ഇത് ഉത്സവ കാലമാണ്, ആഘോഷങ്ങളുടെ ആരവം മുഴക്കി ഈ ഒക്ടോബറിൽ ഉത്സവ സീസൺ ആരംഭിച്ചു. ആഘോഷങ്ങൾക്കൊപ്പം ഓഫറുകളുടെ പെരുമഴയും എത്തിയിരിക്കുന്നു. ആകർഷകമായ ദീപാവലി ഓഫറുകളുമായി ആപ്പിൾ ഉൽപ്പന്നങ്ങൾ ഇത്തവണ ഇന്ത്യക്കാർക്ക് വമ്പൻ സർപ്രൈസാണ് ഒരുക്കുന്നത്.
ആപ്പിൾ ഉൽപ്പന്നങ്ങളെല്ലാം ഇന്ന് സർവ്വ സാധാരണമായി. എല്ലാവർക്കും വാങ്ങാൻ സാധിക്കുന്ന രീതിയിൽ ആപ്പിൾ ഇന്ത്യയിൽ വിപുലമായി. എന്നാൽ വിലയുടെ കാര്യത്തിൽ എല്ലാ ജനങ്ങളെയും ആപ്പിൾ ഉൽപ്പന്നങ്ങൾക്ക് തൃപ്തിപ്പെടുത്താൻ സാധിക്കാറില്ല. അങ്ങനെയുള്ളപ്പോഴാണ് സ്പെഷ്യൽ ദീപാവലി ഓഫറുകളുമായി ആപ്പിൾ എത്തിയത്.
ഐഫോൺ, ഐപാഡ്, മാക്, ആപ്പിൾ വാച്ച്, തുടങ്ങിയ എല്ലാ ഉപകരണങ്ങൾ വാങ്ങുമ്പോഴും ഉറപ്പായ ക്യാഷ്ബാക്ക് നൽകുന്നു. കൂടാതെ ഒരു ഐഫോൺ വാങ്ങുമ്പോൾ പരിമിത കാലത്തേക്ക് സൗജന്യ ബീറ്റ്സ് സോളോ ബഡ്സും ആപ്പിൾ നൽകുന്നു. ഈ ഓഫറുകളും ഡിസ്കൗണ്ടും എന്തെല്ലാമെന്ന് പരിശോധിക്കാം;

ഐഫോൺ 16, ഐഫോൺ 14 എന്നീ സീരിസുകളുടെ ഓഫർ എന്താണ്?
ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്സിസ് ബാങ്ക്, അമേരിക്കൻ എക്സ്പ്രസ് കാർഡുകൾ തുടങ്ങിയവ ഉപയോഗിച്ച് ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ്, ഐഫോൺ 16, ഐഫോൺ 16 പ്ലസ് എന്നിവ വാങ്ങുന്നവർക്ക് 5,000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. ഐഫോൺ 14, ഐഫോൺ 14 പ്ലസ് എന്നിവ വാങ്ങുമ്പോൾ 3,000 രൂപ ക്യാഷ്ബാക്ക് ലഭിക്കും. ഐഫോൺ എസ്.ഇ വാങ്ങുന്നുവെങ്കിൽ 2000 രൂപയാണ് ക്യാഷ്ബാക്ക് ലഭിക്കുന്നത്.
ഐഫോൺ 15
ആപ്പിൾ സ്റ്റോറിൽ നിന്ന് ഐഫോൺ 15 വാങ്ങിയാൽ നിങ്ങൾക്ക് ഒരു ജോടി ബീറ്റ്സ് സോളോ ബഡ്സ് സൗജന്യമായി ലഭിക്കും. ഈ ഓഫർ ഒക്ടോബർ 4 വരെ മാത്രമേയുള്ളൂ.
മാക് ഉൽപ്പന്നങ്ങൾക്കുള്ള ഓഫർ
ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്സിസ് ബാങ്ക്, അമേരിക്കൻ എക്സ്പ്രസ് എന്നീ കാർഡുകൾ വഴി പർച്ചേസ് ചെയ്താൽ ഉടൻ ക്യാഷ്ബാക്ക് ലഭിക്കുന്നു.
