കോവിഡ് മഹാമാരിയില്‍ ആദ്യം തകര്‍ന്നെങ്കിലും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഓഹരി വിപണികള്‍ ശക്തമായ തിരിച്ചു വരവാണ് നടത്തിയത്. അഭൂതപൂര്‍വമായ ഈ ബുള്‍ തരംഗത്തില്‍ അടിസ്ഥാനപരമായി മികച്ച അടിത്തറയുള്ളതും അല്ലാത്തതുമായ നിരവധി ഓഹരികളാണ് നിക്ഷേപകര്‍ക്ക് മള്‍ട്ടിബാഗര്‍ ആദായം നല്‍കിയത്. ഇത്തരം ബുള്‍ തരംഗത്തില്‍ പെന്നി ഓഹരികളിലും കുതിപ്പ് സര്‍വസാധാരണമാണ്. കൂടാതെ, കോവിഡാനന്തരം ഓഹരി വിപണിയില്‍ റീട്ടെയില്‍ പങ്കാളത്തം ഉയര്‍ന്നതോടെ പത്തു രൂപയ്ക്കു താഴെ വിലയുള്ള ഓഹരികള്‍ക്കും മുമ്പില്ലാത്തവിധം ഡിമാന്‍ഡ് വര്‍ധിച്ചു. കുറഞ്ഞ വിലയും വമ്പന്‍ കുതിപ്പും അതിലൂടെ ഞൊടിയിടയില്‍ ലാഭവും പ്രതീക്ഷിച്ചാണ് സാധാരണക്കാരായ നിക്ഷേപകരില്‍ ഭൂരിഭാഗവും പെന്നി സ്റ്റോക്കുകള്‍ക്ക് പിന്നാലെ ഓടിയത്. എന്നാല്‍ കൂടുതലൊന്നും ചിന്തിക്കാതെയുള്ള ഇത്തരം എടുത്തുച്ചാട്ടം കുഴപ്പത്തിലേക്കാകുമോ എന്ന സന്ദേഹം ഉണര്‍ത്തുന്ന ഒരു വാര്‍ത്തയാണ് അടുത്തിടെ നിക്ഷേപകരുടെ 'കണ്ണിലുണ്ണി'യായി മാറിയ ഒരു മള്‍ട്ടിബാഗര്‍ ഓഹരിയെ കുറിച്ച് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 2,474 ശതമാനം വില കുതിച്ചുയര്‍ന്ന്, ദലാല്‍ സ്ട്രീറ്റിലെ നിക്ഷേപകരുടെ ശ്രദ്ധ നേടിയ ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചെറുകിട ഡിജിറ്റല്‍, ഐടി കമ്പനി ബ്രൈറ്റ്കോം ഗ്രൂപ്പാണ് ഇപ്പോള്‍ വാര്‍ത്തകളിലിടം പിടിച്ചിരിക്കുന്നത്. മൂലധന വിപണിയുടെ നിയന്ത്രണ ഏജന്‍സിയായ സെബി (SEBI), കഴിഞ്ഞ 5 സമ്പത്തിക വര്‍ഷത്തില്‍ ബ്രൈറ്റ്കോം കമ്പനി പ്രസിദ്ധീകരിച്ച പ്രവര്‍ത്തനഫലം പുനഃപരിശോധിക്കാന്‍ തീരുമാനിച്ചു. 2015 സാമ്പത്തിക വര്‍ഷം മുതല്‍ 2020 സാമ്പത്തിക വര്‍ഷം വരെയുള്ള പ്രവര്‍ത്തന ഫലമാണ് പുതിയ ഓഡിറ്ററുടെ സാന്നിധ്യത്തില്‍ പുനഃപരിശോധിക്കുന്നത്. ഇതിനായി ഡെലോയിറ്റ് ട്യൂഷ് തൊമാറ്റ്്സു എന്ന പ്രമുഖ ഓഡിറ്റിങ് സ്ഥാപനത്തെയാണ് ബ്രൈറ്റ്കോം ഗ്രൂപ്പില്‍ ഫോറന്‍സിക് ഓഡിറ്റ് നടത്താന്‍ നിയോഗിച്ചിരിക്കുന്നത്.
സെപ്റ്റംബര്‍ 16-നാണ് സെബി ഈ തീരുമാനം കമ്പനിയെ അറിയച്ചതെങ്കിലും കഴിഞ്ഞ ദിവസമാണ് ബ്രൈറ്റ്കോം ഗ്രൂപ്പ് മാനേജ്മെന്റ് ഇത് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ അറിയിക്കുന്നത്. കമ്പനിയുടെ അക്കൗണ്ടുകളിലും ഉപകമ്പനികളുടെ ബിസിനസ് പ്രവര്‍ത്തനവും അവയുടെ അക്കൗണ്ടുകളും സാമ്പത്തിക ഫലത്തില്‍ കൃത്വിമം കാണിച്ചോയെന്നതും കമ്പനിയിലെ ഫണ്ട് വകമാറ്റിയോ എന്ന കാര്യങ്ങളുമാണ് പ്രധാനമായും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുറത്തുവിട്ട സാമ്പത്തിക ഫലങ്ങളില്‍ കമ്പനിക്കെതിരെ പ്രഥമദൃഷ്ട്യാ സംശയിക്കാനുള്ള സാഹചര്യങ്ങള്‍ സെബിക്കുണ്ടെന്നാണ് ബ്രൈറ്റ്കോമിന്റെ അറിയിപ്പില്‍ പറഞ്ഞിരിക്കുന്നത്.
അതേസമയം, 2019-20 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ ചില ആസ്തികളിലെ മൂല്യം ഇടിഞ്ഞത് സംബന്ധിച്ചാണ് സെബി ചോദ്യമുന്നയിച്ചിരിക്കുന്നത് എന്നാണ് ബ്രൈറ്റ്കോം പ്രതികരിച്ചത്. ആ വര്‍ഷത്തെ ബാലന്‍സ് ഷീറ്റില്‍ 'ഗ്ലോബല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ റെഗുലേഷന്' (ജിഡിപിആര്‍) പ്രകാരം സാധാരണ രീതീയില്‍ ഇന്റര്‍നെറ്റ് കമ്പനികള്‍ പണമായല്ലാതെ ചാര്‍ജായി കണക്കിലെടുക്കുന്നതു കൊണ്ടാണ് ബാലന്‍സ് ഷീറ്റില്‍ മൂല്യം മാറിയതെന്നാണ് ബ്രൈറ്റ്കോം അധികൃതര്‍ വിശദീകരിച്ചത്. സെബിയുടെ ഫോറന്‍സിക് ഓഡിറ്റ് അനവസരത്തിലുള്ളതാണെന്നും കമ്പനി വ്യക്തമാക്കി. എന്നാല്‍ ശങ്കര്‍ ശര്‍മ 529 കോടിയുടെ നിക്ഷേപമിറക്കിയന്നെ് സെപ്റ്റംബര്‍ 17-ന് എക്സ്ചേഞ്ചില്‍ അറിയിച്ച കമ്പനി, സെപ്റ്റംബര്‍ 16-ന് ലഭിച്ച സെബിയുടെ നോട്ടീസിനെ കുറിച്ച് എന്തിന് മൗനം പാലിച്ചുവെന്ന ചോദ്യത്തിന് ഉത്തരം നല്‍കിയിട്ടുമില്ല.
ബ്രൈറ്റ്കോം ഗ്രൂപ്പ്
കോര്‍പ്പറേറ്റ് കമ്പനികള്‍ക്കു വേണ്ടി ഡിജിറ്റല്‍ മാര്‍ക്കറ്റിങ് സേവനങ്ങള്‍ ഒരുക്കിയാണ് ബ്രൈറ്റ്കോം ഗ്രൂപ്പ് ്ര്രപവര്ത്തനം ആരംഭിച്ചത്. 2010-ല്‍ ഹൈദരാബാദ് ആസ്ഥാനമായാണ് തുടക്കം. പിന്നീട് മീഡീയ (ആഡ്-ടെക്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്), സോഫ്റ്റ്വയര് സേവനം, നവീന സാങ്കേതികവിദ്യ തുടങ്ങിയ വിഭാഗങ്ങളിലായി ശ്രദ്ധ കേന്ദീകരിച്ചു. എയര്‍ടെല്‍, എല്‍ഐസി, മാരുതി സുസൂക്കി, ഹ്യൂണ്ടായ് മോട്ടോര്‍സ് തുടങ്ങിയ വമ്പന്‍ കമ്പനികളൊക്കെ ബ്രൈറ്റ്കോമിന്റെ ഉപഭോക്താക്കളാണ്. അതുപോലെ രാജ്യാന്തര പരസ്യക്കമ്പനികള്‍ ഉള്‍പ്പെടെ 200-ഓളം ഏജന്‍സികളുമായും ബിസിനസ് ധാരണയുണ്ട്. ചൊവ്വാഴ്ച 113.85 രൂപയിലാണ് ബ്രൈറ്റ്കോം ഗ്രൂപ്പിന്റെ ഓഹരികള്‍ ഉള്ളത്. വാങ്ങാനാളില്ലാത്തതിനാല്‍ ലോവര്‍ സര്‍ക്യൂട്ടിലാണ്.
ബ്രൈറ്റ്കോമിന്റെ ഓഹരികളില്‍ 22.4 ശതമാനം മാത്രമാണ് പ്രമോട്ടറിന്റെ കൈവശമുള്ളത്. ഇതില്‍ 9.89 ശതമാനം ഓഹരികളും വായ്പയെടുക്കാനായി ഈട് നല്‍കിയിരിക്കുകയാണ്. അതേസമയം, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഓഹരി പങ്കാളിത്തം 14 ശതമാനത്തിലേറെ കുറച്ചുവെന്നതും ശ്രദ്ധേയം. വിദേശ നിക്ഷേപകര്‍ക്ക് 1.87 ശതമാനവും റീട്ടെയില്‍ നിക്ഷേപകരുടെ പക്കല്‍ 75.73 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. നിലവില്‍ ഓഹരിയുടെ വിപണി മൂല്യം 13,625 കോടി രൂപയാണ്. ഒരു മാസക്കാലയളവില്‍ ഓഹരിയില്‍ 34 ശതമാനം ഇടിവുണ്ടായിട്ടുണ്ട്. എങ്കിലും ഒരു വര്‍ഷക്കാലയളവ് കണക്കാക്കിയാല്‍ ഓഹരി വില ഇ്പ്പോഴും 1,900 ശതമാനത്തോളം ഉയരത്തിലാണ്. കഴിഞ്ഞ 52 ആഴ്ച കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 204.80 രൂപയും കുറഞ്ഞ വില 5.80 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
