ചുരുങ്ങിയ ചെലവിൽ ആരംഭിക്കാവുന്ന ബിസിനസ് ആശയങ്ങളിലൊന്നാണ് ഫ്രാഞ്ചൈസികൾ. രാജ്യത്ത് വിവിധ ബിസിനസ് നടത്തുന്ന കമ്പനികൾ ഫ്രാഞ്ചൈസികൾ നൽകി വരുന്നുണ്ട്. ഓരോരുത്തരുടെയും താല്പര്യങ്ങൾക്ക് അനുസരിച്ചുള്ള മേഖലകളിൽ ബിസിനസ് ആരംഭിക്കാമെന്നതാണ് ഫ്രാഞ്ചൈസികളുടെ ഗുണം. കമ്പനികളുടെ ബ്രാൻഡ് വാല്യു ഉപയോഗപ്പെടുത്തി ബിസിനസിന് പ്രമോഷനും ആൾക്കാരെ ആകർഷിക്കാനും സാധിക്കും എന്നതാണ് ഫ്രാഞ്ചൈസി മോഡലുകളുടെ ഗുണം. ഇത്തരത്തിൽ ആരംഭിക്കാവുന്നൊരു ഫ്രാഞ്ചൈസിയാണ് അമൂലിന്റേത്. വിശദാംശങ്ങൾ ചുവടെ പരിശോധിക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഓരോരുത്തരുടെയും അഭിരുചിക്ക് അനുസരിച്ചുള്ള ഫ്രാഞ്ചൈസിയാണോ എന്ന് തിരഞ്ഞെടുക്കുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ടതാണ്. ഭക്ഷണം, ജുവലറി, ഓട്ടോ മൊബൈല്‍, വിദ്യാഭ്യാസം തുടങ്ങിയ സര്‍വ മേഖലകളിലും ഇന്ന് ഫ്രാഞ്ചൈസി ബിസിനസുകള്‍ ആരംഭിക്കാന്‍ സാധിക്കുന്നുണ്ട്. താല്പര്യമനുസരിച്ച് ഓരോ മേഖലയിലും സ്വന്തം ബജറ്റിന് അനുസരിച്ച ഫ്രാഞ്ചൈസി കണ്ടെത്തുകയാണ് വേണ്ടത്. ചെറിയ ഭക്ഷ്യ കമ്പനിയുടെ ഫ്രാഞ്ചൈസി 5-10 ലക്ഷം രൂപയ്ക്ക് ലഭിക്കുമ്പോൾ അന്താരാഷ്ട്ര ബ്രാന്‍ഡിന് 1 കോടിയോളം രൂപ ചെലവാക്കേണ്ടി വരും.
അമൂൽ ഫ്രാഞ്ചൈസി
രണ്ട് തരത്തിലുള്ള ഫ്രാഞ്ചൈസികളാണ് അമൂലിൽ നിന്നും ലഭിക്കുന്നത്. പ്രിഫേര്‍ഡ് ഔട്ട്‌ലേറ്റുകളും ഐസ്‌ക്രീം സ്‌കൂപ്പിംഗ് പാര്‍ലറുകളുമാണ് അമൂലിന് കീഴില്‍ ആരംഭിക്കാന്‍ സാധിക്കുന്നത്. അമൂല്‍ പ്രിഫേര്‍ഡ് ഔട്ട്ലേറ്റുകൾ അമൂല്‍ കിയോസ്‌ക്, അമൂല്‍ റെയില്‍വെ പാര്‍ലര്‍ എന്ന പേരിലും അറിയപ്പെടുന്നു. ഇവ ആരംഭിക്കുന്നതിനുള്ള ചെലവുകൾ നോക്കാം.
അമൂൽ പ്രിഫേർഡ് ഔട്ട്ലേറ്റ്- ചെലവ്
കട മുറിയും 2 ലക്ഷം രൂപയ്ക്കടുത്ത് നിക്ഷേപിക്കാനുമുള്ളൊരാള്‍ക്ക് അമൂല്‍ പ്രിഫേര്‍ഡ് ഔട്ട്‌ലേറ്റുകള്‍ ആരംഭിക്കാവുന്നതാണ്. പ്രിഫേര്‍ഡ് ഔട്ട്‌ലേറ്റിലേക്ക് ആവശ്യമായ ഡീപ്പ് ഫ്രീസര്‍, വിസികൂളര്‍, മില്‍ക് കൂളര്‍, പിസ ഓവന്‍ എന്നിവയ്ക്കായി 80,000 രൂപയോളം ചെലവ് വരും. പ്രിഫേർഡ് ഔട്ട്ലേറ്റുകൾ റെയിൽവെ സ്റ്റേഷനിലും സ്ഥാപിക്കാൻ സാധിക്കും. ഇതിന് റെയില്‍വെയില്‍ നിന്ന് അലോട്ട്‌മെന്റ് ലഭിക്കണം.
കിയോസ്‌ക് സ്റ്റാള്‍ എന്നിവ സ്ഥാപിക്കാനായി 2.5 ലക്ഷം മുതൽ 4 ലക്ഷം രൂപ ചെലവ് വരും. സെക്യൂരിറ്റി നിക്ഷേപമായി 1 ലക്ഷം രൂപ അമൂലിലേക്ക് അടയ്ക്കണം.
ഗുണങ്ങൾ
അമൂൽ ഫ്രാഞ്ചൈസി എടുക്കുന്നൊരാൾക്ക് ബിസിനസ് സാധ്യതകൾ പഠിക്കാനും ബിസിനസ് പ്ലാന്‍ തയ്യാറാക്കാനും അമൂല്‍ സഹായിക്കും. ഫ്രാഞ്ചൈസി നവീകരണത്തിനും അമൂൽ സഹായം ലഭിക്കും. പ്രദേശിക പ്രമോഷനും അമൂല്‍ ഔട്ട്‌ലേറ്റുകള്‍ക്ക് പ്രത്യേക ഓഫറുകളും ലഭിക്കും. എല്ലാ ഉത്പ്പന്നങ്ങളും ഫ്രാഞ്ചൈസികളിലേക്ക് അമൂല്‍ നേരിട്ടെത്തിക്കും. ഉപകരണങ്ങളില്‍ സബ്‌സിഡിയും അമൂല്‍ ബ്രാന്‍ഡിംഗും അധിക പര്‍ച്ചേസ് ഡിസ്‌ക്കൗണ്ടും ലഭിക്കും. ഇതോടൊപ്പം ഫ്രാഞ്ചൈസിയിൽ നിന്നുള്ള വരുമാനം അമൂലുമായി പങ്കിടേണ്ടതില്ല.
വരുമാനം
റീട്ടെയില്‍ വിപണിയില്‍ വില്പന നടത്തുന്ന ഉത്പ്പന്നങ്ങള്‍ക്കുള്ള മാര്‍ജിന്‍ വ്യത്യാസം വരും. പാലില്‍ 2.50 ശതമാനവും പാലുത്പ്പന്നങ്ങളില്‍ 10 ശതമാനം കമ്മീഷനും ലഭിക്കും. ഐസ്‌ക്രീമുകളില്‍ 20 ശതമാനം കമ്മീഷന്‍ അമൂല്‍ നല്‍കുന്നുണ്ട്. മറ്റുള്ള റെസിപി അടിസ്ഥാനമാക്കിയുള്ള ഉത്പ്പന്നങ്ങള്‍ക്ക് 50 ശതമാനം കമ്മീഷനും ലഭിക്കും.
ഫ്രാഞ്ചൈസി സ്ഥാപിക്കുന്ന സ്ഥലത്തിന് അനുസരിച്ചായിരിക്കും വില്പന. ഇതനുസരിച്ച് വരുമാനം പ്രതീക്ഷിക്കാം. 5-10 ലക്ഷം രൂപ വരെ മാസത്തില്‍ വില്പന പ്രതീക്ഷിക്കാം. മാസം 1.50 ലക്ഷം രൂപയുടെ വില്പന നടന്നാല്‍ 12,000 രൂപ ലാഭമുണ്ടാക്കാമെന്നാണ് കണക്കൂട്ടൽ.
എങ്ങനെ ഫ്രാഞ്ചൈസി എടുക്കാം
അമൂൽ ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ട് തട്ടിപ്പുകൾ വ്യാപകമായതിനാൽ അമൂൽ വെബ്സൈറ്റിൽ തന്നെ ഇതിനെ പറ്റി മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇതിനാൽ അമൂൽ പാർലർ ആരംഭിക്കുന്നതിനുള്ള ഫ്രാഞ്ചൈസികൾക്കായി അമൂലിന്റെ വെബ്സൈറ്റ് സന്ദർശിക്കുന്നതാണ് ഉചിതം. ഇതിൽ ലഭിക്കുന്ന (022) 68526666 എന്ന നമ്പറിൽ വിളിച്ചോ retail.amul.coop എന്ന ഇമെയിൽ വഴിയോ വിവരങ്ങൾ തിരക്കാം.
More From GoodReturns

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

ക്രെഡിറ്റ് കാർഡ് റിവാർഡ് മാറ്റങ്ങൾ നിങ്ങളുടെ പോക്കറ്റ് കാലിയാക്കുന്നുണ്ടോ?

ബംഗളൂരു മഴ: നഗരത്തെ കാത്തിരിക്കുന്നത് വലിയ ഗതാഗതക്കുരുക്കോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

സ്വർണ നിക്ഷേപം: ലാഭം കൊയ്യാൻ ഈ വഴികൾ പരീക്ഷിക്കൂ

സ്വർണവില ഇന്ന് മാറ്റമില്ലാതെ; ആഭരണങ്ങൾ വാങ്ങാൻ പറ്റിയ സമയമോ?

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അംബേദ്കർ ജയന്തി അവധി: ബാങ്ക് ഇടപാടുകൾ മുടങ്ങാതെ നോക്കാം ഇങ്ങനെ

നിഫ്റ്റി 24,000 കടന്നോ? വിപണിയിലെ അപ്രതീക്ഷിത നീക്കങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു



Click it and Unblock the Notifications