ആശിഷ് കച്ചോളിയ എന്ന പേര് ഓഹരി നിക്ഷേപകർക്ക് പ്രത്യേകം പരിജയപ്പെടുത്തേണ്ട ആവശ്യമില്ല. വിപണിയിൽ നിന്നും കോടികൾ കൊയ്യുന്ന സ്റ്റാർ നിക്ഷേപകനായ ആശിഷ് കച്ചോളിയയുടെ പോർട്ട്‌ഫോളിയോയിലെ ഓഹരിയായ ബാലു ഫോർജ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്‍റെ ഓഹരികൾ എക്കാലത്തെയും ഉയർന്ന നിലവാരത്തിലേക്കാണ് വെള്ളിയാഴ്ച കുതിച്ചത്.
വരും ദിവസങ്ങളിലും ഓഹരി കുതിപ്പ് തുടരാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. അതുകൊണ്ടു തന്നെ ബാലു ഫോർജ് ഇൻഡസ്ട്രീസ് ഓഹരിയുടെ കൂടുതൽ വിവരങ്ങൾ പരിശോധിക്കാം.
ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 405 രൂപ എന്നതാണ് ബാലു ഫോർജ് ഇൻഡസ്ട്രീസ് ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 4.48 ശതമാനം മുന്നേറ്റമാണ് ഓഹരി നേടിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ 33.51 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 47 ശതമാനം വളർച്ചയാണ് ആറ് മാസം കൊണ്ട് ഓഹരി നേടിയത്. 2024-ൽ ഇതുവരെ 50 ശതമാനത്തോളം മുന്നേറ്റമുണ്ടാക്കാനും ബാലു ഫോർജ് ഇൻഡസ്ട്രീസ് ഓഹരിക്ക് സാധിച്ചു.
ഒരു വർഷത്തിനുള്ളിൽ ഓഹരി 132 ശതമാനം മൾട്ടിബാഗർ റിട്ടേൺ നൽകി. ബാലു ഫോർജ് ഓഹരികൾ തങ്ങളുടെ നിക്ഷേപകരെ കഴിഞ്ഞ രണ്ട് വർഷത്തിനിടെ 444 ശതമാനവും അഞ്ച് വർഷത്തിനുള്ളിൽ 825 ശതമാനവും സമ്പന്നരാക്കി.

ഓഹരികൾ നിലവിൽ 5-ദിവസം, 20-ദിവസം, 50-ദിന, 100-ദിന, 200-ദിന ചലിക്കുന്ന ശരാശരിയേക്കാൾ ഉയർന്നതാണ്.
66 കോടിയുടെ നിക്ഷേപം
ഷെയർഹോൾഡിംഗ് പാറ്റേൺ അനുസരിച്ച് നിക്ഷേപകനായ ആശിഷ് കച്ചോളിയയ്ക്ക് 2024 ജൂൺ വരെ കമ്പനിയിൽ 21,90,500 ഓഹരികൾ അല്ലെങ്കിൽ 2.14 ശതമാനം ഓഹരിയുണ്ട്. നിക്ഷേപത്തിൻ്റെ ആകെ മൂല്യം 66.4 കോടി രൂപയാണ്
ബാലു ഫോർജ് ഇൻഡസ്ട്രീസ് ലിമിറ്റഡ്
1989-ൽ സ്ഥാപിതമായ ബാലു ഫോർജ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഓട്ടോമൊബൈൽ, പ്രതിരോധം, റെയിൽവേ, ഊർജം തുടങ്ങിയ വ്യവസായങ്ങൾക്ക് സേവനം നൽകുന്ന ക്രാങ്ക്ഷാഫ്റ്റുകൾ നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്ന സ്ഥാപനമാണ്. 4,191.39 കോടി രൂപയാണ് കമ്പനിയുടെ മൂലധനം.

വരുമാനത്തിൽ വർധനവ്
കമ്പനിയുടെ ത്രൈമാസ ഫലങ്ങൾ അനുസരിച്ച്, 24 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ അറ്റാദായം 64.5 ശതമാനം വർധിച്ച് 147.08 കോടി രൂപയായും അറ്റാദായം 122.3 ശതമാനം വർധിച്ച് 25.45 കോടി രൂപയായും ഉയർന്നു. അതിൻ്റെ വാർഷിക ഫലങ്ങളിൽ, അറ്റ വിൽപ്പന 14.2 ശതമാനം വർധിച്ച് 326.64 കോടി രൂപയായും അറ്റാദായം 24 സാമ്പത്തിക വർഷത്തിൽ 30.4 ശതമാനം വർധിച്ച് 38.91 കോടി രൂപയായും വർധിച്ചു.
വിപണിക്ക് നേട്ടത്തോടെ അവസാനം
വെള്ളിയാഴ്ച ഇന്ത്യൻ ഓഹരി വിപണി അവസാനിച്ചത് നേട്ടത്തോടെ. സെൻസെക്‌സ് 622 പോയിൻ്റ് അഥവാ 0.78 ശതമാനം ഉയർന്ന് 80,519.34 ൽ ആണ് വ്യാപാരം അവസാനിപ്പിച്ചത്. വെള്ളിയാഴ്ച സൂചിക 996.17 പോയിൻ്റ് അഥവാ 1.24 ശതമാനം ഉയർന്ന് എക്കാലത്തെയും ഉയർന്ന പോയിന്റായ 80,893.51 ലെത്തി. നിഫ്റ്റി 186.20 പോയിൻ്റ് അഥവാ 0.77 ശതമാനം ഉയർന്ന് 24,502.15 ൽ ആണ് ക്ലോസ് ചെയ്തത്. ഇൻട്രാ-ഡേയിൽ സൂചിക 276.25 പോയിൻ്റ് അഥവാ 1.13 ശതമാനം ഉയർന്ന് 24,592.20 എന്ന പുതിയ ഉയരത്തിലെത്തി.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!



Click it and Unblock the Notifications