ഇന്നലത്തെ തകർച്ചയെ പിന്തുടർന്ന് ഓഹരി വിപണിയിൽ ഇന്നും നഷ്ടത്തിന്റെ ദിനത്തിന് തുടക്കം. രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ നിഫ്റ്റി 10 ശതമാനത്തിലധികം ഇടിഞ്ഞു. ഇതോടെ 45 മിനിറ്റോളം വ്യാപാരം സ്തംഭനാവസ്ഥയിലായി. ഒരു സൂചിക 10 ശതമാനത്തിൽ കൂടുതൽ ഇടിയുമ്പോഴോ 10 ശതമാനത്തിലധികം നേട്ടമുണ്ടാക്കുമ്പോഴോ 45 മിനിട്ട് നേരം വ്യാപാരം നിർത്തി വയ്ക്കുന്നത് പതിവാണ്. സർക്യൂട്ട് ഫിൽട്ടർ എന്നാണ് ഇതിനെ ഈ രീതിയെ വിളിക്കുന്നത്. 12 വർഷത്തിനിടെ ഇതാദ്യമായാണ് ഇന്ത്യൻ ഓഹരി വിപണിയിൽ സർക്യൂട്ട് ഫിൽട്ടർ പ്രയോഗിച്ചത്.
കഴിഞ്ഞ രാത്രിയിൽ യുഎസ് വിപണികളിലും ഓഹരികളിൽ കനത്ത നഷ്ടമുണ്ടായി. ഡോവ് ജോൺസ് വ്യാവസായിക ശരാശരി 10 ശതമാനം ഇടിഞ്ഞു, മിക്ക നിക്ഷേപകരും മുമ്പ് കണ്ടിട്ടില്ലാത്ത സ്ഥിതിയിലായിരുന്നു ഡോവ് ജോൺസിന്റെ തകർച്ച. ഏഷ്യൻ വിപണികൾ വീണ്ടും കനത്ത ഇടിവിന് സാക്ഷ്യം വഹിക്കുകയാണ്. ജാപ്പനീസ് നിക്കി ഏകദേശം 9 ശതമാനം ഇടിഞ്ഞു, ഹോങ്കോങ്ങിന്റെ ഹാംഗ് സാംഗ് വ്യാപാരത്തിൽ 6 ശതമാനം ഇടിവ് രേഖപ്പെടുത്തി. നിഫ്റ്റി 9,000 പോയിന്റിന് താഴെയായി, സെൻസെക്സ് ഉടൻ 30,000 പോയിൻറിൽ എത്തും.

എച്ച്‌ഡിഎഫ്‌സി ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ വമ്പന്മാർക്കും അടിപതറി തുടങ്ങിയതാണ് വിപണിയിലെ കനത്ത നഷ്ടത്തിന് കാരണം. ക്രൂഡ് വില കുറയുന്നത് കണക്കിലെടുത്ത്, ഓഹരി പങ്കാളിത്തത്തിനായി സൗദി അരാംകോയുമായുള്ള കരാർ നടക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നതിനാൽ റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ 52 ആഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി.
കൊട്ടക് മഹീന്ദ്ര ബാങ്ക് 20 ശതമാനം ഇടിഞ്ഞു. ഇന്ത്യൻ ഐടി ഭീമനായ ടിസിഎസ് 14 ശതമാനം ഇടിവ് രേഖപ്പെടുത്തി. വിദേശ പോര്ട്ട്ഫോളിയോ നിക്ഷേപകരുടെ നിരന്തരമായ വിൽപ്പന രൂപയുടെ കരുത്തിനെയും ഇന്നലെ ബാധിച്ചു. ഡോളറിനെതിരെ 58 പൈസ ദുർബലമായി 74.22 എന്ന നിലയിലാണ് വ്യാഴാഴ്ച ക്ലോസ് ചെയ്തത്. എക്കാലത്തെയും താഴ്ന്ന നിരക്കാണ് ഇത്. ആഗോള വിപണികൾ നേട്ടം കൈവരിച്ചില്ലെങ്കിൽ ഇന്ത്യൻ ഓഹരി വിപണിയിലും നേട്ടത്തിന് സാധ്യതയില്ലെന്ന് വിദഗ്ധർ പറയുന്നു.
More From GoodReturns

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications