ഏഞ്ചല്‍ വണ്ണിന്റെ ഓഹരികള്‍, വ്യാഴാഴ്ച ഒറ്റ സെഷനില്‍, ഏകദേശം 90% ഇടിഞ്ഞു. 251.35 രൂപയിലാണ് ഓഹരിയില്‍ ട്രേഡിഗ് ആരംഭിച്ചത്. ഓഹരി വിഭജനം പ്രാബല്യത്തില്‍ വന്നതിനെത്തുടര്‍ന്ന് മുന്‍ ക്ലോസിംഗ് വിലയായ 2,489.90 രൂപ കുത്തനെ താഴ്ന്നു.

കുത്തനെയുള്ള ഇടിവ് പൂര്‍ണ്ണമായും സാങ്കേതികമായിരുന്നു. 1:10 ഓഹരി വിഭജനം പ്രാബല്യത്തില്‍ വന്നതിനെത്തുടര്‍ന്നുണ്ടായ വിലക്കുറവ്.ഓഹരി യഥാര്‍ത്ഥത്തില്‍ 3 ശതമാനം മാത്രമാണിടിഞ്ഞത്.
ഏഞ്ചല്‍ വണ്‍ ഓഹരി വിഭജനം
ജനുവരി 15-ന് ഒക്ടോബര്‍-ഡിസംബര്‍ പാദ (Q3 FY26) ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ഏഞ്ചല്‍ വണ്‍ ഓഹരി വിഭജനം പ്രഖ്യാപിച്ചത്. 10 രൂപ മുഖവിലയുള്ള ഓരോ ഇക്വിറ്റി ഷെയറും 1 രൂപ മുഖവിലയുള്ള 10 ഇക്വിറ്റി ഷെയറുകളായി വിഭജിച്ചു.
ഓഹരി ഉടമകളുടെ യോഗ്യത നിര്‍ണ്ണയിക്കുന്നതിനുള്ള റെക്കോര്‍ഡ് തീയതിയായി ഫെബ്രുവരി 26 നിശ്ചയിച്ചിരുന്നു. ആ തീയതിയില്‍, വിഭജനത്തിന് ശേഷമുള്ള അധിക ഓഹരികള്‍ നിക്ഷേപകര്‍ക്ക് ലഭ്യമായി. അതേ ദിവസം തന്നെ സ്റ്റോക്ക്, എക്സ്-സ്പ്ലിറ്റ് വ്യാപാരം ആരംഭിച്ചു.
അറിയേണ്ട പ്രധാന കാര്യം, ഓഹരി വിഭജനം നിക്ഷേപകന്റെ മൊത്തത്തിലുള്ള ഉടമസ്ഥതയെയോ അവരുടെ ഹോള്‍ഡിംഗുകളുടെ ആകെ മൂല്യത്തെയോ മാറ്റില്ല എന്നതാണ്. ഓഹരികളുടെ എണ്ണം വര്‍ദ്ധിക്കുമെങ്കിലും മൂല്യം അതേപടി തുടരും.
ഉദാഹരണത്തിന്, ഒരു നിക്ഷേപകന് 100 രൂപ വിലയുള്ള ഒരു ഓഹരി കൈവശം വച്ചിട്ടുണ്ടെങ്കില്‍, 1:10 അനുപാതത്തിലുള്ള വിഭജനം അതിനെ 10 രൂപ വിലയുള്ള 10 ഓഹരികളാക്കി മാറ്റും. വിഭജനത്തിനുശേഷം ഓരോ ഓഹരിയുടെയും വില കുറയുന്നുണ്ടെങ്കിലും, മൊത്തം ഹോള്‍ഡിംഗ് മൂല്യം 100 രൂപയായി തുടരുന്നു.
ലിക്വിഡിറ്റി മെച്ചപ്പെടുത്തുന്നതിനും ചില്ലറ നിക്ഷേപകര്‍ക്ക് ഓഹരികള്‍ കൂടുതല്‍ താങ്ങാനാവുന്നതാക്കുന്നതിനുമാണ് കമ്പനികള്‍ ഓഹരി വിഭജിക്കുന്നത്.
എയ്ഞ്ചല്‍ വണ്‍ മൂന്നാംപാദ ഫലങ്ങള്‍
2025 ഡിസംബര്‍ 31 ന് അവസാനിച്ച പാദത്തില്‍ കമ്പനി 269 കോടി രൂപയുടെഅറ്റാദായം രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 4.5 ശതമാനം ഇടിവാണിത്. വരുമാനം 5.8 ശതമാനം ഉയര്‍ന്ന് 1338 കോടി രൂപ.
ജീവനക്കാരുടെ ആനുകൂല്യ ചെലവുകള്‍, ESOP ചെലവുകള്‍, മറ്റ് പ്രവര്‍ത്തന ചെലവുകള്‍ എന്നിവയാണ് ലാഭം കുറച്ചത്.ചെലവ് 876.5 കോടി രൂപയില്‍ നിന്നും 964.2 കോടി രൂപയായി ഉയര്‍ന്നു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications