എങ്ങോട്ടാണീ പൊന്നിന്റെ കുതിപ്പ്? രാജ്യത്ത് സ്വർണ വില കുതിച്ചുയരുകയാണ്. ഓരോ വർഷവും വില കാര്യമായി വർദ്ധിക്കുന്നുണ്ട്. സാധാരണക്കാരന് പേടി സ്വപ്നമായിക്കൊണ്ടിരിക്കുന്ന സ്വർണം റെക്കോർഡ് വിലയിലേക്ക് ഉയരുമ്പോഴും ആളുകൾക്ക് സ്വർണത്തിനോടുള്ള ഭ്രമം കുറയുന്നില്ല. അക്ഷയ ത്രിതീയ ദിവസം സ്വർണം വാങ്ങുന്നതു പോലെ ദസറ ആഘോഷങ്ങൾക്ക് മുന്നോടിയായി സ്വർണം വാങ്ങി സൂക്ഷിക്കുന്ന ആളുകൾ ഉണ്ട്. അതായത് ദസറ സമയത്ത് നിക്ഷേപങ്ങൾ നടത്തുന്നതും സ്വർണം വാങ്ങുന്നതും ഐശ്വര്യവും സമ്പത്തും കൊണ്ടു വരുമെന്ന് പലരും വിശ്വസിക്കുന്നുണ്ട്.
പക്ഷേ ഉയരുന്ന സ്വർണ വില മൂലം ഈ ദസറ സമയത്ത് സ്വർണം വാങ്ങുന്നതിൽ അർത്ഥമുണ്ടോ എന്നാണ് സംശയം. കാരണം പവന് 62,048 രൂപ വില മതിക്കുന്ന സ്വർണം വാങ്ങിയാൽ എങ്ങനെ ഐശ്വര്യം എത്തും. മിഡിൽ ഈസ്റ്റിലെ നിലവിലെ ഭൗമരാഷ്ട്രീയ പ്രതിസന്ധികൾ കാരണമാണ് പ്രധാനമായും ഇന്ത്യയിൽ സ്വർണ വില ഉയരാനിടയായത്. കൂടാതെ ഉയർന്ന പണപ്പെരുപ്പം, ആഗോള സെൻട്രൽ ബാങ്കുകൾ വാങ്ങൽ തുടങ്ങിയ ഘടകങ്ങളും സ്വർണവിലയിലെ വർദ്ധനവിന് കാരണമായിട്ടുണ്ട്.
2022-ൽ സെൻട്രൽ ബാങ്കുകൾ 1,300 ടൺ സ്വർണം വാങ്ങി, ഇത് 55 വർഷത്തെ റെക്കോർഡാണ്. 2023 ൻ്റെ ആദ്യ പകുതിയിൽ സെൻട്രൽ ബാങ്കുകൾ ഏകദേശം 400 ടൺ വാങ്ങി. ഇത് മറ്റൊരു 20 വർഷത്തെ റെക്കോർഡാണ്. നിപ്പോൺ ഇന്ത്യ മ്യൂച്വൽ ഫണ്ടിലെ ഹെഡ് കമ്മോഡിറ്റീസും ഫണ്ട് മാനേജറുമായ വിക്രം ധവാൻ പറയുന്നു. 2018 നവംബറിൽ സ്വർണം 10 ഗ്രാമിന് 30,200 രൂപയായിരുന്നു. നിലവിൽ 75,600 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ഇന്ത്യയിൽ സ്വർണം വാങ്ങുന്നത് ഒരു സുരക്ഷിതമായ നിക്ഷേപമായതിനാലാണ്. ഈ വിലക്കയറ്റത്തിലും ആളുകൾ സ്വർണം വാങ്ങുന്നതിൽ ശ്രദ്ധ കൊടുക്കുന്നുണ്ട്. അതിനാൽ തന്നെ സ്വർണ വില ഉയരുമ്പോൾ ഇന്ത്യക്കാർക്ക് വേദനാജനകമായ വാർത്തയാവുന്നു. സ്വർണം വാങ്ങുമ്പോൾ അതിനു മുന്നേ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.

നിലവിലെ സ്വർണ്ണ വില പരിശോധിക്കുക: സ്വർണ വില പതിവായി മാറുന്നതിനാൽ സ്വർണം വാങ്ങാൻ പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ ഉടൻ തന്നെ നിലവിലെ നിങ്ങളുടെ നഗരത്തിലെ സ്വർണ വില പരിശോധിക്കുക. ഇത് മൂലം തെറ്റായ കണക്കുകൾ കാണിച്ച് നിങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ സാധിക്കില്ല.
ശരിയായ സ്വർണം വാങ്ങുക: ഹാൾമാർക്ക് അടയാളമുള്ളസ്വർണം തന്നെയാണ് എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തണം. ഇപ്പോൾ എല്ലാ സ്വർണാഭരണങ്ങളിലും 6 അക്ക ആൽഫാന്യൂമെറിക് എച്ച്.യു.ഐ.ഡി അല്ലെങ്കിൽ ഹാൾമാർക്ക് യുണീക്ക് ഐഡൻ്റിഫിക്കേഷൻ ഉണ്ടായിരിക്കണം. അത് നിർബന്ധമാണ്.
അധിക ചാർജുകൾ: ഒരു ഗ്രാമിന് സ്വർണ്ണത്തിൻ്റെ യഥാർത്ഥ വിലയ്ക്ക് പുറമേ അതിൽ മേക്കിംഗ് ചാർജുകളും ജ്വല്ലറികൾ ചേർക്കുന്നു. എന്നിരുന്നാലും, ഓരോ ഗ്രാമിനും നിങ്ങൾ അടയ്‌ക്കുന്ന തുക കണക്കാക്കി നിങ്ങളുടെ ആഭരണങ്ങളിൽ മറ്റേതെങ്കിലും ചാർജുകൾ ഈടാക്കുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്.
ഒക്ടോബർ 1,2,3 ദിവസങ്ങളിൽ ഒരു ഗ്രാം സ്വർണത്തിന്റെ വില പരിശോധിക്കാം;
ഒക്‌ടോബർ 1, 2024 : 61,528 രൂപ
ഒക്‌ടോബർ 2, 2024 : 61,960 രൂപ
ഒക്‌ടോബർ 3, 2024 : 62,048 രൂപ
ഇത്രയും വിലക്കയറ്റത്തിനിടയിലാണ് ദസറ, നവരാത്രി ആഘോഷങ്ങൾ വരുന്നത്. ദസറ ആഘോഷത്തിന് മുന്നോടിയായി സ്വർണം വാങ്ങാൻ നിങ്ങൾ ഇനിയും തയ്യാറാണോ?. ചെറിയ ഇടിവുകൾ സംഭവിക്കാറുണ്ടെങ്കിലും ഒക്ടോബറിൽ സ്വർണ വിലയിൽ യാതൊരു കുലുക്കവുമില്ല.


Click it and Unblock the Notifications