അത്യാവശ്യത്തിന് പണം വേണോ, കൂട്ടുകാർ കടം തന്നില്ലേ, പണം നേടൻ വഴി കീശയിൽ തന്നെയുണ്ട്

കയ്യിൽ എത്ര പണമുണ്ടെങ്കിലും മാസാവസാനം കീശ കാലിയായിരിക്കും. അവസാനത്തെ ഒരാഴ്ച പിന്നെ നെട്ടോട്ടമാണ്. കൂട്ടുകാരോട് കടം വാങ്ങിയും ചിലവുകൾ വെട്ടിക്കുറച്ചും ആ ദിവസങ്ങൾ തള്ളി നീക്കും. അടുത്ത മാസവും ഇതേ അവസ്ഥ തന്നെ. വീണ്ടും കൂട്ടുകാരോട് എങ്ങനെ കടം വാങ്ങും...? എന്നാൽ കടമെടുക്കാനുള്ള ഓപ്ഷന്‍ നിങ്ങളുടെ യുപിഐ ആപ്ലിക്കേഷനില്‍ തന്നെയുണ്ടെങ്കിലോ...? കൂടുതൽ എളുപ്പമായി അല്ലേ. ആ വഴി വിശദമായി നോക്കാം.

സെപ്റ്റംബറില്‍ നടന്ന ആഗോള ഫിന്‍ടെക് ഉച്ചകോടിയില്‍ നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍സിപിഐ), യു.പി.ഐ ആപ്പുകൾ വഴി എങ്ങനെ കടമെടുക്കാമെന്ന് വിശദമാക്കിയിരുന്നു. ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, പിഎന്‍ബി, എസ്ബിഐ തുടങ്ങിയ ബാങ്കുകള്‍ ഭാരത് ഇന്റര്‍ഫേസ് ഫോര്‍ മണി (ഭീം), പേയ്‌സ് ആപ്, പേടിഎം, ജിപേ എന്നീ പേയ്‌മെന്റ് ആപ്ലിക്കേഷനുകളിലെ ചില ഉപഭോക്താക്കള്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ഈ സേവനം നല്‍കുന്നുണ്ട്. കൂടുതല്‍ പേരിലേക്ക് ഈ സേവനം വരും മാസങ്ങളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാങ്കുകള്‍ നേരത്തെ അനുവദിച്ചിരിക്കുന്ന ക്രെഡിറ്റ് ലിമിറ്റ് വഴിയാണ് വായ്പകൾ നൽകുക.

അത്യാവശ്യത്തിന് പണം വേണോ, കൂട്ടുകാർ കടം തന്നില്ലേ, പണം നേടൻ വഴി കീശയിൽ തന്നെയുണ്ട്

എങ്ങനെ കടമെടുക്കാം

എല്ലാ യുപിഐ അക്കൗണ്ടുകളും സേവിംഗ്‌സ് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിട്ടുള്ളവയാണ്. ഈ അക്കൗണ്ടുടമകള്‍ നേരത്തെ അനുവദിച്ചിട്ടുള്ള (പ്രീ-അപ്രൂവ്ഡ്) ക്രെഡിറ്റ് ലൈന്‍ ലഭ്യമാകാന്‍ ആദ്യം ബാങ്കിന് ഒരു ആപ്ലിക്കേഷന്‍ നല്‍കേണ്ടതുണ്ട്. അതിനുശേഷം ബാങ്ക് ഉപഭോക്താവിന്റെ യോഗ്യത, വരുമാനം, ക്രെഡിറ്റ് സ്‌കോര്‍, തിരിച്ചടവ് ചരിത്രം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ വിലയിരുത്തും.

ഓരോ ബാങ്കുകളുടേയും പരിശോധനാ രീതി വ്യത്യസ്ഥമായിരിക്കും. ചില സ്ഥാപനങ്ങൾ തിരിച്ചറിയൽ രേഖ, മേൽവിലാസം, വരുമാന സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യപ്പെട്ടേക്കാം. ഇവയെല്ലാം കൃത്യമായി പരിശോധിക്കപ്പെടും. അതിന് ശേഷം, വായ്പയ്ക്ക് യോഗ്യതയുണ്ടോ, എത്ര തുക വായ്പയായി ലഭിക്കും എന്നിങ്ങനെയുള്ള കാര്യങ്ങൾ അറിയിക്കും.

തിരിച്ചടവും പലിശയും

പണം ലഭിച്ചാൽ തിരിച്ചടവ് എങ്ങനെ എന്നത് ഉപഭോക്താവിന് തീരുമാനിക്കാം. അതായത് മാസങ്ങള്‍ വേണോ, വര്‍ഷങ്ങള്‍ വേണോ എന്നത്. പക്ഷെ എത്ര കാലമായാലും പലിശ ചേര്‍ത്ത് തിരിച്ചടക്കണം. പലിശ നിരക്ക് ബാങ്കുകൾക്ക് അനുസരിച്ചായിരിക്കും. അതോടൊപ്പം ഉപഭോക്താവിന്റെ യോഗ്യത, നിലവിലെ വിപണി സാഹചര്യം എന്നിവയും കണക്കിലെടുക്കും. ക്രെഡിറ്റ് കാര്‍ഡ് പലിശ നിരക്കുകളേക്കാള്‍ കുറഞ്ഞ പലിശ നിരക്കായിരിക്കും യുപിഐ ആപ്ലിക്കേഷൻ വായ്പകൾക്ക്. ചില സാഹചര്യങ്ങളിൽ അത് മാറാം.

നേട്ടം

ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡുകള്‍ കൈവശം വയ്‌ക്കേണ്ട എന്നതാണ് പ്രധാന നേട്ടം.അതോടൊപ്പം ക്രെഡിറ്റ് കാര്‍ഡുകള്‍ എടുക്കാത്തവർക്കും ഉപകാരപ്പെടും.

യുപിഐ

ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്നും മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് പെട്ടെന്ന് പണം അയക്കാൻ സഹായിക്കുന്ന സാങ്കേതിക വിദ്യാണ് യൂണിഫൈഡ് പെയ്മെന്റ് ഇന്റഫെയ്സ് അഥവാ യുപിഐ. റിസർവ്വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള നാഷണൽ പെയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് ഇത് വികസിപ്പിച്ചെടുത്തത്. 1 ലക്ഷം രൂപയാണ് യുപിഐ ഇടപാടുകളുടെ പരിധിയായി നിശ്ചയിച്ചിട്ടുള്ളത്. യുപിഐ സംവിധാനം വാലറ്റുകളുമോ ഏതെങ്കിലും തരത്തിലുള്ള കാർഡുകളുമായോ ബന്ധിപ്പിക്കുക സാധ്യമല്ല. ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് മാത്രമേ പണം കൈമാറാൻ സാധിക്കുകയുള്ളു.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X