സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജിംഗ് ഡയറക്ടറായി അശ്വനി ഭാട്ടിയയെ നിയമിച്ചു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ നിയമന സമിതി, രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) മാനേജിംഗ് ഡയറക്ടറായി അശ്വനി ഭാട്ടിയയെ നിയമിച്ചു. ഇതുസംബന്ധിച്ച് ഓഗസ്റ്റ് 21 -ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ ഇങ്ങനെ പ്രസ്താവിക്കുന്നു: 'സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായ (ഡിഎംഡി) അശ്വനി ഭാട്ടിയയെ എസ്ബിഐയില്‍ മാനേജിംഗ് ഡയറക്ടറായി (എംഡി) നിയമിക്കുന്നതിനുള്ള ധനകാര്യ സേവന വകുപ്പിന്റെ നിര്‍ദേശത്തിന് മന്ത്രിസഭയുടെ നിയമന സമിതി അംഗീകാരം നല്‍കി.

അധികാരമേറ്റ തീയതി മുതല്‍ അദ്ദേഹത്തിന്റെ മേല്‍നോട്ട തീയതി വരെ അല്ലെങ്കില്‍ കൂടുതല്‍ ഉത്തരവുകള്‍ വരുന്ന വരെ (ഏതാണോ മുമ്പത്തേത്) ഈ നടപടി പ്രാബല്യത്തില്‍ ഉള്ളതായിരിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മ്യൂച്വല്‍ ഫണ്ട് ബിസിനസില്‍ ചേരുന്നതിന് മുമ്പ് ഭാട്ടിയ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ക്യാപിറ്റല്‍ മാര്‍ക്കറ്റുകളില്‍ മുഴവന്‍ സമയ ഡയറക്ടര്‍ ആയിരുന്നു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജിംഗ് ഡയറക്ടറായി അശ്വനി ഭാട്ടിയയെ നിയമിച്ചു

നിലവില്‍ എസ്ബിഐ മ്യൂച്വല്‍ ഫണ്ടില്‍ ഡയറക്ടറായും സിഇഒയായും സേവനമനുഷ്ടിക്കുന്ന അദ്ദേഹം, മാര്‍ച്ച് 31 -ന് മേല്‍നോട്ടം വഹിച്ച പി കെ ഗുപ്തയ്ക്ക് പകരം എസ്ബിഐ മാനേജിംഗ് ഡയറക്ടറായി. ബാങ്ക് ബോര്‍ഡ് ബ്യൂറോ (ബിബിബി) അശ്വനി ഭാട്ടിയയുടെ പേര് ശുപാര്‍ശ ചെയ്തതിന് ശേഷം എസ്ബിഐ മാനേജിംഗ് ഡയറക്ടര്‍ തസ്തികയിലെ മുന്‍നിരക്കാരില്‍ ഒരാളായി അദ്ദേഹം മാറി. മുന്‍ പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനംഗ് സെക്രട്ടറി ബി പി ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ബാങ്ക് ബോര്‍ഡ് ബ്യൂറോ ആണ് അശ്വിനി ഭാട്ടിയയെ സ്ഥാനമേല്‍ക്കാന്‍ ശുപാര്‍ശ ചെയ്തത്.

എസ്ബിഐയുമായി 33 വര്‍ഷക്കാലം നീണ്ട ഭരണകാലത്ത് ഫോറെക്‌സ്, ട്രഷറി, റീട്ടെയില്‍ ക്രെഡിറ്റ്, ബാധ്യത, കോര്‍പ്പറേറ്റ് ക്രെഡിറ്റ് തുടങ്ങിയ വാണിജ്യ ബാങ്കിംഗിന്റെ വിവിധ തലങ്ങളില്‍ പരിചയസമ്പന്നമായി വിവിധ പ്രവര്‍ത്തനങ്ങളിലൂടെയും നിയമനങ്ങളിലൂടെയും ഭാട്ടിയ കടന്നുപോയി. 2020 മെയ് 30 -ന് പൊതുമേഖലാ ബാങ്കുകളില്‍ നിന്നുള്ള 20 സ്ഥാനാര്‍ഥികളുമായി സംവദിച്ച ശേഷമാണ് ബ്യൂറോ അംഗങ്ങള്‍ ശുപാര്‍ശ നല്‍കിയിരുന്നത്. മുഴുവന്‍ സമയ ഡയറക്ടര്‍മാരെയും ദേശസാല്‍കൃത ബാങ്കുകളുടെ നോണ്‍ എക്‌സിക്യൂട്ടിവ് ചെയര്‍പേഴ്‌സണ്‍മാരെയും നിയമിക്കുന്നതിനുള്ള ശുപാര്‍ശകള്‍ നല്‍കുന്നതിനായി 2016 -ലാണ് ബാങ്ക് ബോര്‍ഡ് ബ്യൂറോ രൂപീകരിച്ചത്.

Read more about: sbi എസ്ബിഐ
English summary

ashwani bhatia appointed as state bank of india managing director | സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജിംഗ് ഡയറക്ടറായി അശ്വനി ഭാട്ടിയയെ നിയമിച്ചു

ashwani bhatia appointed as state bank of india managing director
Story first published: Saturday, August 22, 2020, 11:38 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X