40% ലാഭത്തിന് 130 രൂപയ്ക്ക് താഴെയുള്ള ഈ ഓട്ടോ സ്‌റ്റോക്ക് വാങ്ങാം!

കോവിഡ് ക്ഷീണത്തില്‍ നിന്നും സമ്പദ്ഘടന തിരിച്ചുവരുമ്പോള്‍ നേട്ടം കൊയ്യാന്‍ കാത്തുനില്‍ക്കുകയാണ് ഒരുപിടി കമ്പനികള്‍. ഇക്കൂട്ടത്തില്‍ ഒന്നാണ് വാഹന സെക്ടറിലുള്ള അശോക് ലെയ്‌ലാന്‍ഡ്. ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ വാണിജ്യ വാഹന നിര്‍മാതാക്കളായ അശോക് ലെയ്‌ലാന്‍ഡില്‍ ആഭ്യന്തര ബ്രോക്കറേജായ ആക്‌സിസ് സെക്യുരിറ്റീസിന് വലിയ പ്രതീക്ഷയുണ്ട്.

മികച്ച ലാഭം

അടുത്തിടെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ മികച്ച ലാഭത്തിനായി നിക്ഷേപകര്‍ക്ക് തിരഞ്ഞെടുക്കാവുന്ന സ്റ്റോക്കുകളില്‍ ഒന്നായാണ് അശോക് ലെയ്‌ലാന്‍ഡിനെ ബ്രോക്കറേജ് അവതരിപ്പിക്കുന്നത്. ഡിസംബറില്‍ മിഡ്-കാപ്പ് ഗണത്തില്‍ നിന്നുള്ള ആക്‌സിസ് സെക്യുരിറ്റീസിന്റെ 'ടോപ്പ് പിക്കും' ഈ സ്റ്റോക്കുതന്നെ.

2024 സാമ്പത്തിക വര്‍ഷം ആകുമ്പോഴേക്കും ആശോക് ലെയ്‌ലാന്‍ഡിന്റെ പ്രതിയോഹരി വരുമാനം 18 മടങ്ങു വര്‍ധിക്കുമെന്നാണ് ഇവരുടെ വിലയിരുത്തല്‍. സ്റ്റോക്കില്‍ 'ബൈ' റേറ്റിങ് നിലനിര്‍ത്തുന്ന ബ്രോക്കറേജ് 175 രൂപ ടാര്‍ഗറ്റ് വിലയും അറിയിക്കുന്നു.

 
ചലനം

ഈ വാരം മുഴുവന്‍ നേട്ടത്തിലാണ് കമ്പനി വ്യാപാരം നടത്തിയത്. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് 6.81 ശതമാനം ഉയരാന്‍ അശോലക് ലെയ്‌ലാന്‍ഡിന് കഴിഞ്ഞു. 37,545 കോടി രൂപ വിപണി മൂല്യം കുറിക്കുന്ന കമ്പനി കഴിഞ്ഞ 5, 200 ദിനങ്ങളിലെ മൂവിങ് ആവറേജുകള്‍ക്ക് മുകളിലാണ് ഇടപാടുകള്‍ നടത്തുന്നത്. ഇതേസമയം 20, 50, 100 ദിന മൂവിങ് ആവറേജുകള്‍ക്ക് മുകളില്‍ ചലിക്കാന്‍ ഓഹരികള്‍ക്ക് കഴിഞ്ഞിട്ടില്ല.

 
ബിസിനസ്

ട്രക്ക് ബിസിനസിലുള്ള ആശ്രയത്വം കുറച്ച് കയറ്റുമതി, പ്രതിരോധം, ചെറുകിട വാണിജ്യ വാഹനങ്ങള്‍ എന്നീ മേഖലകളില്‍ ശ്രദ്ധ പതിപ്പിക്കാനുള്ള നടപടിയിലാണ് ഇപ്പോള്‍ കമ്പനി. വില്‍പ്പനാനന്തര സ്‌പെയര്‍ പാര്‍ട്‌സ് ബിസിനസിലും കാര്യമായി പിടിമുറുക്കാന്‍ അശോക് ലെയ്‌ലാന്‍ഡ് തയ്യാറെടുക്കുന്നുണ്ട്. വൈകാതെ വാണിജ്യ വാഹന രംഗത്ത് അശോക് ലെയ്‌ലാന്‍ഡ് ശക്തമായ തിരിച്ചുവരവ് നടത്തുമെന്നാണ് ആക്‌സിസ് സെക്യുരിറ്റീസിന്റെ പക്ഷം. ഉത്പന്ന നിരയിലേക്ക് പുതിയ വാഹനങ്ങള്‍ കടന്നുവന്നതും പ്രോഡക്ട് പോര്‍ട്ട്‌ഫോളിയോയിലെ വൈവിധ്യവും കമ്പനിക്ക് മുതല്‍ക്കൂട്ടാവും.