- മാക്ക് ബുക്ക് എയർ 13, മാക്ക് ബുക്ക് എയർ 15 (M3 ചിപ്പ്) - 10,000 രൂപ
- മാക്ക് ബുക്ക് എയർ 13 (M2 ചിപ്പ്) - 8,000 രൂപ
- മാക്ക് ബുക്ക് പ്രോ 14, 16 - 10,000 രൂപ
- മാക്ക് സ്റ്റുഡിയോ- 10,000 രൂപ
- ഐ മാക്ക് 24 - 10,000 രൂപ
- മാക്ക് മിനി - 4,000
ഐ പാഡ് ഓഫറുകൾ
- ഏറ്റവും പുതിയ ഐപാഡ് പ്രോ മോഡലുകളായ 11 ഇഞ്ച്, 13 ഇഞ്ച് വാങ്ങിയാൽ - 6,000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും.
- ഐപാഡ് എയർ 11 ഇഞ്ചും 13 ഇഞ്ചും - 4,000 രൂപ ക്യാഷ്ബാക്ക് ലഭിക്കും.
- 10ത് ജനറേഷൻ ഐപാഡിന് 2,500 രൂപയുണ്ട്. ഒരു ഐപാഡ് മിനി വാങ്ങിയാൽ ക്യാഷ്ബാക്ക് 3,000 രൂപ നേടാം.
എന്റെ പൊന്നേ.... ഉത്സവകാലമെത്തി, സ്വർണം വാങ്ങാൻ ഇതാണോ ബെസ്റ്റ് ടൈം?

ആപ്പിൾ വാച്ച്
ആപ്പിൾ വാച്ച് അൾട്രാ വാങ്ങിയാൽ 6,000 രൂപ ക്യാഷ്ബാക്ക് ലഭിക്കും. സീരീസ് 10, വാച്ച് എസ്.ഇ എന്നിവയിൽ യഥാക്രമം 4,000 രൂപയും 2,000 രൂപയും ക്യാഷ്ബാക്ക് ലഭിക്കും.
എയർ പോഡുകൾ
എയർ പോഡ് മാക്സിന് 4,000 രൂപ ക്യാഷ്ബാക്ക് ലഭിക്കുന്നു. എയർപോഡ്‌സ് പ്രോ വാങ്ങുമ്പോൾ 2,000 രൂപ ക്യാഷ്ബാക്കും എയർപോഡ്സ് 4 വാങ്ങിയാൽ 1,500 രൂപ ക്യാഷ്ബാക്കും ലഭിക്കും.
ആപ്പിൾ ഹോംപോഡ്
ആപ്പിൾ ഹോംപോഡ് വാങ്ങുമ്പോൾ 2,000 രൂപ ക്യാഷ്ബാക്ക് ലഭിക്കും. ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്സിസ് ബാങ്ക്, അമേരിക്കൻ എക്സ്പ്രസ് കാർഡുകളിൽ മാത്രമാണ് ഈ ഓഫറുകൾ ലഭിക്കുന്നത്.
അധിക ഓഫറുകൾ
- ഹോംപോഡും എയർപോഡുകളും വാങ്ങുമ്പോൾ മൂന്ന് മാസത്തെ ആപ്പിൾ മ്യൂസിക് സബ്‌സ്‌ക്രിപ്‌ഷൻ സൗജന്യമായി നൽകുന്നു.
- ഐപാഡ് അല്ലെങ്കിൽ മാക്ക് വാങ്ങുമ്പോൾ 3 മാസത്തേക്ക് ആപ്പിൾ ടിവി+, ആപ്പിൾ ആർക്കേഡ് എന്നിവ സൗജന്യമായി ലഭിക്കും.
- ഏത് ഐഫോൺ വാങ്ങിയാലും 3 മാസത്തെ ആപ്പിൾ മ്യൂസിക്ക്, 3 മാസം ആപ്പിൾ ടിവി+, ആപ്പിൾ ആർക്കേഡ് എന്നിവ സൗജന്യമായി ലഭിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
