കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ കോളേജും സ്കൂളുകളും ഈ അധ്യയന വര്‍ഷം മുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു. ഈയൊരു പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ഓഫറുമായി അമേരിക്കന്‍ ബഹുരാഷ്ട്ര ടെക്നോളജി കമ്പനിയായ ആപ്പിളും രംഗത്തെത്തി. ഇതുപ്രകാരം വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ഡിസ്കൗണ്ട് നിരക്കില്‍ ലാപ്ടോപ്, ടാബ്ലെ്റ്റ്, ഡെസ്ക്ടോപ്പ് കംപ്യൂട്ടറുകളും നല്‍കുമെന്നാണ് പ്രഖ്യാപനം. ഓഫറിന്റെ കാലാവധി സെപ്റ്റംബര്‍ 22 വരെയുണ്ട്.
പുതിയതായി കോളേജ്, യൂണിവേഴ്സിറ്റി സ്ഥാപനങ്ങളില്‍ പ്രവേശം നേടിയവര്‍ക്കും നിലവില്‍ വിദ്യാര്ത്ഥികളായവര്ക്കും ആപ്പിളിന്റെ ഡിസ്കൗണ്ട് ഓഫറിന് യോഗ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയാണ് വാങ്ങുന്നതെങ്കില്‍ രക്ഷിതാക്കള്‍ക്കും ഇളവ് ലഭിക്കും. സമാനമായി അധ്യാപകര്‍ക്കും കോളേജ് സ്റ്റാഫുകള്‍ക്കും പ്രത്യേക നിരക്കില്‍ ലാപ്ടോപ്പുകള് വാങ്ങാനാവും. കമ്പനിയുടെ വെബ്സൈറ്റില്‍ ആരംഭിച്ച പ്രത്യേക വിഭാഗത്തിലൂടെ ഡിസ്കൗണ്ട് നിരക്കിലുള്ള ലാപ്ടോപ്പുകള് വാങ്ങുന്നതിനായി ഓര്‍ഡര്‍ നല്‍കാനാവുമെന്നും ആപ്പിള്‍ കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ആപ്പിളിന്റെ നിരവധി ഉപകരണങ്ങളില്‍ ഇളവ് വാഗ്ദാനം ചെയ്യുന്നുണ്ട്. മാക്, ഐപാഡ്, ആപ്പിള്‍ പെന്‍സില്‍, സ്മാര്‍ട്ട് കീബോര്‍ഡ്, ആപ്പിള്‍കെയര്‍+ വിഭാഗത്തിന് 20% ഇളവും ഉള്‍പ്പെടെ പ്രത്യേക നിരക്കില്‍ ലഭ്യമാവും. കമ്പനിയുടെ വെബ്സൈറ്റില്‍ നിഷ്കര്‍ഷിച്ച മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെങ്കില്‍ ഇളവിനുളള അര്‍ഹത നേടാം. കൂടാതെ മാക്/ ഐപാഡ് വാങ്ങുന്നവര്‍ക്ക് എയര്‍പോഡ് സൗജന്യമായി ലഭിക്കുമെന്നും കമ്പനി വ്യക്തമാക്കി.
മാക്ബുക്ക് പ്രോ
- മാക്ബുക്ക് പ്രോ-13 ലാപ്ടോപ്പുകള്‍ക്ക് 10,000 രൂപ വരെയാണ് ഡിസ്കൗണ്ട് നല്‍കുന്നത്. ഇതോടെ വില 1,19,900 രൂപയിലേക്ക് താഴും. (സാധാരണ വില- 1,29,900 രൂപ മുതല്‍).
- മാക്ബുക്ക് പ്രോ-14 ലാപ്ടോപ്പുകള്‍ക്ക് 19,490 രൂപ വരെ ഡിസ്കൗണ്ട് ലഭിക്കും. ഇതോടെ വിദ്യാര്‍ത്ഥി വിഭാഗത്തിനുള്ള വില 1,75,410-ലേക്ക് താഴും. എന്നാല്‍ സാധാരണ വിഭാഗത്തില്‍ വില 1,94,900 മുതല്‍ മുകളിലോട്ടാണ്.
- മാക്ബുക്ക് പ്രോ-16 ലാപ്ടോപ്പുകള്‍ക്ക് 23,990 രൂപ വരെ ഇളവ് ലഭിക്കും. ഇതോടെ വില 2,15,910 രൂപയിലേക്ക് താഴും. (സാധാരണ വില- 2,39,900 രൂപയില്‍ ആരംഭിക്കും).
മാക്ബുക്ക് എയര്‍
- മാക്ബുക്ക് എയര്‍ (എം-1) ലാപ്ടോപ്പുകള്‍ക്ക് 10,000 രൂപ വരെ ഡിസ്കൗണ്ട് നല്‍കുന്നുണ്ട്. ഇതോടെ വിദ്യാര്‍ത്ഥികള്‍ക്കുള്ള വില 89,900 രൂപയിലേക്ക് താഴും. എന്നാല്‍ സാധാരണ വിഭാഗത്തിലെ വില 99,900 രൂപ മുതലാണ് ആരംഭിക്കുക.
- മാക്ബുക്ക് എയര്‍ (എം-2) ലാപ്ടോപ്പുകള്‍ക്ക് 10,000 രൂപ വരെ ഇളവ് ലഭിക്കും. ഇതോടെ വിദ്യാര്‍ത്ഥികള്‍ക്കുള്ള വില 1,09,900 രൂപയിലേക്ക് താഴും. സാധാരണ വിഭാഗത്തിലെ വില 1,19,900 രൂപയില്‍ നിന്നാവും ആരംഭിക്കുക.
- ഐമാക്- ഡെസ്ക്ടോപ്പ് കംപ്യൂട്ടറുകള്‍ക്ക് 11,900 രൂപ വരെ ഡിസ്കൗണ്ട് നല്‍കും. ഇതോടെ പ്രത്യേക വില 1,07,910 രൂപയിലേക്ക് താഴും. സാധാരണ വിഭാഗത്തില്‍ വില 1,19,900 രൂപ മുതലാണ്.
ഐപാഡ്
- ആപ്പിള്‍ ഐപാഡ് പ്രോ- ടാബ്ലെറ്റുകള്‍ക്ക് 3,600 രൂപ വരെ ഇളവ് ലഭിക്കും. ഇതോടെ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രത്യേക വില 68,300 രൂപയിലേക്ക് താഴും. എന്നാല്‍ സാധാരണ വിഭാഗത്തിലുള്ള 71,900 രൂപയില്‍ നിന്നാവും ആരംഭിക്കുക.
- ഐപാഡ് എയര്‍- ഇനത്തിലുള്ള ടാബ്ലെറ്റുകള്‍ക്ക് 4,120 രൂപ വരെ ഡിസ്കൗണ്ട് നല്‍കും. ഇതോടെ പ്രത്യേക വില 50,780 രൂപയിലേക്ക് താഴും. സാധാരണ വിഭാഗത്തില്‍ വില 54,900 രൂപ മുതലാണ്.
ഇതിനോടൊപ്പം കൈവശമുള്ള എയര്‍പോഡ്സ് അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള അവസരവും നല്‍കുന്നുണ്ട്. ഇതിനായി 6,400 മുതല്‍ 12,200 രൂപ വരെ അധികമായി നല്കിയാല് മതിയാവുമെന്നും ആപ്പിള്‍ കമ്പനിയുടെ കുറിപ്പില്‍ സൂചിപ്പിക്കുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
