1 വര്‍ഷം കൊണ്ട് 300 ശതമാനം ലാഭം; ഈ 'മള്‍ട്ടിബാഗര്‍' ഓഹരി ഇനിയും ഉയരുമെന്ന് വിപണി വിദഗ്ധര്‍!

ഇന്ത്യന്‍ ഓഹരി വിപണി വന്‍കുതിപ്പ് തുടരുകയാണ്. സെന്‍സെക്‌സും നിഫ്റ്റിയും റെക്കോര്‍ഡ് ഉയരങ്ങള്‍ വെട്ടിപ്പിടിക്കുന്നു. ഈ അവസരത്തില്‍ ചില്ലറ നിക്ഷേപകരോട് വിപണി വിദഗ്ധര്‍ ഒരു കാര്യം പറയുന്നുണ്ട് --- ഇപ്പോഴത്തെ മാര്‍ക്കറ്റ് സാഹചര്യത്തില്‍ 'സ്‌റ്റോക്ക് സെപ്‌സിഫിക്കായി' ട്രേഡ് നടത്തുക. വിപണി അനുദിനം മുന്നേറുകയാണ്. ഇതേസമയം, നിലവാരമേറിയ ഒരുപിടി സ്റ്റോക്കുകള്‍ ഇപ്പോഴും ഡിസ്‌കൗണ്ട് വിലയില്‍ ലഭ്യമാണ്. നിക്ഷേപകര്‍ക്ക് മികവാര്‍ന്ന ലാഭം സമര്‍പ്പിച്ച ട്രാക്ക് റെക്കോര്‍ഡുള്ള ഓഹരികളുണ്ട് ഇക്കൂട്ടത്തില്‍.

പ്രവചനം

ഈ പട്ടികയില്‍ വിപണി വിദഗ്ധര്‍ പച്ചക്കൊടി കാട്ടുന്ന സ്റ്റോക്കുകളില്‍ ഒന്നാണ് അപ്പോളോ പൈപ്പ്‌സ് ലിമിറ്റഡ്. വിഖ്യാത നിക്ഷേപകന്‍ ആശിഷ് കച്ചോലിയയുടെ പോര്‍ട്ട്‌ഫോളിയോയില്‍ ഈ ഓഹരിയുണ്ട്. നടപ്പു വര്‍ഷം 'മള്‍ട്ടിബാഗര്‍' പരിവേഷം അണിയുന്ന അപ്പോളോ പൈപ്പ്‌സ്, കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് 300 ശതമാനം ലാഭമാണ് നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കിയത്. കഴിഞ്ഞ അഞ്ച് ദിവസത്തെ ചിത്രത്തില്‍ 2.91 ശതമാനം തകര്‍ച്ച നേരിടുന്നുണ്ടെങ്കിലും ഈ സ്റ്റോക്ക് മുകളിലോട്ടുള്ള പ്രയാണം തുടരുമെന്നാണ് വിപണി വിദഗ്ധരുടെ പ്രവചനം.

അപ്ട്രെൻഡ്

വ്യാഴാഴ്ച്ച 1,554 രൂപയില്‍ വ്യാപാരം ആരംഭിച്ച അപ്പോളോ പൈപ്പ്‌സ് അവസാന മണി മുഴങ്ങുമ്പോള്‍ 1,520 രൂപയിലാണ് കച്ചവടം നിര്‍ത്തിയത് (സെപ്തംബര്‍ 16). അതായത്, ഇന്നലത്തെ തകര്‍ച്ച 1.46 ശതമാനം. എന്തായാലും ഇതു ഗൗനിക്കേണ്ട; ആശിഷ് കച്ചോലിയ കൈവശം വെയ്ക്കുന്ന ഈ ഓഹരിയിലെ അപ്‌ട്രെന്‍ഡ് മുതലെടുക്കാന്‍ ഹ്രസ്വകാല നിക്ഷേപകരോട് നിര്‍ദേശിക്കുകയാണ് ചോയിസ് ബ്രോക്കിങ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സുമീത് ബഗാഡിയ.

 
ടാർഗറ്റ് വില

'അപ്പോളോ പൈപ്പ്‌സ് ഓഹരികള്‍ അപ്‌ട്രെന്‍ഡിലാണ് ഇപ്പോഴുള്ളത്. ഹ്രസ്വകാലം കൊണ്ടുതന്നെ കമ്പനിയുടെ ഓഹരി വില 1,700 രൂപ വരെ ഉയരാന്‍ സാധ്യതയുണ്ട്. 52 ആഴ്ചക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിലയായ 1,619.80 രൂപയായിരിക്കും ഈ അവസരത്തില്‍ തിരുത്തപ്പെടുക. 1,650 രൂപ മുതല്‍ 1,700 രൂപ വരെയുള്ള ടാര്‍ഗറ്റ് വിലയില്‍ നിക്ഷേപകര്‍ക്ക് അപ്പോളോ പൈപ്പ്‌സ് ഓഹരികള്‍ വാങ്ങാം. 1,425 രൂപയില്‍ സ്റ്റോപ്പ് ലോസും നിശ്ചയിക്കാം', സുമീത് ബഗാഡിയ അറിയിക്കുന്നു.

