ദീപാവലി 2021: ഏഞ്ചല്‍ വണ്‍ പറയുന്നു, 'ഈ 16 സ്‌റ്റോക്കുകള്‍ ഉയരും'

ദീപാവലി കാലത്ത് വാങ്ങാന്‍ പറ്റിയ സ്റ്റോക്കുകളുടെ പട്ടിക പുറത്തുവിടുന്ന തിരക്കിലാണ് ആഭ്യന്തര ബ്രോക്കറേജുകളെല്ലാം. ഇപ്പോള്‍ ഏഞ്ചല്‍ വണ്ണും (ഏഞ്ചല്‍ ബ്രോക്കിങ്) ഈ നിരയിലേക്ക് കടന്നുവരുന്നു. അശോക് ലെയ്‌ലാന്‍ഡ്, പിഐ ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഫെഡറല്‍ ബാങ്ക്, ശോഭ, സ്‌റ്റോവ് ക്രാഫ്റ്റ്, സഫാരി ഇന്‍ഡസ്ട്രീസ്, എയു സ്‌മോള്‍ ഫൈനാന്‍സ് ബാങ്ക് ഉള്‍പ്പെടെ 16 സ്റ്റോക്കുകളാണ് ഏഞ്ചല്‍ വണ്ണിന്റെ പട്ടികയിലുള്ളത്.

ഓട്ടോ മേഖല

വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തി പരിശോധിച്ചാല്‍ നാലു ഓട്ടോ സ്‌റ്റോക്കുകളുണ്ട് ബ്രോക്കറേജിന്റെ ലിസ്റ്റില്‍. അശോക് ലെയ്‌ലാന്‍ഡില്‍ 175 രൂപയുടെ ടാര്‍ഗറ്റ് വിലയാണ് ഇവര്‍ നിര്‍ദേശിക്കുന്നത്. സോന ബിഎല്‍ഡബ്ല്യു പ്രിസിഷനില്‍ 775 രൂപയും രാമകൃഷ്ണ ഫോര്‍ജിങ്‌സില്‍ 1,545 രൂപയും സുപ്രജിത് എഞ്ചിനീയറിങ്ങില്‍ 425 രൂപയും ഏഞ്ചല്‍ വണ്‍ ടാര്‍ഗറ്റ് വില അറിയിക്കുന്നു.

ബാങ്കിങ് മേഖല

ബാങ്കിങ് മേഖലയില്‍ നിന്നുമുണ്ട് നാലു സ്റ്റോക്കുകള്‍. എയു സ്‌മോള്‍ ഫൈനാന്‍സ് ബാങ്ക്, ഫെഡറല്‍ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ശ്രീറാം സിറ്റി യൂണിയന്‍ ഓഹരികളാണ് ഈ നിരയില്‍ സ്ഥാനംപിടിക്കുന്നത്. എയു സ്‌മോള്‍ ഫൈനാന്‍സ് ബാങ്കില്‍ 1,520 രൂപയാണ് ടാര്‍ഗറ്റ് വില. ഫെഡറല്‍ ബാങ്കില്‍ 135 രൂപയും എച്ച്ഡിഎഫ്‌സി ബാങ്കില്‍ 1,859 രൂപയും ശ്രീറാം സിറ്റി യൂണിയനില്‍ 3,002 രൂപയും ബ്രോക്കറേജ് ടാര്‍ഗറ്റ് വില നിര്‍ദേശിക്കുന്നു.

പച്ചക്കൊടി

കെമിക്കല്‍ മേഖലയില്‍ നിന്ന് പിഐ ഇന്‍ഡസ്ട്രീസിനെ മാത്രമേ ഏഞ്ചല്‍ വണ്‍ തിരഞ്ഞെടുക്കുന്നുള്ളൂ; സ്റ്റോക്കില്‍ ടാര്‍ഗറ്റ് വില 3,950 രൂപ. കാര്‍ബോഡിയം യൂണിവേഴ്‌സല്‍ (ടാര്‍ഗറ്റ് വില 1,010 രൂപ), സ്റ്റോവ് ക്രാഫ്റ്റ് (1,288 രൂപ), സഫാരി ഇന്‍ഡസ്ട്രീസ് (ടാര്‍ഗറ്റ് വില 979 രൂപ), ശോഭ (ടാര്‍ഗറ്റ് വില 950 രൂപ), വേള്‍പൂള്‍ ഇന്ത്യ (2,760 രൂപ), ലെമണ്‍ ട്രീ ഹോട്ടല്‍ (ടാര്‍ഗറ്റ് വില 64 രൂപ), ആംബര്‍ എന്റര്‍പ്രൈസസ് (ടാര്‍ഗറ്റ് വില 4,150 രൂപ) എന്നീ സ്റ്റോക്കുകള്‍ക്കും ഏഞ്ചല്‍ വണ്‍ പച്ചക്കൊടി കാട്ടുന്നുണ്ട്.

വരും നാളുകളിൽ

'വരും നാളുകളില്‍ ബാങ്കിങ് മേഖലയായിരിക്കും മാര്‍ക്കറ്റുകളെ മുന്നോട്ട് നയിക്കുക. നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദം ബാങ്കിങ് മേഖല കാര്യമായ ഉണര്‍വ് കാഴ്ച്ചവെച്ചിട്ടുണ്ട്. മാനേജ്‌മെന്റുകള്‍ക്ക് കീഴിലുള്ള ആസ്തി വളര്‍ന്നതും പ്രോവിഷനുകള്‍ കുറഞ്ഞതും ബാങ്കുകളുടെ തിരിച്ചുവരവിന് വഴിതെളിക്കുകയാണ്. കോവിഡ് ഭീതി വിട്ടുമാറി സമ്പദ്ഘടന സജീവമാകുന്ന സാഹചര്യത്തില്‍ ഏവിയേഷന്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍, ഹോട്ടല്‍, മള്‍ട്ടിപ്ലക്‌സ്, റിയല്‍ എസ്റ്റേറ്റ് രംഗങ്ങളില്‍ ഡിമാന്‍ഡ് വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. സെപ്തംബര്‍ പാദത്തില്‍ ഈ മേഖലകള്‍ ഭേദപ്പെട്ട വരുമാന വളര്‍ച്ച കണ്ടെത്തിയിട്ടുണ്ട്', ഏഞ്ചല്‍ വണ്‍ അറിയിക്കുന്നു.

വളർച്ചാ സാധ്യത

ഇതേസമയം, കോവിഡിന്റെ മൂന്നാം തരംഗ ഭീഷണി വിപണിയില്‍ കരിനിഴലാവുകയാണ്. ഒപ്പം, ഇപ്പോഴത്തെ നിലയില്‍ നിന്നും ആഗോള പണപ്പെരുപ്പം ഉയരുന്ന പശ്ചാത്തലവും വിപണിയില്‍ അപകടസാധ്യത അറിയിക്കുന്നുണ്ട്.

നേരത്തെ, ആഭ്യന്തര ബ്രോക്കറേജായ യെസ് സെക്യുരിറ്റീസും ദീപാവലി കാലത്ത് വാങ്ങാന്‍ പറ്റിയ സ്റ്റോക്കുകളുടെ പട്ടിക പുറത്തുവിട്ടിരുന്നു. പ്രിന്‍സ് പൈപ്പ്സ്, ഗ്രീന്‍പാനല്‍ ഇന്‍ഡസ്ട്രീസ്, അപ്പോളോ പൈപ്പ്സ്, അക്രിസില്‍, ഡാല്‍മിയ ഭാരത്, ഇന്ത്യാമാര്‍ട്ട്, പിഎന്‍സി ഇന്‍ഫ്രാ, പോളികാബ്, ഐസിഐസിഐ ബാങ്ക്, ഗ്ലാന്‍ഡ് ഫാര്‍മ, എസ്ബിഐ കാര്‍ഡ്സ്, ക്രിസില്‍ സ്റ്റോക്കുകളിലാണ് യെസ് സെക്യുരിറ്റീസ് ഒരു വര്‍ഷം കൊണ്ടുള്ള വളര്‍ച്ചാ സാധ്യത കല്‍പ്പിക്കുന്നത്. മേല്‍പ്പറഞ്ഞ സ്റ്റോക്കുകളില്‍ ബ്രോക്കറേജ് നിര്‍ദേശിക്കുന്ന ടാര്‍ഗറ്റ് വില ചുവടെ കാണാം.

