നാലു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഐഫോണ്‍ SE പുറത്തിങ്ങയതിന് ശേഷം, ആപ്പിള്‍ അടുത്തതായി വിപണിയിലെത്തിക്കാന്‍ പദ്ധതിയിടുന്നതൊരു ബജറ്റ് ഫോണായിരിക്കും എന്ന കിംവദന്തി പ്രചരിച്ചിരുന്നു. ഒന്നുകില്‍ ഐഫോണ്‍ SE 2 അല്ലെങ്കില്‍ ഐഫോണ്‍ 9 ആവും ഇതെന്ന് പ്രവചിച്ചവരും ഏറെ. എന്നാല്‍, ഏറ്റവും അടുത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്, ഐഫോണ്‍ SE -യുടെ പിന്തുടര്ച്ചക്കാരനായ ബജറ്റ് ഫോണായിരിക്കും 2020 മാര്‍ച്ച് 31 -ഓടെ കമ്പനി പുറത്തിറക്കുകയെന്നാണ്. ഇതിന്റെ പരീക്ഷണയടിസ്ഥാനത്തിലുള്ള പതിപ്പിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലാണ് കമ്പനിയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു.
ഇതുസംബന്ധിച്ച് ഏറ്റവും പുതിയ വാര്‍ത്തകള്‍ പറയുന്നത് ആപ്പിള്‍ പുറത്തിറക്കാനിരിക്കുന്ന ബജറ്റ് ഐഫോണിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചിരിക്കുകയാണെന്നാണ്. ചൈനയില്‍ കൊറോണ വൈറസ് വ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണിത്. ഫെബ്രുവരി അവസാനത്തോടെ മാത്രമെ ഇനി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കമ്പനിയ്ക്ക് പുനരാരംഭിക്കാന്‍ സാധിക്കൂ. എന്നാല്‍, വിവധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് നിലവിലെ പ്രതിസന്ധി മാര്‍ച്ച് വരെ നീണ്ടേക്കാമെന്നാണ്. കൊറോണ വൈറസ് വ്യാപനത്തിന്റ പശ്ചാത്തലത്തില്‍ കമ്പനിയുടെ മാര്‍ച്ച് പാദത്തെ പ്രതീക്ഷിത വരുമാനം കുറയാനിടയുണ്ടെന്ന് അടുത്തിടെ കമ്പനി വൃത്തങ്ങള്‍ അറിയിച്ചിരുന്നു. സാങ്കേതിക ഭീമന്മാരായ ആപ്പിളിന്റെ ആഗോള വില്‍പ്പനയെ കൊറോണ വൈറസ് വ്യാപനം കാര്യമായി ബാധിച്ചിട്ടുണ്ട്.

ആപ്പിളിന്റെ പ്രധാന വിപണികളിലൊന്നാണ് ചൈന. രാജ്യത്ത് സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് മടങ്ങുന്ന പക്ഷം നിര്‍മ്മാണവും വില്‍പ്പനയും പുനരാരംഭിക്കുമെന്ന് കമ്പനി അറിയിക്കുന്നു. മാര്‍ച്ച് പാദത്തില്‍ കമ്പനി പ്രതീക്ഷിച്ച് വരുമാനം വിപണിയില്‍ നിന്നു ലഭിക്കാന്‍ സാധ്യത കുറവാണെന്നതിനാല്‍ മറ്റു പദ്ധതികള്‍ കമ്പനി ആവിഷ്ക്കരിക്കുമെന്ന് പ്രതീക്ഷിക്കാം. കമ്പനി പുറത്തിറക്കാനിരിക്കുന്ന ബജറ്റ് ഐഫോണിന്റെ സവിശേഷതകളും ഫീച്ചറുകളും സംബന്ധിച്ചുള്ള ഊഹാപോഹങ്ങളിലാണ് സാങ്കേതിക ലോകം. ഐഫോണ്‍ 11 -ലുള്ള A13 സിപിയു തന്നെയാണ് പുത്തന്‍ മോഡലിലും പ്രതീക്ഷിക്കുന്നത്. 3 ജിബി റാം, 64 ജിബി/ 128 ജിബി സ്റ്റോറേജ് സൗകര്യങ്ങളും ബജറ്റ് ഐഫോണില്‍ പ്രതീക്ഷിക്കുന്നു. പുറകിലെ സിംഗിള്‍ ക്യാമറ, ടച്ച് ഐഡി ബട്ടണ്‍ എന്നിവയും ഐഫോണ്‍ SE 2 -ല്‍ ഉള്‍പ്പെടുമെന്ന് വിദഗ്ധര്‍ അനുമാനിക്കുന്നു.
2017 -ല്‍ പുറത്തിറങ്ങിയ ഐഫോണ്‍ 8 -നെക്കാളും കട്ടി കൂടിയതാവും പുത്തന്‍ മോഡലെന്നും പറയപ്പെടുന്നു. 7.8 mm വീതിയാണ് മോഡലിന് പ്രതീക്ഷിക്കുന്നത്. 4.7 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്പ്ലേയാവും പുത്തന്‍ മോഡലിനുണ്ടാവുക. മുന്‍ മോഡലുകളിലേതിന് സമാനമായ ഡിസൈന്‍ സവിശേഷതകള്‍ ഐഫോണ്‍ SE 2 -ല്‍ പ്രതീക്ഷിക്കാം. എന്നാല്‍, പെര്‍ഫോര്‍മെന്‍സ് ഉയര്ന്നതാവും. ഐഫോണ്‍ 11 മോഡലിലുള്ള അടുത്ത തലമുറ A13 ബയോണിക് പ്രൊസസ്സര്‍ ആവും പുത്തന്‍ ബജറ്റ് ഫോണിലും കമ്പനി ഉള്‍പ്പെടുത്താന്‍ സാധ്യത. ഏകദേശം 399 ഡോളറാണ് ഐഫോണ്‍ SE 2 വിലയായി പ്രതീക്ഷിക്കുന്നത് (28,500 രൂപ)
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
