ല. അതിന് കൃത്യമായ ധാരണയും പഠനവും നിരീക്ഷണവും അത്യാവശ്യമാണ്. സൂചികകളുടെ ചാഞ്ചാട്ടത്തെ മുൻകൂട്ടി കാണാൻ സാധിക്കണം. അതോടൊപ്പം തന്നെ നിക്ഷേപം നടത്തുന്ന ഓഹരിയെ നിരന്തരമായി നിരീക്ഷിക്കുകയും വേണം. ഓഹരികളുടെ പ്രവർത്തനത്തെ കൃത്യമായി മനസിലാക്കാൻ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ സഹായം തേടുന്നത് നല്ലതാണ്. ഏതൊക്കെ ഓഹരികൾ ഏത് രീതിയിലുള്ള പ്രവർത്തനം നടത്തുമെന്നതിന്‍റെ ഏകദേശ ധാരണ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ വിലയിരുത്തലിലൂടെ മനസിലാക്കാം.
ബ്രോക്കറേജ് സ്ഥാപനമായ ഏഞ്ചൽ വൺ,സെൻട്രൽ ഡിപ്പോസിറ്ററി സർവീസസ് ലിമിറ്റഡ് (സി.ഡി.എസ്.എൽ) ഓഹരികൾ മുകളിലേക്കുയരാനുള്ള സാധ്യത ചൂണ്ടിക്കാട്ടുന്നുണ്ട്. അതുകൊണ്ടു തന്നെ ഓഹരിയുടെ കൂടുതൽ വിശദാംശങ്ങൾ നമുക്ക് പരിശോധിക്കാം.
സി.ഡി.എസ്.എൽ
1999-ൽ സ്ഥാപിതമായ ഒരു ഇന്ത്യൻ സെൻട്രൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററിയാണ് സെൻട്രൽ ഡിപ്പോസിറ്ററി സർവീസസ് ലിമിറ്റഡ്. തുറന്ന ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഡിപ്പോസിറ്ററിയാണിത്. രാജ്യത്തെ ഏക ലിസ്റ്റ് ചെയ്ത ഡിപ്പോസിറ്ററിയാണ് സി.ഡി.എസ്.എൽ.
ഓഹരി വിപണിയിലെ പ്രകടനം
നിലവിൽ എൻഎസ്ഇയിൽ 1318.20 രൂപ എന്ന നിലയിലാണ് സി.ഡി.എസ്.എൽ ഓഹരി വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 9.19 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 6.67 ശതമാനമാണ് ഒരു മാസത്തെ മുന്നേറ്റം. എന്നാൽ കഴിഞ്ഞ ആറ് മാസത്തെ പ്രകടനം പരിശോധിച്ചാൽ സി.ഡി.എസ്.എൽ ഓഹരിക്ക് 9 ശതമാനം നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് കാണാം.
ഒരു വർഷത്തിനിടെ നിക്ഷേപകർക്ക് 31 ശതമാനം ലാഭം നൽകാൻ സി.ഡി.എസ്.എൽ ഓഹരിക്ക് സാധിച്ചിട്ടുണ്ട്. അഞ്ച് വർഷത്തിനിടെ 1110 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. 1989.80 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 917.62 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

ബ്രോക്കറേജ് വിലയിരുത്തൽ
കഴിഞ്ഞ 5 വ്യാപാര സെഷനുകളിൽ സിഡിഎസ്എൽ ഓഹരികൾ കുത്തനെ തിരിച്ചുവരവ് നടത്തിയിട്ടുണ്ടെന്നും നിലവിലെ വിപണിയിലെ റാലിയിൽ ഓഹരി കൂടുതൽ നേട്ടമുണ്ടാക്കുമെന്നും ബ്രോക്കറേജ് സ്ഥാപനമായ ഏഞ്ചൽ വണ്ണിലെ രാജേഷ് ഭോസ്ലെ പറഞ്ഞു. സിഡിഎസ്എൽ ഓഹരികൾക്ക് 1420 രൂപ ടാർഗെറ്റ് വിലയാണ് മാർക്കറ്റ് വിദഗ്ദ്ധൻ നിശ്ചയിച്ചിരിക്കുന്നത്. അതായത് നിലവിലെ ഓഹരി വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 100 രൂപയുടെ നേട്ടം. റിസ്ക് ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് സ്റ്റോപ്പ് ലോസ് 1246 രൂപയിൽ നിലനിർത്താനും രാജേഷ് ഭോസ്ലെ ശുപാർശ ചെയ്യുന്നു.
ഡിവിഡറ്റ്
സിഡിഎസ്എല്ലിന്‍റെ എക്സ്ചേഞ്ച് ഫയലിംഗ് പ്രകാരം, മെയ് 3 ന് ഒരു ബോർഡ് മീറ്റിംഗ് നടക്കുമെന്ന് നിശ്ചയിച്ചിട്ടുണ്ട്.2025 മാർച്ചിൽ അവസാനിച്ച കാലയളവിലെ കമ്പനിയുടെ വാർഷിക ഓഡിറ്റ് ചെയ്ത സാമ്പത്തിക ഫലങ്ങളും ഡിവിഡന്റും പരിഗണിക്കുന്നതിനും അംഗീകരിക്കുന്നതിനുമായി ബോർഡ് മീറ്റിംഗ് 03-മെയ്-2025 ന് നടക്കുമെന്നാണ് കമ്പനി എക്സ്ചേഞ്ചിനെ അറിയിച്ചത്.
ഡിവിഡന്‍റ് ബോണസ് ചരിത്രം
2024 ഓഗസ്റ്റിൽ സി.ഡി.എസ്.എൽ 1:1 എന്ന അനുപാതത്തിൽ ബോണസ് ഓഹരികൾ നൽകിയിരുന്നു. അതായത് ഓരോ ഷെയറിനും ഒരു അധിക ഓഹരി. അതിനുമുമ്പ്, ജൂലൈയിൽ കമ്പനി 19 രൂപ ലാഭവിഹിതവും 3 രൂപ പ്രത്യേക ലാഭവിഹിതവും (ആകെ 22 രൂപ) നൽകി. നേരത്തെ 2023, 2022, 2021 വർഷങ്ങളിൽ കമ്പനി ഓരോ സ്റ്റോക്കിനും യഥാക്രമം 16 രൂപ, 15 രൂപ, 9 രൂപ എന്നിങ്ങനെ ലാഭവിഹിതം വിതരണം ചെയ്തിരുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
