ഇന്ന് ഓഹരി വിപണി പച്ച നിറത്തിൽ ശോഭിക്കുന്നു. അതായത് ഇന്ന് വമ്പൻ കുതിപ്പാണ് പ്രകടമാവുന്നത്. സെൻസെക്‌സ് 454 പോയിൻ്റ് അഥവാ 0.59 ശതമാനം ഉയർന്ന് 77,073ലും നിഫ്റ്റി-50 142 പോയിൻ്റ് അഥവാ 0.61 ശതമാനം ഉയർന്ന് 23,345ലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഇന്നലെ ബെഞ്ച്മാർക്ക് സൂചികകൾ മികച്ച നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു.
ഇന്നും വിപണി ശക്തമാവുമ്പോൾ ബി.എസ്.ഇയിലെ മികച്ച പ്രകടം കാഴ്ച വെക്കുന്ന എ.എസ്.ഐ ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ ഓഹരികൾ കുതിച്ചുയരുകയും ഓഹരി ഒന്നിന് 54.90 രൂപയുടെ ഇൻട്രാഡേ ഉയർന്ന നിലവാരത്തിലെത്തുകയും ചെയ്തു.
ഇതുവരെ ഓഹരി ഒന്നിന് 46.28 രൂപയായിരുന്നു, അതായത് നിലവിൽ 18.7 ശതമാനം ഉയർന്ന് 54.90 രൂപയിലെത്തി. ഈ ഓഹരിയുടെ 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന വില 65.89 രൂപയും 52 ആഴ്‌ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 22.30 രൂപയുമാണ്. ബി.എസ്.ഇയിൽ കമ്പനിയുടെ ഷെയർ വോളിയത്തിൽ 10.71 മടങ്ങ് വർദ്ധനവാണ് ഉണ്ടായത്.
കമ്പനിയുടെ വളർച്ച
2025 സാമ്പത്തിക വർഷത്തിലെ 3ാം പാദത്തിലും 2025 സാമ്പത്തിക വർഷത്തിലെ ആദ്യ 9 മാസങ്ങളിലുമായി കമ്പനിയുടെ മികച്ച സാമ്പത്തിക പ്രകടനമാണ് ഓഹരി വിലയിലെ ഈ കുതിച്ചുചാട്ടത്തിന് കാരണമായത്. 2025 സാമ്പത്തിക വർഷത്തിലെ മൊത്തം വരുമാനം 2024 സാമ്പത്തിക വർഷത്തെ വരുമാനമായ 4976.49 ലക്ഷം രൂപയുമായി താരതമ്യം ചെയ്യുമ്പോൾ നിലവിൽ 9.66 ശതമാനം ഉയർന്ന് 5,445.84 ലക്ഷം രൂപയിലെത്തി. അതുപോലെ 2024 സാമ്പത്തിക വർഷത്തിലെ നെറ്റ് പ്രോഫിറ്റ് പരിശോധിച്ചാൽ 2025 സാമ്പത്തിക വർഷത്തിൽ അത് 10.64 ശതമാനം വർദ്ധിച്ച് 1,217.51 ലക്ഷം രൂപയിലെത്തി.
2025 സാമ്പത്തിക വർഷത്തെ ഒമ്പത് മാസ കാലയളവ് അവസാനിക്കുമ്പോൾ മൊത്ത വരുമാനം 9.66 ശതമാനം വാർഷിക വളർച്ചയുണ്ടായി 12,001.20 ലക്ഷം രൂപയായി ഉയർന്നു. 2024 സാമ്പത്തിക വർഷത്തിലെ ആദ്യ 9 മാസക്കാലയളവിൽ മൊത്ത വരുമാനം 10,944.14 ലക്ഷം രൂപയായിരുന്നു.

എ.എസ്.ഐ ഇൻഡസ്ട്രീസ് ലിമിറ്റഡ്
1945-ൽ മുംബൈയിൽ സ്ഥാപിതമായ കമ്പനിയാണ് എ.എസ്.ഐ ഇൻഡസ്ട്രീസ് ലിമിറ്റഡ്. 121.78 കോടി രൂപ വിപണി മൂലധനമുള്ള കമ്പനി ഖനനം, കാറ്റാടി വൈദ്യുതി ഉൽപ്പാദനം, വ്യാപാരം എന്നിവയിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. രാജസ്ഥാനിലെ രാംഗഞ്ച്മണ്ടിയിൽ 10 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ലോകത്തിലെ ഏറ്റവും വലിയ കല്ല് ഖനന ക്വാറിയാണ് എ.എസ്.ഐ ഇൻഡസ്ട്രീസ് ലിമിറ്റഡ്. പ്രധാനമായും ഖനനത്തിലും സംസ്കരണത്തിലുമാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതിൽ കോട്ടാ കല്ലും മറ്റ് പ്രകൃതിദത്ത കല്ലുകൾക്കുമാണ് പ്രാധാന്യം.
2024 ഡിസംബർ വരെ യഥാക്രമം 73.07 ശതമാനം ഓഹരിയുള്ള പ്രൊമോട്ടർമാർക്കും 26.93 ശതമാനം പൊതുജനങ്ങൾക്കുമാണ് കമ്പനിയുടെ ഷെയർഹോൾഡിംഗ് വരുന്നത്. മാത്രമല്ല ഓഹരിയിൽ 52 ആഴ്‌ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 22.30 രൂപയിൽ നിന്ന് 146 ശതമാനം മൾട്ടിബാഗർ റിട്ടേൺ നൽകി.
മറ്റു ഓഹരികൾ....
ഇതിനു പുറമേ നിക്ഷേപ ആവശ്യങ്ങൾക്കായി എ.എസ്.ഐ ഇൻഡസ്ട്രീസ് ലിമിറ്റഡ് സ്പൈസ്ജെറ്റ് ലിമിറ്റഡിൻ്റെ ഇക്വിറ്റി ഓഹരികൾ ഏറ്റെടുത്തു. 19 വർഷത്തെ ട്രാക്ക് റെക്കോർഡുള്ള മുൻനിര ഇന്ത്യൻ ലോ-കോസ്റ്റ് എയർലൈനാണ് സ്‌പൈസ് ജെറ്റ് ലിമിറ്റഡ്. 2024 സാമ്പത്തിക വർഷത്തിൽ മാർച്ച് 31 വരെയുള്ള കണക്ക് അനുസരിച്ച് സ്പൈസ് ജെറ്റിന്റെ മൊത്തം വിറ്റുവരവ് 7,049.97 കോടി രൂപയും, PAT 409.44 കോടി രൂപയും, മൊത്തം ആസ്തി 2,585.85 കോടി രൂപയുമാണ്.
എ.എസ്.ഐ ഇൻഡസ്ട്രീസ് ലിമിറ്റഡ് മൊത്തം 3.92 കോടി രൂപ ചെലവിൽ സ്പൈസ് ജെറ്റിന്റെ 8,00,000 ഓഹരികൾ വാങ്ങി. ഇത്തരത്തിൽ ഓഹരികൾ ഏറ്റെടുത്ത് ദീർഘകാല/ഹ്രസ്വകാല നിക്ഷേപ നേട്ടങ്ങൾ ഉറപ്പാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പക്ഷേ സ്പൈസ് ജെറ്റിൻ്റെ മാനേജ്മെൻ്റ് നിയന്ത്രണം ഏറ്റെടുക്കാൻ കമ്പനി ഉദ്ദേശിക്കുന്നില്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications