പ്രമുഖ ആദ്യന്തര ടെക്സ്റ്റൈൽസ് കമ്പനിയായ അരവിന്ദ് ഗ്രൂപ്പിന്റെ ഫാഷൻ, വസ്ത്ര വിഭാഗമായ അരവിന്ദ് ഫാഷൻസ് ലിമിറ്റഡ് അവരുടെ അവകാശ ഓഹരി വിൽപ്പന ജൂൺ 29 ന് ആരംഭിക്കുമെന്ന് എക്സിക്യീട്ടീവ് ഡയറക്ടർ കുലിൽ ലാൽഭായ് വ്യക്തമാക്കി. പുതിയ അവകാശ ഓഹരി വിൽപ്പയിലൂടെ 400 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. മുമ്പ് ആസൂത്രണം ചെയ്ത 300 കോടിയിൽ നിന്ന് 100 കോടി രൂപ കൂടുതലാണിത്. ജൂൺ 29- ന് ആരംഭിക്കുന്ന അവകാശ ഓഹരി വിൽപ്പന ജൂലൈ 17- ന് അവസാനിക്കും.
കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗങ്ങൾ ജൂൺ 21- ന് ചേർന്ന യോഗത്തിൽ അവകാശ ഓഹരി വിൽപ്പനയ്ക്ക് അംഗീകാരം നൽകിയിരുന്നു. മുഖവില 4 രൂപ വീതമുള്ള 3,99,79,347 ഇക്വിറ്റി ഷെയറുകൾ ഇഷ്യു ചെയ്യുന്നതിനാണ് ബോർഡ് അംഗീകാരം നൽകിയത്. ഒരു ഓഹരിക്ക് 100 രൂപ എന്ന നിരക്കിൽ, പ്രീമിയം 96 രൂപ ഉൾപ്പെടെ, നിലവിലുള്ള എല്ലാ ഇക്വിറ്റി ഷെയർഹോൾഡർമാർക്കും 400 കോടി രൂപ സമാഹരിക്കുമെന്ന് കമ്പനി വ്യക്തമാക്കി. നേരത്തെ ഓഹരിക്ക് 150 രൂപ നിശ്ചയിച്ചിരുന്നതിൽ നിന്നാണ് ഇപ്പോൾ ഇഷ്യു വില 100 രൂപയായി കുറച്ചത്.

ഒരു ടെക്സ്റ്റൈൽ നിർമ്മാതാവും ലാൽഭായ് ഗ്രൂപ്പിന്റെ മുൻനിര കമ്പനിയുമാണ് അരവിന്ദ് ലിമിറ്റഡ്. ഗുജറാത്തിലെ നരോദ, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് കമ്പനിയുടെ ആസ്ഥാനം. അരവിന്ദ്, ലാൽഭായ് ഗ്രൂപ്പ് എന്നിവയുടെ ഇപ്പോഴത്തെ ചെയർമാനും മാനേജിംഗ് ഡയറക്ടറും സഞ്ജയ് ഭായിയാണ്. കോട്ടൺ ഷർട്ടിംഗ്, ഡെനിം, നിറ്റ്സ്, കാക്കി തുടങ്ങിയ തുണിത്തരങ്ങളാണ് കമ്പനി പ്രധാനമായും നിർമ്മിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഡെനിം നിർമ്മാതാവ് കൂടിയാണ് അരവിന്ദ് ലിമിറ്റഡ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications