യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് കൂട്ടുമെന്ന പ്രഖ്യാപനത്തെ ഇന്നലെ വിപണികള്‍ പോസിറ്റീവായാണ് സമീപിച്ചതെങ്കിലും ഇന്ന് കാര്യങ്ങള്‍ മാറിമറിഞ്ഞു. പ്രധാന സൂചികകളായ നിഫ്റ്റിയും സെന്‍സെക്സും നിര്‍ണായക നിലവാരങ്ങള്‍ ഭേദിച്ച് താഴേക്കിറങ്ങി. എങ്കിലും അടിസ്ഥാനപരമായി മികച്ച ഓഹരികള്‍ വാങ്ങുന്നതിനുളള അവസരം കൂടിയാണ് ഇത്തരം സന്ദര്‍ഭങ്ങള്‍. അതേസമയം, കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവായിത്തുടങ്ങിയതിനാലും ടൂറിസം സീസൺ ആരംഭിച്ചതിന്റേയും പശ്ചാത്തലത്തില്‍ സമീപ ഭാവിയിലേക്ക് നിക്ഷേപത്തിന് പരിഗണിക്കുന്നതിനായി ഒരു ഹോട്ടല്‍ മേഖലയിലെ ഓഹരി നിര്‍ദേശിച്ച് പ്രമുഖ റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ ഏഞ്ചല്‍ വൺ രംഗത്തെത്തി.
ലെമണ്‍ ട്രീ ഹോട്ടല്‍സ്
ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ മുന്‍നിര ഹോട്ടല്‍ ശൃംഖലയാണ് ലെമണ്‍ ട്രീ ഹോട്ടല്‍സ് ലിമിറ്റഡ്. ബിസിനസ് വലിപ്പത്തില്‍ ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഹോട്ടല്‍ ഗ്രൂപ്പാണിത്. നിലവില്‍ 54 നഗരങ്ങളിലായി 87 ഹോട്ടലുകളും അതില്‍ 8,500 സ്വീകരണ മുറികളും ഹോട്ടല്‍ ശൃംഖലയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. 2002-ലാണ ഹോട്ടല്‍ ശൃംഖല ആരംഭിച്ചത്. സുഖസൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഏഴ് വിഭാഗങ്ങളായി തിരിച്ചാണ് അതിഥികള്‍ക്കുള്ള സേവനം സജ്ജമാക്കിയിരിക്കുന്നത്.
സാമ്പത്തികം
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 55.7 ശതമാനം പാദാനുപാത വളര്‍ച്ചാ ഇടിവോടെ 42.2 കോടി രൂപ വരുമാനം നേടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ പ്രാദേശിക കോവിഡ് നിയന്ത്രണങ്ങള്‍ കാരണം ഹോട്ടല്‍ റൂം ബുക്കിങ്ങില്‍ വന്ന കുറവാണ് ലെമണ്‍ ട്രീ ഹോട്ടല്‍സിന്റെ പ്രവര്‍ത്തന ഫലം മോശമാകാന്‍ കാരണം. റൂം ബുക്കിങ് നിലവാരം 55.8 ശതമാനത്തില്‍ നിന്നും 29.6 ശതമാനത്തിലേക്ക് വീണു. ഇതു കാരണം ഹോട്ടല്‍ മുറികളില്‍ നിന്നുള്ള വരുമാനവും കുത്തനെ ഇടിഞ്ഞു. ഇതോടെ ആദ്യ പാദത്തില്‍ 59.8 കോടി രൂപ നഷ്ടവും രേഖപ്പെടുത്തി.
എന്തുകൊണ്ട് വാങ്ങാം?
കോവിഡിനെതിരായ വാക്സിനേഷന് വേഗത്തില്‍ പൂര്‍ത്തിയാകുന്നതും പ്രാദേശിക ലോക്ക് ഡൗണുകള്‍ കുറഞ്ഞതും ജൂണ്‍ മാസത്തോടെ ഹോട്ടല്‍ റൂമുകള്‍ക്ക് ആവശ്യകത വര്‍ധിച്ചു. കൂടാതെ നിയന്ത്രണങ്ങള്‍ അയഞ്ഞു തുടങ്ങിയതും ടൂറിസം സീസണ് ആരംഭിക്കുന്നതിനാലും നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ഹോട്ടല്‍ വ്യവസായത്തിന്റെ സ്ഥിതി വളരെയധികം മെച്ചപ്പെടാം. അതുകൊണ്ട് തന്നെ വരുന്ന സാമ്പത്തിക പാദങ്ങളില്‍ കൂടുതല്‍ വരുമാനവും പ്രവര്‍ത്തന ലാഭം നേടാനും ലെമണ്‍ ട്രീ ഹോട്ടല്‍സിന് (BSE: 541233, NSE : LEMONTREE) സാധിക്കുമെന്ന അനുമാനം.
ലക്ഷ്യ വില 64
നിലവില്‍ 45.80 രൂപ നിലവാരത്തിലാണ് ലെമണ്‍ ട്രീ ഹോട്ടല്‍സ് ലിമിറ്റഡിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 64 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ നിക്ഷേപത്തിന് പരിഗണിക്കാമെന്നാണ് ഏഞ്ചല്‍ വൺ നിര്‍ദേശിച്ചിരിക്കുന്നത്. ഇതിലൂടെ സീമപ ഭാവിയില്‍ 40 ശതമാനത്തോളം നേട്ടം ലഭിക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 59.90 രൂപയും കുറഞ്ഞ വില 27 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications