അപ്പോളോ മൈക്രോ സിസ്റ്റംസ് ലിമിറ്റഡിന്റെ ഓഹരികൾ ഇന്ന് ഏപ്രിൽ 8 ചൊവ്വാഴ്ച ഉയർന്നു. ഇന്നത്തെ വിലക്കയറ്റം അപ്രതീക്ഷിത ഉയർച്ചയായിരുന്നു. ഇന്ന് 5.04 ശതമാനം ഉയർന്ന് 113 രൂപയിലാണ് അപ്പോളോ മൈക്രോ സിസ്റ്റംസ് ഓഹരികൾ ഉയർന്നത്. കഴിഞ്ഞ ദിവസം 108.05 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തിരുന്നത്. നിക്ഷേപകർ ഇന്ന് അപ്പോളോ മൈക്രോ സിസ്റ്റംസ് ഓഹരികൾ വാങ്ങുന്നുണ്ടോ?
ഓഹരിയുടെ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്ക് 157 രൂപയും, 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്ക് 88.10 രൂപയുമാണ്. അതിനാൽ തന്നെ ഇന്നത്തെ ഉയർച്ച ശുഭപ്രതീക്ഷ നൽകുന്നു. ഓഹരി വിപണിയിലെ തകർച്ച വിവിധ നിക്ഷേപകരെയും തളർത്തിയിട്ടുണ്ട്. പക്ഷേ അപ്പോളോ മൈക്രോ സിസ്റ്റം ഓഹരികൾ 2024നേക്കാൾ 2025ൽ ഉയർച്ചയിലേക്കാണ് എത്തിയത്. 2025 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിലെ ഫലങ്ങൾ ഇപ്പോൾ പുറത്തു വിട്ടിട്ടുണ്ട്. വിശദമായി നോക്കാം;
അപ്പോളോ മൈക്രോ സിസ്റ്റം ഓഹരികളുടെ നാലാം പാദത്തിലെ ഫലങ്ങൾ....
2025 മാർച്ച് 31 ന് അവസാനിച്ച നാലാം പാദത്തിലെ കണക്കുകളാണ് ഇവിടെ പരിഗണിക്കുന്നത്. അതുപ്രകാരം അപ്പോളോ മൈക്രോ സിസ്റ്റംസ് പ്രവർത്തനങ്ങളിൽ നിന്ന് 161.76 കോടി രൂപയുടെ സ്റ്റാൻഡലോൺ വരുമാനം റിപ്പോർട്ട് ചെയ്തു. 2024 മാർച്ച് 31 ന് അവസാനിച്ച പാദത്തിൽ ഇത് 135.43 കോടി രൂപയും, 2023 മാർച്ച് 31 ൽ അവസാനിച്ച പാദത്തിൽ പാദത്തിൽ ഇത് 106.84 കോടി രൂപയും, 2022 മാർച്ച് 31 ൽ ഇത് 105.65 കോടി രൂപയുമായിരുന്നു. ഓരോ വർഷവും നേരിയ ഉയർച്ചയാണെങ്കിൽ കമ്പനിയുടെ വളർച്ച പ്രകടമാണ്.

എന്താണ് അപ്പോളോ മൈക്രോ സിസ്റ്റംസ്..?
1985ൽ ആരംഭിച്ച ഹൈദരാബാദ് ആസ്ഥാനമായുള്ള ഒരു പ്രതിരോധ കമ്പനിയാണ് അപ്പോളോ മൈക്രോ സിസ്റ്റംസ്. എയ്‌റോസ്‌പേസ്, പ്രതിരോധം, ബഹിരാകാശം തുടങ്ങിയ മേഖലകൾക്കായി ഇലക്ട്രോണിക്‌സ്, ഇലക്‌ട്രോ മെക്കാനിക്കൽ സൊല്യൂഷനുകൾ നൽകുന്നതിൽ പ്രധാന കമ്പനിയാണ് അപ്പോളോ മൈക്രോ സിസ്റ്റംസ്. ടോർപ്പിഡോ-ഹോമിംഗ് സിസ്റ്റങ്ങൾ, അണ്ടർവാട്ടർ മൈനുകൾ തുടങ്ങിയ പദ്ധതികളുമായി ബന്ധപ്പെട്ട് നടത്തുന്ന ഗവേഷണങ്ങളും മറ്റും കമ്പനിയുടെ ഭാഗമാണ്.
3,400 കോടി രൂപയിലധികം വിപണി മൂല്യമാണ് അപ്പോളോ മൈക്രോ സിസ്റ്റംസിന്. 2024 ഡിസംബറിൽ അപ്പോളോ മൈക്രോ സിസ്റ്റംസിൽ എഫ്‌ഐഐകൾ അവരുടെ ഓഹരി 0.19 ശതമാനത്തിൽ നിന്ന് 0.74 ശതമാനമായി ഉയർത്തി. ഈ ഓഹരി വെറും 3 വർഷത്തിനുള്ളിൽ 700 ശതമാനത്തിന്റെയും 5 വർഷത്തിനുള്ളിൽ 2,000 ശതമാനത്തിന്റെയും മൾട്ടിബാഗർ റിട്ടേണുകൾ നൽകി.
ത്രൈമാസ ഫലങ്ങൾ പരിശോധിക്കാം....
ത്രൈമാസ ഫലങ്ങൾ അനുസരിച്ച്, 2024 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തെ അപേക്ഷിച്ച് 2025 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ അറ്റ വിൽപ്പന 62.5 ശതമാനം വർദ്ധിച്ച് 148.39 കോടി രൂപയായും നികുതിക്ക് ശേഷമുള്ള ലാഭം (PAT) 83.1 ശതമാനം വർദ്ധിച്ച് 18.24 കോടി രൂപയായും ഉയർന്നു.
2024 സാമ്പത്തിക വർഷത്തെ ഒമ്പത് മാസത്തെ ഫലങ്ങളെ അപേക്ഷിച്ച് 2025 സാമ്പത്തിക വർഷത്തെ 9 മാസത്തെ ഫലങ്ങളിൽ അറ്റ വിൽപ്പന 69.5 ശതമാനം വർദ്ധിച്ച് 400.30 കോടി രൂപയായും, നികുതിക്ക് ശേഷമുള്ള ലാഭം (PAT) 133.2 ശതമാനം വർദ്ധിച്ച് 42.40 കോടി രൂപയായും ഉയർന്നു.
വാർഷിക ഫലങ്ങൾ പരിശോധിച്ചാൽ..... 2023 സാമ്പത്തിക വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 2024 സാമ്പത്തിക വർഷത്തിൽ അറ്റ വിൽപ്പന 24.91 ശതമാനം വർദ്ധിച്ച് 371.63 കോടിയായും നികുതിക്ക് ശേഷമുള്ള ലാഭം (PAT) 66.01 ശതമാനം വർദ്ധിച്ച് 31.11 കോടിയായും ഉയർന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications