ഇന്ത്യയിലെ സ്റ്റാര്‍ നിക്ഷേപകരില്‍ ഒരാളാണ് ആശിഷ് കച്ചോലിയ. മിഡ്കാപ്പ്, സ്മോള്‍കാപ്പ് സെഗ്മന്റുകളില്‍ നിന്നും ഗുണനിലവാരമുള്ള മികച്ച സ്റ്റോക്ക് കണ്ടെത്തുന്നതില്‍ ഇദ്ദേഹം ബഹുകേമനാണ്. ഡിസംബര്‍ പാദത്തെ കണക്കുകള്‍ പുറത്തുവരുമ്പോള്‍ ഒരുപിടി പുതിയ സ്റ്റോക്കുകളില്‍ കച്ചോലിയ പുതുതായി നിക്ഷേപം നടത്തിയത് കാണാം.
ഇക്കഴിഞ്ഞ ഒക്ടോബര്‍ - ഡിസംബര്‍ കാലഘട്ടത്തില്‍ മൂന്നു മള്‍ട്ടിബാഗര്‍ സ്റ്റോക്കുകള്‍ കച്ചോലിയയുടെ പോര്‍ട്ട്ഫോളിയോയില്‍ അരങ്ങേറ്റം കുറിച്ചു. ഇവ ഏതൊക്കെയെന്നല്ലേ? ജെനിസിസ് ഇന്റര്‍നാഷണല്‍ കോര്പ്പറേഷന് ലിമിറ്റഡും ഇഗരാഷി മോട്ടോര്‍സ് ഇന്ത്യ ലിമിറ്റഡും യുണൈറ്റഡ് ഡ്രില്ലിങ് ടൂള്‍സ് ലിമിറ്റഡും.
2021 സെപ്തംബര്‍ പാദത്തില്‍ ഈ മൂന്നു കമ്പനികളും ആശിഷ് കച്ചോലിയയുടെ പോര്‍ട്ട്ഫോളിയോയില്‍ ഉണ്ടായിരുന്നില്ല. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നിന്നും ലഭ്യമായ വിവരങ്ങള്‍ പ്രകാരം ജെനിസിസ് ഇന്റര്‍നാഷണലില്‍ ഇദ്ദേഹത്തിന് 1.95 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. കമ്പനിയുടെ 6,08,752 ഓഹരികളാണ് കച്ചോലിയയുടെ കൈവശമുള്ളത്.
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ജെനിസിസ് ഇന്റര്‍നാഷണല്‍. ജിയോസ്പേഷ്യല്‍ പ്രോഡക്ഷന്‍, ആപ്ലിക്കേഷന്‍ ഡെവലപ്പ്മെന്റ് എന്നീ മേഖലകളിലാണ് കമ്പനി പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. ജിയോഗ്രാഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, ജിയോ എഞ്ചിനീയറിങ് മേഖലകളിലും ജെനിസിസ് ഇന്റര്‍നാഷണല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്.
വെള്ളിയാഴ്ച്ച 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ട് കണ്ടുകൊണ്ടാണ് കമ്പനി വ്യാപാരം അവസാനിപ്പിച്ചത്. 372 രൂപയില്‍ തുടങ്ങിയ ഇടപാടുകള്‍ക്ക് 386.25 രൂപയില്‍ തിരശ്ശീല വീഴുകയായിരുന്നു. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് 17.40 ശതമാനവും ഒരു മാസം കൊണ്ട് 8.85 ശതമാനവും വീതം നേട്ടം സ്റ്റോക്ക് രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 386.80 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 61 രൂപ വരെയുള്ള താഴ്ച്ചയ്ക്കും ജെനിസിസ് ഓഹരികള്‍ സാക്ഷിയാണ്.
ഡിസംബര്‍ പാദത്തിലെ കണക്കുകള്‍ പ്രകാരം ഇഗരാഷി മോട്ടോര്‍സിന്റെ 3,99,550 ഓഹരികളാണ് ആശിഷ് കച്ചോലിയ പുതുതായി വാങ്ങിയത്. 1.27 ശതമാനം ഓഹരി പങ്കാളിത്തം വരുമിത്. യുണൈറ്റഡ് ഡ്രില്ലിങ്സിന്റെ 5,24,005 ഓഹരികളും ഇദ്ദേഹത്തിന്റെ പക്കലുണ്ട്. ഓഹരി പങ്കാളിത്തം 2.58 ശതമാനം.
വാഹന മേഖലയിലാണ് ഇഗരാഷി മോട്ടോര്‍സ് പ്രവര്‍ത്തിക്കുന്നത്. പാസഞ്ചര്‍ കാറുകള്‍ക്കായുള്ള പെര്‍മനന്റ് മാഗ്നറ്റ് ഡിസി മോട്ടോറുകളുടെ നിര്‍മാണത്തിലും കയറ്റുമതിയിലും കമ്പനി പ്രധാനമായും ഏര്‍പ്പെടുന്നു. മറുഭാഗത്ത് യുണൈറ്റഡ് ഡ്രില്ലിങ്സ് ഇന്ത്യയിലെ ഏറ്റവും വലിയ ഖനന ഉപകരണങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ്.
3.26 ശതമാനം വിലയിടിവോടെയാണ് ഇഗരാഷി മോട്ടോര്‍സ് വെള്ളിയാഴ്ച്ച വ്യാപാരം നിര്‍ത്തിയത്. 533.95 രൂപയില്‍ തുടങ്ങിയ ഇടപാടുകള്‍ 513.50 രൂപയില്‍ അവസാനിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് 1.44 ശതമാനവും ഒരു മാസം കൊണ്ട് 0.79 ശതമാനവും വീതം തകര്‍ച്ച സ്റ്റോക്ക് രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 613.95 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 263 രൂപ വരെയുള്ള താഴ്ച്ചയ്ക്കും ഇഗരാഷി മോട്ടോര്‍സ് സാക്ഷിയാണ്. പിഇ അനുപാതം 48.66. ഡിവിഡന്റ് യീല്‍ഡ് 0.29 ശതമാനം.
583.60 രൂപയാണ് യുണൈറ്റഡ് ഡ്രില്ലിങ്സിന്റെ ഓഹരി വില. നടപ്പുവാരം 14.43 ശതമാനം നേട്ടം കുറിക്കാന്‍ സ്റ്റോക്കിന് കഴിഞ്ഞു. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 597 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 242.25 രൂപ വരെയുള്ള താഴ്ച്ചയ്ക്കും യുണൈറ്റഡ് ഡ്രില്ലിങ്സ് സാക്ഷിയാണ്. പിഇ അനുപാതം 26.03. ഡിവിഡന്റ് യീല്‍ഡ് 0.36 ശതമാനം. മേല്‍പ്പറഞ്ഞ മൂന്നു സ്റ്റോക്കുകള്‍ കൂടാതെ സ്പെഷ്യാലിറ്റി കെമിക്കല്‍ സ്റ്റോക്കായ യാഷോ ഇന്‍ഡസ്ട്രീസിലും ആശിഷ് കച്ചോലിയ നിക്ഷേപം നടത്തിയിട്ടുണ്ട്. ഫേസ് ത്രീ, ക്വാളിറ്റി ഫാര്‍മ, എക്സ്പ്രോ ഇന്ത്യ എന്നീ സ്റ്റോക്കുകളിലെ ഓഹരി പങ്കാളിത്തവും ഡിസംബര്‍ പാദം കച്ചോലിയ വര്‍ധിപ്പിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.
ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