പട്ടിക ഇങ്ങനെ
  • പ്രിന്‍സ് പൈപ്പ്‌സ് - ടാര്‍ഗറ്റ് വില 1,091 രൂപ | ഇപ്പോഴത്തെ വില 754.35
  • ഗ്രീന്‍പാനല്‍ ഇന്‍ഡസ്ട്രീസ് - ടാര്‍ഗറ്റ് വില 470 | ഇപ്പോഴത്തെ വില 389.90 രൂപ
  • അക്രിസില്‍ ലിമിറ്റഡ് - ടാര്‍ഗറ്റ് വില 995 രൂപ | ഇപ്പോഴത്തെ വില 751 രൂപ
  • ഡാല്‍മിയ ഭാരത് - ടാര്‍ഗറ്റ് വില 2,640 രൂപ | ഇപ്പോഴത്തെ വില 2,022.85 രൂപ
  • ഇന്ത്യാമാര്‍ട്ട് - ടാര്‍ഗറ്റ് വില 10,200 രൂപ | ഇപ്പോഴത്തെ വില 7,318 രൂപ
  • പിഎന്‍സി ഇന്‍ഫ്രാടെക്ക് - ടാര്‍ഗറ്റ് വില 460 രൂപ | ഇപ്പോഴത്തെ വില 333 രൂപ
  • പോളികാബ് ഇന്ത്യ - ടാര്‍ഗറ്റ് വില 3,300 രൂപ | ഇപ്പോഴത്തെ വില 2,338
  • ഐസിഐസിഐ ബാങ്ക് - ടാര്‍ഗറ്റ് വില 1,112 രൂപ | ഇപ്പോഴത്തെ വില 784.50 രൂപ
  • ഗ്ലാന്‍ഡ് ഫാര്‍മ - ടാര്‍ഗറ്റ് വില 4,925 രൂപ | ഇപ്പോഴത്തെ വില 3,690.15 രൂപ
  • എസ്ബിഐ കാര്‍ഡ്‌സ് - ടാര്‍ഗറ്റ് വില 1,200 രൂപ | ഇപ്പോഴത്തെ വില 1,112 രൂപ
  • ക്രിസില്‍ - ടാര്‍ഗറ്റ് വില 4,460 രൂപ | ഇപ്പോഴത്തെ വില 2,815.05 രൂപ
ഐസിഐസിഐ ഡയറക്ടിന്റെ പട്ടിക

മറ്റൊരു ആഭ്യന്തര ബ്രോക്കറേജായ ഐസിഐസിഐ ഡയറക്ടും ഒരു വര്‍ഷം കൊണ്ട് 23 ശതമാനം വരെ നേട്ടം കുറിക്കാന്‍ കഴിയുന്ന നാലു സ്‌റ്റോക്കുകള്‍ക്ക് ബൈ റേറ്റിങ് നല്‍കിയിട്ടുണ്ട്. ബ്രോക്കറേജ് പച്ചക്കൊടി വീശുന്ന സ്റ്റോക്കുകളും അവയുടെ ടാര്‍ഗറ്റ് വിലയും ചുവടെ കാണാം.

  • ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് - ടാര്‍ഗറ്റ് വില 60 രൂപ | ഇപ്പോഴത്തെ വില 50.60 രൂപ
  • മഹീന്ദ്ര ലോജിസ്റ്റിക്‌സ് - ടാര്‍ഗറ്റ് വില 750 രൂപ | ഇപ്പോഴത്തെ വില 658.50 രൂപ
  • ഗെയില്‍ (ഇന്ത്യ) - ടാര്‍ഗറ്റ് വില 180 രൂപ | ഇപ്പോഴത്തെ വില 150.30 രൂപ
  • എസ്‌കോര്‍ട്ട്‌സ് ലിമിറ്റഡ് - ടാര്‍ഗറ്റ് വില 1,900 രൂപ | ഇപ്പോഴത്തെ വില 1,500 രൂപ
ഷെയർഖാൻ പറയുന്നു

പ്രമുഖ ബ്രോക്കറേജായ ഷെയര്‍ഖാന്‍ ഇന്ത്യന്‍ വിപണിയെ കുറിച്ചുള്ള പോസിറ്റീവ് നിലപാട് തുടരുകയാണ്. ഇപ്പോഴുള്ള തിരുത്തല്‍ വിപണിക്ക് ആരോഗ്യകരമെന്നാണ് ഷെയര്‍ഖാന്റെ പക്ഷം. ഗുണനിലവാരമുള്ള കമ്പനികളുടെ ഓഹരികള്‍ വാങ്ങാന്‍ ഈ അവസരം നിക്ഷേപകര്‍ വിനിയോഗിക്കണമെന്ന് ഇവര്‍ അറിയിക്കുന്നു. ദീപാവലി കാലത്ത് 15 സ്‌റ്റോക്കുകളിലാണ് ഷെയര്‍ഖാന്‍ ബൈ റേറ്റിങ് നല്‍കുന്നത്. ഈ സ്‌റ്റോക്കുകള്‍ ഏതെല്ലാമെന്ന് ചുവടെ കാണാം.

മാർക്കറ്റ് വില
  • എപിഎല്‍ അപ്പോളോ ട്യൂബ്‌സ് - ഇപ്പോഴത്തെ മാര്‍ക്കറ്റ് വില 848 രൂപ
  • ബല്‍റാംപൂര്‍ ചീനി മില്‍സ് - ഇപ്പോഴത്തെ മാര്‍ക്കറ്റ് വില 336 രൂപ
  • ഡിവിസ് ലാബ്‌സ് - ഇപ്പോഴത്തെ മാര്‍ക്കറ്റ് വില 5,142.75 രൂപ
  • ഐസിഐസിഐ ബാങ്ക് - ഇപ്പോഴത്തെ മാര്‍ക്കറ്റ് വില 784.50 രൂപ
  • ഐഎസ്ജിഇസി - 664 രൂപ
  • ഐടിസി - ഇപ്പോഴത്തെ മാര്‍ക്കറ്റ് വില 222.75 രൂപ
  • എല്‍ ആന്‍ഡ് ടി - ഇപ്പോഴത്തെ മാര്‍ക്കറ്റ് വില 1,892.75 രൂപ
  • എല്‍ഐസി ഹൗസിങ് ഫൈനാന്‍സ് - ഇപ്പോഴത്തെ മാര്‍ക്കറ്റ് വില 424.90 രൂപ
  • നോസില്‍ - ഇപ്പോഴത്തെ മാര്‍ക്കറ്റ് വില 260.50 രൂപ
  • പിവിആര്‍ - ഇപ്പോഴത്തെ മാര്‍ക്കറ്റ് വില 1,738.50 രൂപ
  • റാഡിക്കോ ഖൈത്താന്‍ - ഇപ്പോഴത്തെ മാര്‍ക്കറ്റ് വില 1,019.80 രൂപ
  • എസ്ബിഐ - ഇപ്പോഴത്തെ മാര്‍ക്കറ്റ് വില 530.90 രൂപ
  • ടാറ്റ എലക്‌സി - ഇപ്പോഴത്തെ മാര്‍ക്കറ്റ് വില 6,189.60 രൂപ
  • ടാറ്റ മോട്ടോര്‍സ് ഡിവിആര്‍ - ഇപ്പോഴത്തെ മാര്‍ക്കറ്റ് വില 260.05 രൂപ
  • ടൈറ്റന്‍ - ഇപ്പോഴത്തെ മാര്‍ക്കറ്റ് വില 2,421 രൂപ
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.

ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X