യൂറോപ്യൻ ഇതര രാജ്യങ്ങളിലുള്ളവർക്ക് കുടിയേറാൻ ബുദ്ധിമുട്ടുള്ള ഇടമായാണ് യൂറോപ്പ് അറിയപ്പെടുന്നത്. എന്നാൽ കോവിഡാനന്തരം വർധിച്ച തൊഴിൽ ക്ഷാമം പരിഹരിക്കുന്നതിനായി യൂറോപ്യൻ രാജ്യങ്ങളും കുടിയേറ്റ നടപടി ക്രമങ്ങളിലെ കർകശ്യം അല്പമൊന്ന് അയച്ച മട്ടാണ്. യൂറോപ്യൻ യൂണിയനിൽ ഉൾപ്പെട്ട ലിച്ചെൻസ്റ്റൈൻ, വത്തിക്കാൻ സിറ്റി പോലുള്ള ചെറിയ രാജ്യങ്ങൾ ലോകത്തിലെ ഏറ്റവും കർശനമായ ഇമിഗ്രേഷൻ നിയമങ്ങളുള്ളവയാണ്.
യൂറോപ്പിലുടനീളമുള്ള കടുത്ത തൊഴിലാളി ക്ഷാമം പല രാജ്യങ്ങളെയും കുടിയേറ്റ നിയമം ലഘൂകരിക്കാൻ നി്ർബന്ധിതരമാക്കി. ഇത് ഇന്ത്യ പോലുള്ള ഇതര യൂറോപ്യൻ യൂണിയൻ രാജ്യക്കാരായ പൗരന്മാർക്കാണ് കൂടുതൽ സൗകര്യമാകുന്നത്. ഇത്തരക്കാർക്ക് എളുപ്പത്തിൽ വിസ ലഭിക്കുന്ന രാജ്യങ്ങളെ പരിചയപ്പെടാം.
ജർമനി
വിദഗ്ധരായ കുടിയേറ്റ തൊഴിലാളികളെ ആകർഷിക്കുന്നതിനായി ജർമനി ഈയിടെ ഓപ്പർച്യൂനിറ്റി കാർഡ് അവതരിപ്പിച്ചിരുന്നു. ഒരു പോയിന്റ് സിസ്റ്റം ഉപയോഗിച്ച് ജർമനിയിൽ ജോലി അന്വേഷിക്കുന്ന വിദേശ പൗരന്മാർക്ക് യോഗ്യത കണക്കാക്കി രാജ്യത്ത് തൊഴിൽ തിരയാനുള്ള വിസ ജർമനി നൽകും.

അപേക്ഷകർക്ക് 35 വയസ്സിന് താഴെയുള്ളവരും രാജ്യത്ത് താമസിക്കാൻ ആവശ്യമായ ഭാഷാ വൈദഗ്ധ്യവും കുറഞ്ഞത് 3 വർഷത്തെ പ്രൊഫഷണൽ പരിചയവും ഉള്ളവരായിരിക്കണം. ജോലി തിരയുന്നതിനുള്ള വിസ ലഭിച്ചാൽ ജർമനിയിലെ ജീവിത കാലയളവിൽ സ്വന്തം ചെലവുകൾ വഹിക്കാൻ സാധിക്കുമെന്ന് അപേക്ഷൻ തെളിയിക്കേണ്ടതകുണ്ട്.
ഡെന്മാർക്ക്
വ്യവസായ മേഖലയിലേക്കുള്ള തൊഴിലാളികളെയാണ് ഡെന്മാർക്കിന് കൂടുതലായും ആവശ്യം. ഇതോടൊപ്പം സയൻസ്, എൻജിനീയറിംഗ്, നിയമ, ആരോഗ്യ സംരക്ഷണ വിദഗ്ധർ, അധ്യാപകർ, ഐടി സ്പെഷ്യലിസ്റ്റുകൾ തുടങ്ങിയ പ്രൊഫഷണലുകളെയും ഡെന്മാർക്ക് തേടുന്നു. ആവശ്യക്കാരായ വിദഗ്ധ തൊഴിലാളികളെ ഡെന്മാർക്കിലെ ഏജൻസി ഫോർ ഇന്റർനാഷണൽ റിക്രൂട്ട്‌മെന്റ് ആൻഡ് ഇന്റഗ്രേഷൻ (എസ്ഐആർഐ) ഉന്നത വിദ്യാഭ്യാസമുള്ളവർക്കുള്ള പോസിറ്റീവ് ലിസ്റ്റ് എന്നും നൈപുണ്യമുള്ള ജോലികൾക്കായുള്ള പോസിറ്റീവ് ലിസ്റ്റ് എന്നും തരംതിരിച്ചിട്ടുണ്ട്.
രണ്ട് ലിസ്റ്റുകളിൽ ഉൾപ്പെട്ടിരിക്കുന്ന ഒരു സെക്ടറിൽ ജോലി ഓഫർ ലഭിക്കുകയാമെങ്കിൽ ഡെന്മാർക്കിൽ റസിഡന്റ് വിസയ്ക്കും വർക്ക് പെർമിറ്റിനും അപേക്ഷിക്കാം. വർക്ക് വിസ കാലയളവ് വരെയാണ് അപേക്ഷകന്റെ റസിഡൻസ് പെർമിറ്റ് സാധുവായിരിക്കുന്നത്.
അയർലാൻഡ്
അയർലൻഡിൽ തൊഴിൽ വിസ ലഭിക്കുന്നത് മറ്റു യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് താരതമ്യേന എളുപ്പമാണ്. ഹ്രസ്വകാലത്തേക്കും ദീർഘകാലത്തേക്കുമുള്ള തൊഴിൽ സാധ്യതകൾ അയർലാൻഡിലുണ്ട്. അയർലാൻഡിലേക്ക് എത്തുന്നതിനും ജോലി ഓഫർ ലഭിക്കണം. എന്നാൽ വിവിധ മേഖലകളിൽ തൊഴിലാളി ക്ഷാമം നേരിടുന്നതിനാൽ ഒഴിവുകൾ നികത്താൻ അയർലാൻഡ് വിദേശ തൊഴിലാളികളെ സജീവമായി സ്വീകരിക്കുന്നുണ്ട്.
രണ്ട് പ്രധാന തൊഴിൽ വിസകൾ അയർലാൻഡിൽ നിന്ന് ലഭിക്കും. ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളികൾക്കുള്ള ക്രിട്ടിക്കൽ സ്‌കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റ്, ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റ് എന്നിവയാണിവ. ക്രിട്ടിക്കൽ സ്‌കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റ് പ്രൊഫഷണലുകൾക്കുള്ള വിസയാണ്. എല്ലാത്തരം ജോലികാർക്കും അനുവദിക്കുന്നതാണ് രണ്ടാമത്തെ ജനറൽ എംപ്ലോയിമെന്റ് വിസ. ഈ പെർമിറ്റുകൾ ലഭിച്ച ശേഷം, ആളുകൾക്ക് രാജ്യത്ത് സ്ഥിരതാമസത്തിന് അപേക്ഷിക്കുന്നത് താരതമ്യേന എളുപ്പമാണ്.
പോർച്ചുഗൽ
ഒരു സീസണിലേക്ക് മാത്രം പോർച്ചുഗലിൽ തൊഴിലെടുക്കാൻ ഉദ്യേശിക്കുന്നവർക്കായി പോർച്ചുഗൽ അടുത്തിടെ ഒരു ഹ്രസ്വകാല വിസ ആരംഭിച്ചിട്ടുണ്ട്. പോർച്ചുഗീസ് സീസണൽ വർക്ക് വിസയ്ക്ക് കീഴിൽ പരമാവധി ഒമ്പത് മാസത്തേക്ക് രാജ്യത്ത് താമസിക്കാനും ജോലി ചെയ്യാനും സാധിക്കും. ഒന്നിലധികം കമ്പനികളിൽ ജോലി ചെയ്യാനും അനുവാദമുണ്ട്.
ദീർഘകാല വിസ പ്രൊഫഷനെ ആശ്രയിച്ചിരിക്കും. അപേക്ഷകൾ പൂർത്തിയാകുന്നതിന് മാസങ്ങൾ എടുക്കുമെങ്കിലും 1-2 വർഷത്തേക്ക് താമസിക്കുന്നതിന് അനുവാദമുണ്ട്. പോർച്ചുഗലിൽ അഞ്ച് വർഷം പൂർത്തിയാക്കിയാൽ സ്ഥിര താമസത്തിനായി അപേക്ഷിക്കാൻ സാധിക്കും. ശേഷം തൊഴിൽ വിസയില്ലാതെ രാജ്യത്ത് തുടരാം.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications