പോയവര്‍ഷം ശക്തമായ കുതിപ്പാണ് ഇന്ത്യന്‍ ഓഹരി വിപണി കാഴ്ച്ചവെച്ചത്. നിഫ്റ്റി 22 ശതമാനം ഉയര്‍ന്നപ്പോള്‍ നിഫ്റ്റി മിഡ്കാപ്പ് 100, നിഫ്റ്റി സ്മോള്‍കാപ്പ് 100 സൂചികകള്‍ 43 ശതമാനവും 53 ശതമാനവും വീതം നേട്ടം കൊയ്തു. കോവിഡ് കേസുകളുടെ കുറവ്, വേഗമാര്‍ന്ന വാക്സിനേഷന് നടപടികള്‍, സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ ശക്തമായ തിരിച്ചുവരവ്, വരുമാന വളര്‍ച്ച എന്നീ ഘടകങ്ങള്‍ വിപണിയുടെ കുതിപ്പില്‍ നിര്‍ണായകമായി.
2022 -ലും ഓഹരി വിപണിയില്‍ മുന്നേറ്റം തുടരുമെന്നാണ് ആഭ്യന്തര ബ്രോക്കറേജായ മോത്തിലാല്‍ ഒസ്വാളിന്റെ കാഴ്ച്ചപ്പാട്. നടപ്പു വര്‍ഷം നിഫ്റ്റി 12 മുതല്‍ 15 ശതമാനം വരെ നേട്ടം സമര്‍പ്പിക്കും. സമ്പദ്ഘടനയുടെ തിരിച്ചുവരവും ശക്തമായ വരുമാന വളര്‍ച്ചയും മുന്‍നിര്‍ത്തിയായിരിക്കും ഓഹരി വിപണി ഈ വര്‍ഷം കുതിക്കുക.
'സമീപകാലത്തെ തിരുത്തലിന് ശേഷം ഏകദേശം 20 മടങ്ങ് പിഇ കുറിച്ചുകൊണ്ടാണ് നിഫ്റ്റി ഇപ്പോള്‍ വ്യാപാരം നടത്തുന്നത്. അതായത്, ചിലവേറിയ മേഖലയില്‍ നിന്നും സൂചിക പുറത്തുകടന്നുകഴിഞ്ഞു. ഹ്രസ്വകാലത്തേക്ക് മാര്‍ക്കറ്റില്‍ ചാഞ്ചാട്ടം തുടരാം. ഒമിക്രോണ്‍ ഭീതിയും ആഗോള വിപണികളിലെ മാന്ദ്യവും ഇന്ത്യന്‍ വിപണിയെ പിറകോട്ട് വലിക്കാം. എന്നാല്‍ ശക്തമായ വരുമാനവും പോസിറ്റീവ് മാക്രോ-ഇക്കണോമിക് ഡാറ്റയും മുറുക്കെപ്പിടിച്ച് വിപണി ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉയരും', മോത്തിലാല്‍ ഒസ്വാള് പറയുന്നു.
നടപ്പു വര്‍ഷം മികച്ച ലാഭം തരാന്‍ സാധ്യതയുള്ള അഞ്ച് മിഡ്കാപ്പ് സ്റ്റോക്കുകളും ബ്രോക്കറേജ് നിര്‍ദേശിച്ചിട്ടുണ്ട്. ഏഞ്ചല്‍ വണ്‍, മാക്രോടെക്ക് ഡെവലപ്പേഴ്സ്, റാംകോ സിമന്റ്, സെന്‍സാര്‍ ടെക്ക്, ദേവ്യാനി ഇന്റര്‍നാഷണല്‍ എന്നീ സ്റ്റോക്കുകളിലാണ് മോത്തിലാല്‍ ഒസ്വാള് പ്രതീക്ഷയര്‍പ്പിക്കുന്നത്. ഏഞ്ചല്‍ ബ്രോക്കിങ് എന്ന് മുന്‍പ് അറിയപ്പെട്ടിരുന്ന ഏഞ്ചല്‍ വണ്‍ ഇന്ത്യയിലെ സ്റ്റോക്ക്ബ്രോക്കര്‍ കമ്പനിയാണ്. 1,180 രൂപയാണ് ഏഞ്ചല്‍ വണിന്റെ നിലവിലെ ഓഹരി വില.
റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മാക്രോടെക്ക് ഡെവലപ്പേഴ്സ് 1,238 രൂപയിലാണ് വെള്ളിയാഴ്ച്ച വ്യാപാരം അവസാനിപ്പിച്ചത്. രാംകോ സിമന്റിന്റെ ഓഹരി വില 1,007 രൂപയും സെന്‍സാര്‍ ടെക്നോളജീസിന്റെ ഓഹരി വില 524 രൂപയും ദേവ്യാനി ഇന്റര്‍നാഷണലിന്റെ ഓഹരി വില 165.30 രൂപയുമാണ്.
പുതിയ വര്‍ഷം ഐടി, കാപ്പിറ്റല്‍ ഗൂഡ്സ്, സിമന്റ്, റിയല്‍ എസ്റ്റേറ്റ് സെക്ടറുകളില്‍ കാര്യമായ ഉണര്‍ച്ച മോത്തിലാല്‍ ഒസ്വാള് കാണുന്നുണ്ട്. നിലവില്‍ ക്ഷീണം തളംകെട്ടി നില്ക്കുന്ന ബാങ്കിങ്, ഓട്ടോ ഓഹരികളും കറുത്ത കുതിരകളായി മാറാനുള്ള സാധ്യതയുണ്ടെന്ന് ഇവര്‍ അറിയിക്കുന്നു. നേരത്തെ, 2022 -ല്‍ തിരഞ്ഞെടുക്കാവുന്ന മികച്ച സ്റ്റോക്കുകളുടെ പട്ടിക മറ്റൊരു ബ്രോക്കറേജായ ഐസിഐസിഐ സെക്യുരിറ്റീസും പുറത്തുവിട്ടിരുന്നു.
ഭാരതി എയര്‍ടെല്‍, ഫീനിക്സ് മില്‍സ്, മിന്‍ഡ കോര്പ്പറേഷന്, റാഡിക്കോ ഖെയ്ത്താന്‍, ഇക്ലര്‍ക്സ് സര്‍വീസസ്, ടെക്ക് മഹീന്ദ്ര, ഓറിയന്‍ സിമന്റ്, ദ്വാരികേഷ് ഷുഗര്‍, എന്‍ആര്‍ബി ബെയറിങ്സ്, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ സ്റ്റോക്കുകളാണ് ഐസിഐസിഐ സെക്യുരിറ്റീസിന്റെ ടോപ്പ് പിക്ക് പട്ടികയിലുള്ളത്.
2022 -ല്‍ മിഡ്കാപ്പിലും സ്മോള്കാപ്പിലും കാര്യമായ മുന്നേറ്റമാണ് ഐസിഐസിഐ സെക്യുരിറ്റീസ് പ്രവചിക്കുന്നത്. നടപ്പു വര്‍ഷം സ്പെഷ്യാലിറ്റി സ്റ്റീല്‍ കെമിക്കല്‍, ഹോം ടെക്സ്റ്റൈല്‍സ് രംഗങ്ങളില്‍ വളര്‍ച്ചാ സാധ്യത ബ്രോക്കറേജ് കാണുന്നു. ഇതിന് പുറമെ ഫാര്‍മ, ബയോടെക്നോളജി മേഖലകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഗവഷേണവും ഉത്പാദനവും നടത്തുന്ന കമ്പനികളും ഓഹരി വിപണിയില്‍ ഉയരുമെന്ന് ഇവര്‍ അറിയിക്കുന്നുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.
ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ



Click it and Unblock the Notifications