ഓഗസ്റ്റ് 19 -ന് യുഎസ് പരസ്യമായി ലിസ്റ്റ് ചെയ്ത ആദ്യത്തെ കമ്പനിയായി മാറിയിരിക്കുകയാണ് ഐഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍ ഇന്‍കോര്‍പ്പറേറ്റഡ്. 2 ട്രില്യണ്‍ ഡോളര്‍ ഓഹരി വിപണി മൂല്യമുള്ള കമ്പനി, വെറും രണ്ട് വര്‍ഷത്തിനുള്ളില്‍ അതിന്റെ മൂല്യം ഇരട്ടിയാക്കി. ബ്രസീല്‍, ഓസ്ട്രേലിയ, കാനഡ, റഷ്യ, ദക്ഷിണ കൊറിയ, സ്പെയിന്, മെക്സിക്കോ എന്നിവയുള്‍പ്പടെയുള്ള രാജ്യങ്ങളുടെ ജിഡിപിയെക്കാള്‍ കൂടുതലാണ് കമ്പനിയുടെ മൂല്യമെന്ന് ട്രേഡിംഗ് ഇക്കണോമിക്സില്‍ നിന്ന് ശേഖരിച്ച ഡാറ്റ കാണിക്കുന്നു.
ഈ രാജ്യങ്ങളുടെ ജിഡിപി ഒരു ട്രില്യണ്‍ വീതമാണുള്ളത്. 2 ട്രില്യണ്‍ ഡോളറില്‍ കൂടുതല്‍ ജിഡിപിയുള്ളവരുടെ പട്ടികയില്‍ യുഎസ് ആണ് മുന്നില്‍ (21 ട്രില്യണ്‍ ഡോളര്‍). രണ്ടാമതായി യൂറോപ്യന്‍ യൂണിയന് (19 ട്രില്യണ്‍ ഡോളര്‍), തുടര്‍ന്ന് ചൈന (14 ട്രില്യണ്‍ ഡോളര്‍), യൂറോ ഏരിയ (13 ട്രില്യണ്‍ ഡോളര്‍), ജപ്പാന് (5 ട്രില്യണ്‍ ഡോളര്‍), ജര്‍മ്മനി (5 ട്രില്യണ്‍ ഡോളര്‍), ഇന്ത്യ (ഏകദേശം 3 ട്രില്യണ്‍ ഡോളര്‍) എന്നിവരും പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നു.
കാലിഫോര്‍ണിയയിലെ കുപ്പെര്‍ട്ടിനോ ആസ്ഥാനമായുള്ള ആപ്പിളിന്റെ ഓഹരികള്‍ ഈ വര്‍ഷം ഇതിനകം 60 ശതമാനം ഉയര്‍ന്നു. 1976 -ല്‍ സ്ഥാപിതമായി കമ്പനി ഇപ്പോള്‍ എസ് ആന്‍ഡ് പി 500 -ന്റെ മൊത്തം വിപണി മൂല്യത്തിന്റെ 7 ശതമാനത്തോളം വരും. എസ് ആന്‍ഡ് പി 500 -ന്റെ ഏറ്റവും ചെറിയ 200 കമ്പനികളുടെ സംയോജിത മൂല്യങ്ങളെ അതിന്റെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന് ബാധിക്കുമെന്നാണ് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
1980 ഡിസംബര്‍ 12 -ന് ആപ്പിള്‍ പബ്ലിക് ആയി. വിപണിയിലെ ആദ്യത്തെ ട്രില്യണ്‍ ഡോളറിലെത്താന്‍ 40 വര്‍ഷമെടുത്തു. അതിനുശേഷം നാല് തവണ സ്റ്റോക്ക് പിരിഞ്ഞു. ഉപഭോക്താക്കളുടെ ബജറ്റിന് താങ്ങാനാവുന്നതായിരിക്കണം തങ്ങളുടെ ഉല്‍പ്പന്നങ്ങളെന്ന് ആപ്പിള്‍ കരുതുന്നു. പുതുതായി വിപണിയിലെത്തിച്ച ഫോണുകളുടെ വില ശ്രദ്ധിച്ചാല്‍ ഇത് വ്യക്തമാണ്. ഓഗസ്റ്റ് 31 -ന് വ്യാപാരം ആരംഭിക്കുമ്പോള്‍ ഐഫോണ്‍ നിര്‍മ്മാതാക്കള്‍ തങ്ങളുടെ ഓഹരി നാലില്‍ ഒന്നായി വിഭജിക്കുമെന്ന് അറിയിക്കുന്നു.
ആപ്പിള്‍
തങ്ങളുടെ നിക്ഷേപം വ്യക്തിഗത നിക്ഷേപകര്‍ക്ക് കൂടുതല്‍ ആക്സസ് ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്ന് കമ്പനി വ്യക്തമാക്കിയതായി റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. പരസ്യമായി വ്യാപാരം നടത്തുന്ന യുഎസ് കമ്പനികളായി മൈക്രോസോഫ്റ്റും ആമസോണും ആപ്പിളിന് പുറകെയുണ്ട്. ഇരു കമ്പനികളും 1.6 ട്രില്യണ്‍ ഡോളര്‍. ഗൂഗിളിന്റെ സഹ ഉടമ ആല്‍ഫബെറ്റും ഇക്കൂട്ടത്തിലുണ്ട്, ഒരു ട്രില്യണ്‍ ഡോളര്‍ ആണ് ഇവരുടെ മൂല്യമെന്നും ഡാറ്റ വ്യക്തമാക്കുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