ദീർഘകാലത്തേക്ക്

അപ്പോളോ പൈപ്പ്‌സില്‍ ദീര്‍ഘകാലം നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവരോട് ജിസിഎല്‍ സെക്യുരിറ്റീസ് വൈസ് ചെയര്‍മാന്‍ നിര്‍ദേശിക്കുന്നത് ഇങ്ങനെയാണ് --- 'അപ്പോളോ പൈപ്പ്‌സിലെ ഇപ്പോഴത്തെ അപ്‌ട്രെന്‍ഡ് കുറയുന്നപക്ഷം ലാഭമെടുപ്പ് പ്രതീക്ഷിക്കാം. അതുകൊണ്ട് ദീര്‍ഘകാല നിക്ഷേപകര്‍ 1,450 രൂപ വിലനിലവാരത്തില്‍ കമ്പനിയുടെ ഓഹരികള്‍ വാങ്ങുന്നതാണ് ഉചിതം. തുടര്‍ന്ന് മൂന്നു മുതല്‍ ആറു മാസക്കാലയളവില്‍ 1,670 രൂപ മുതല്‍ 1,740 രൂപ വരെ സ്റ്റോക്കില്‍ ടാര്‍ഗറ്റ് വില ഉറപ്പിക്കാം. ഇതേസമയം, പൊസിഷണല്‍ കോള്‍ എടുക്കുന്നവര്‍ 1,370 രൂപ സ്റ്റോപ്പ് ലോസ് നിശ്ചയിക്കാനും വിട്ടുപോകരുത്'.

 
ഓഹരി വില

കഴിഞ്ഞ ഒരാഴ്ച്ചക്കിടെ വ്യാപകമായ ലാഭമെടുപ്പ് നടക്കുന്നതാണ് അപ്പോളോ പൈപ്പ്‌സ് ലിമിറ്റഡിന്റെ ഓഹരി വില താഴേക്ക് പോകാന്‍ കാരണം. അല്ലാത്തപക്ഷം നിക്ഷേപകര്‍ക്ക് ഈ വര്‍ഷം മുഴുവന്‍ മികച്ച നേട്ടം നല്‍കുന്ന ഓഹരികളില്‍ ഒന്നാണിത്. കഴിഞ്ഞ ഒരു മാസത്തിനിടെ 16 ശതമാനത്തിലേറെ ഉയരാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ഓഗസ്റ്റില്‍ 1,300 രൂപയുണ്ടായിരുന്ന അപ്പോളോ പൈപ്പ്‌സ് ഒരു മാസം കൊണ്ട് ഓഹരി വിലയില്‍ 219 രൂപ കൂട്ടിച്ചേര്‍ത്തു.

കണക്കുപുസ്തകം

കഴിഞ്ഞ ആറു മാസത്തെ ചിത്രത്തിലും 76 ശതമാനം വളര്‍ച്ച കണ്ടെത്താന്‍ ഈ സ്‌റ്റോക്കിന് സാധിച്ചത് കാണാം. മാര്‍ച്ചില്‍ 859 രൂപയായിരുന്നു അപ്പോളോ പൈപ്പ്‌സിന്റെ ഓഹരി വില. ജൂലായ് അവസാന വാരത്തോടെ വന്‍കുതിപ്പ് ആരംഭിച്ച കമ്പനി സെപ്തംബര്‍ 9 -ന് 1,605 രൂപ വരെയ്ക്കും കയ്യടക്കുകയുണ്ടായി.

ഈ വര്‍ഷത്തെ ചിത്രത്തിലും 112 ശതമാനം നേട്ടം അപ്പോളോ പൈപ്പ്‌സ് അവകാശപ്പെടുന്നുണ്ട്. ജനുവരി 1 -ന് 716.95 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില. ഒന്‍പത് മാസം കൊണ്ട് 803 രൂപയാണ് കമ്പനിയുടെ ഓഹരി വില വര്‍ധിച്ചതും.

ആശിഷ് കച്ചോലിയയുടെ പക്കൽ

കഴിഞ്ഞ ഒരു വര്‍ഷത്തെ കണക്കു നോക്കിയാലോ, 297 ശതമാനം വളര്‍ച്ച അപ്പോളോ പൈപ്പ്‌സില്‍ കാണാം. 2020 സെപ്തംബര്‍ 17 -ന് 382.65 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില. ജൂണ്‍ പാദത്തിലെ കണക്കുപ്രകാരം വിഖ്യാത നിക്ഷേപകന്‍ ആശിഷ് കച്ചോലിയക്ക് അപ്പോളോ പൈപ്പ്‌സ് ലിമിറ്റഡില്‍ 3.58 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. 4,68,969 ഓഹരികളാണ് ഇദ്ദേഹത്തിന്റെ പക്കലുള്ളതും.

 
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.

ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X