ഇന്ത്യന്‍ ഓഹരി വിപണിയില്‍ റേഞ്ച് ബൗണ്ട് ട്രെന്‍ഡ് തുടരുകയാണ്. സപ്പോര്‍ട്ട് ട്രെന്‍ഡ് ലൈനില്‍ വാങ്ങലും റെസിസ്റ്റന്‍സ് ട്രെന്‍ഡ് ലൈനില്‍ വില്‍ക്കലും നടക്കുമ്പോഴാണ് റേഞ്ച് ബൗണ്ട് ട്രെന്‍ഡ് സംഭവിക്കുന്നത്. എന്നാല്‍ ഇതിനിടെ ഒരു ഐടി മിഡ്-കാപ്പ് സ്റ്റോക്ക് കഴിഞ്ഞ ഒരു മാസമായി വന്‍കുതിപ്പ് നടത്തുകയാണ്. സംഭവം ഏതെന്നല്ലേ? എഎസ്എം ടെക്നോളജീസ്.
വെള്ളിയാഴ്ച്ചയും 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ട് തൊട്ടുകൊണ്ട് കമ്പനി വ്യാപാരം അവസാനിപ്പിച്ചു. വാസ്തവത്തില്‍ അപ്പര്‍ സര്‍ക്യൂട്ട് അറിയിച്ചുള്ള തുടര്‍ച്ചയായ 14 -മത്തെ വ്യാപാര സെഷനായിരുന്നു ഇന്നലത്തേത്.
2021 ഡിസംബറിലെ പ്രൈസ് റാലിയുമായി ബന്ധപ്പെട്ട് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് നല്കിയ വിശദീകരണത്തിന് ശേഷമാണ് എഎസ്എം ടെക്നോളജീസ് ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടുകളുടെ പരമ്പര ആരംഭിച്ചത്.
2021 ഡിസംബര്‍ 10 -നായിരുന്നു കമ്പനിയുടെ വിശദീകരണം. പൂര്‍ണമായും മാര്‍ക്കറ്റ് അധിഷ്ഠിതമായാണ് സ്റ്റോക്കിന്റെ ഉയര്ച്ചയെന്നും എഎസ്എം ടെക്നോളജി ഓഹരികളുടെ വന്‍കുതിപ്പില്‍ മാനേജ്മെന്റിന് ആശങ്കയില്ലെന്നും കമ്പനി അറിയിക്കുകയുണ്ടായി.
'ഓഹരി വിലയിലെ ചലനം പൂര്‍ണമായും മാര്‍ക്കറ്റ് സാഹചര്യങ്ങള്‍ മൂലമാണ്. ഓഹരികളുടെ വില ഉയര്‍ച്ചയുമായി ബന്ധപ്പെട്ട് മാനേജ്മെന്റ് ഒരുവിധത്തിലും ഇടപെടിട്ടില്ല. മാത്രമല്ല, നിക്ഷേപകര്‍ അറിഞ്ഞിരിക്കേണ്ടതും ഓഹരി വിലയെ സ്വാധീനിക്കുന്നതുമായ വിവരങ്ങളോ സംഭവവികാസങ്ങളോ ഇപ്പോഴില്ലാതാനും', എഎസ്എം ടെക്നോളജീസ് ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.
കമ്പനിയുമായി ബന്ധപ്പെട്ട മുഴുവന്‍ പരിപാടികളുടെയും വിവരങ്ങള്‍ സമയാസമയം മാനേജ്മെന്റ് പരസ്യപ്പെടുത്തുന്നുണ്ട്. ഒപ്പം, സെബിയുടെ ചട്ടം 30 പ്രകാരം പ്രവര്‍ത്തനവും പ്രകടനവുമായി ബന്ധപ്പെട്ടുള്ള നിര്‍ണായക വിവരങ്ങളെല്ലാം വെളിപ്പെടുത്താന്‍ കമ്പനി ബാധ്യസ്തരാണെന്നും ഔദ്യോഗിക കുറിപ്പില്‍ എഎംസ് ടെക്നോളീജ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഒരു മാസം കൊണ്ട് എഎസ്എം ടെക്നോളജീസിന്റെ ഓഹരി വില 263 രൂപയില്‍ നിന്ന് 757.45 രൂപയിലേക്കാണ് ചുവടുവെക്കുന്നത്. അതായത് 185 ശതമാനം ഉയര്‍ച്ച! കഴിഞ്ഞ ആറു മാസത്തെ ചിത്രത്തിലും നിക്ഷേപകര്‍ക്ക് 325 ശതമാനം ലാഭം സമ്മാനിച്ച കഥ സ്റ്റോക്ക് പറയുന്നുണ്ട്. ഇക്കാലത്ത് 175 രൂപയില്‍ നിന്നായിരുന്നു കമ്പനിയുടെ പ്രയാണം.
ഒരു വര്‍ഷം മുന്‍പുള്ള ചിത്രമെടുത്താലോ, 675 ശതമാനം നേട്ടം എഎസ്എം ടെക്നോളജീസ് ഓഹരികള്‍ രേഖപ്പെടുത്തുന്നു. 2020 ഡിസംബര്‍ കാലത്ത് 97 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില.
ഐടി സര്‍വീസ് മാനേജ്മെന്റ് കമ്പനിയായാണ് എഎസ്എം ടെക്നോളജീസിന്റെ പ്രവര്‍ത്തനം. 1992 -ല്‍ കമ്പനി സ്ഥാപിതമായി. സമീപകാലത്ത് ഇന്റര്‍നെറ്റ് ഓഫ് തിങ്സ് (IoT), നിര്‍മിത ബുദ്ധി (AI), മെഷീന് ലേണിങ്, ബിഗ് ഡാറ്റ, വെര്‍ച്വല്‍ റിയാലിറ്റി, മിക്സഡ് റിയാലിറ്റി, ഓഗ്മന്റഡ് റിയാലിറ്റി, ക്ലൗഡ് വെര്ച്വലൈസേഷന്, നെറ്റ്വര്‍ക്കിങ്, സ്മാര്‍ട്ട് മാനുഫാക്ചറിങ്, സൈബര്‍ സെക്യുരിറ്റി തുടങ്ങിയ മേഖലകളിലാണ് കമ്പനി ശ്രദ്ധ പതിപ്പിക്കുന്നത്.
അടുത്തിടെ നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള സ്മാര്ട്ട്ഫിക്സ് 4.0 എന്ന പുതിയ വ്യാവസായിക സംവിധാനം എഎസ്എം ടെക്നോളജീസ് അവതരിപ്പിക്കുകയുണ്ടായി. ഇതിന്റെ പേറ്റന്റിനായി കമ്പനി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഹാര്ഡ്വെയര്, സോഫ്റ്റ്വെയര്, ഡാറ്റ അനലിറ്റിക്സ് എന്നിവ സംയോജിപ്പിച്ചുള്ള സ്മാര്ട്ട്ഫിക്സ് 4.0 ഉത്പാദന മികവ് കൂട്ടുമെന്നാണ് കമ്പനിയുടെ വാദം.
73.72 ആണ് എഎസ്എം ടെക്നോളജീസിന്റെ പിഇ അനുപാതം. ഡിവിഡന്റ് യീല്‍ഡ് 0.86 ശതമാനം. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 757.45 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 91.25 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.
ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ



Click it and Unblock the Notifications