 
വൈദ്യുത രംഗം

ചെറുകിട വാണിജ്യ വാഹനങ്ങളുടെ ബിസിനസില്‍ കാര്യമായ പുരോഗതി കമ്പനി കൈവരിക്കുന്നുണ്ട്. പുതിയ മോഡലുകള്‍ അവതരിപ്പിച്ച് ഈ മേഖലയിലെ മാര്‍ക്കറ്റ് വിഹിതം ഉയര്‍ത്തുകയാണ് അശോക് ലെയ്‌ലാന്‍ഡിന്റെ ലക്ഷ്യങ്ങളില്‍ ഒന്ന്. വൈദ്യുത വാഹന രംഗത്തും കമ്പനിക്ക് നോട്ടമുണ്ട്. ഇന്ത്യയില്‍ വൈദ്യുത വാഹനങ്ങള്‍ക്ക് പ്രോത്സാഹനം ലഭിക്കുന്നത് കണ്ട് 'സ്വിച്ച് മൊബിലിറ്റി' എന്ന പ്രത്യേക വിഭാഗംതന്നെ അശോക് ലെയ്‌ലാന്‍ഡ് രൂപീകരിച്ചുകഴിഞ്ഞു. ബ്രിട്ടണ്‍ ആസ്ഥാനമായാണ് അശോക് ലെയ്‌ലാന്‍ഡിന്റെ സ്വിച്ച് മൊബിലിറ്റി ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുക.

ഡിമാൻഡ്

'മീഡിയം, ഹെവി വാണിജ്യ വാഹനങ്ങളുടെ ബിസിനസ് ഉണരാനിരിക്കുകയാണ്. ഈ രംഗത്തുനിന്നാണ് അശോക് ലെയ്‌ലാന്‍ഡ് 60 ശതമാനം വരുമാനവും കണ്ടെത്തുന്നത്. അതുകൊണ്ട് ഡിമാന്‍ഡ് വര്‍ധനവിന്റെ പ്രധാന ഗുണഭോക്താവായിരിക്കും കമ്പനി. സമ്പദ്ഘടന തിരിച്ചുവരുന്നതോടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, റോഡ് നിര്‍മാണം, ഖനനം തുടങ്ങിയ മേഖലകള്‍ സജീവമാകും. പുതിയ ട്രക്കുകള്‍ക്ക് ആവശ്യകത കൂടും', ആക്‌സിസ് സെക്യുരിറ്റീസ് നിരീക്ഷിക്കുന്നു.

 
സഹകരണം

നവംബറില്‍ വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയില്‍ 2 ശതമാനം തകര്‍ച്ച കമ്പനി നേരിട്ടത് കാണാം. ആഭ്യന്തര വില്‍പ്പന 9,727 യൂണിറ്റുകളില്‍ നിന്നും 9,364 യൂണിറ്റുകളായി കുറഞ്ഞു; 4 ശതമാനം ഇടിവ്. ഇതേസമയം ഇടത്തരം, ഹെവി വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയില്‍ 5 ശതമാനം വര്‍ധനവുണ്ടായി. നിലവില്‍ സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്കുമായി സഹകരിച്ച് വാഹനങ്ങള്‍ക്ക് പ്രത്യേക വായ്പാ സൗകര്യം അശോക് ലെയ്‌ലാന്‍ഡ് ലഭ്യമാക്കുന്നുണ്ട്.

 
വ്യാപാരം

വെള്ളിയാഴ്ച്ച 0.24 ശതമാനം നേട്ടത്തിലാണ് അശോക് ലെയ്‌ലാന്‍ഡ് വ്യാപാരം നിര്‍ത്തിയത്. 127.45 രൂപയില്‍ തുടങ്ങിയ ഇടപാടുകള്‍ 127.75 രൂപയില്‍ അവസാനിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ 12.74 ശതമാനവും ആറു മാസത്തിനിടെ 3.11 ശതമാനവും വീതം ഇടിവ് സ്റ്റോക്ക് നേരിടുന്നുണ്ട്. ഈ വര്‍ഷം ഇതുവരെ 28.91 ശതമാനം ഉയര്‍ച്ചയാണ് ഓഹരി വില കുറിക്കുന്നത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 153.20 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 87.25 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.

ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം ഉത്തരവാദിത്തത്തില്‍ മാത്രം അന്തിമ നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X