കൊവിഡ് 19 പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ആഗോള മാന്ദ്യത്തെ തടയാന്‍ ഒരു ഉത്തേജക പാക്കേജ് ഇപ്പോള്‍ അനിവാര്യമാണെന്ന് വ്യവസായ സംഘടനയായ അസോചാം. നിലവിലെ പ്രതിന്ധിഘട്ടത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ സഹായിക്കാന്‍ കുറഞ്ഞത് 200 ബില്യണ്‍ യുഎസ് ഡോളറിന്റെ ഉത്തേജന പാക്കേജ് ആവശ്യമാണെന്നാണ് അസോസിയേറ്റഡ് ചേംബേഴ്സ് ഓഫ് കൊമേഴ്സ് ഓഫ് ഇന്ത്യ (അസോചാം) അഭിപ്രായപ്പെടുന്നത്. തൊഴില്‍ നഷ്ടം തടയുന്നതിനും വരുമാന നഷ്ടം നികത്തുന്നതിനും അടുത്ത മൂന്ന് മാസത്തിനുള്ളില്‍ 50-100 ബില്യണ്‍ പണത്തിന്റെ ഒരു കോര്‍പ്പസ് നല്‍കേണ്ടതുണ്ട്.
കുറഞ്ഞത് മൂന്ന് മാസത്തേക്കെങ്കിലും ചരക്കു സേവന നികുതി (ജിഎസ്ടി) 50 ശതമാനവും സാമ്പത്തിക വര്‍ഷത്തില്‍ 25 ശതമാനവും കുറയ്ക്കുന്നത് സര്‍ക്കാര്‍ പരിഗണക്കണമെന്നും വ്യവസായ സമിതി അറിയിച്ചു. കൊവിഡ് 19 മഹാമാരിക്കെതിരായ പോരാട്ടത്തിനിടയില്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥയെ സഹായിക്കാനുള്ള നിരവധി നടപടികള്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന് നല്കിയ കത്തില്‍ അസോചാം പ്രസിഡന്റ് ഡോ. നിരഞ്ജന് ഹിരാനന്ദാനി നിര്‍ദേശിച്ചിട്ടുണ്ട്.

മൊത്ത ആഭ്യന്തര ഉത്പാദനത്തിന്തറെ (ജിഡിപി) 10 ശതമാനം ഉത്തേജക നടപടികള്‍ ഏര്‍പ്പെടുത്തുന്നതിന് ലോകത്തെ മിക്ക സമ്പദ് വ്യവസ്ഥകളെയും ആശ്രയിച്ച് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് 200 ബില്യണ്‍ ഡോളര്‍ കൈമാറ്റം ചെയ്യേണ്ടതുണ്ടെന്നും ചേംബര്‍ വ്യക്തമാക്കി. തൊഴില്‍ നഷ്ടം തടയുന്നതിനും വരുമാനനഷ്ടം നികത്തുന്നതിനുമായ് കോര്‍പ്പസില്‍ നിന്ന് 50-100 ബില്യണ്‍ യുഎസ് ഡോളര്‍ സമ്പദ് വ്യവസ്ഥയിലേക്ക് ഉള്‍പ്പെടുത്തേണ്ടതുണ്ട്. ബിസിനസുകളെയും തൊഴിലാളികളെയും വെല്ലുവിളിക്കുന്ന സാഹചര്യങ്ങളെ ചെറുക്കാന്‍ അത്തരമൊരു ഇന്‍ഫ്യൂഷന്‍ സാധിക്കുമെന്ന് ഡോ. ഹിരാനന്ദാനി വ്യക്തമാക്കി.
നേരിട്ടുള്ള കൈമാറ്റങ്ങളിലൂടെ ജീവനക്കാര്‍ക്ക് ഉടനടി സഹായം നല്‍കുക, മാന്ദ്യത്തെ അതിജീവിക്കാന്‍ കമ്പനികള്‍ക്ക് മതിയായ പണമൊഴുക്കുണ്ടെന്ന് ഉറപ്പുവരുത്തുക, സമ്പത്തിലൂടെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിന് ആവശ്യമായ നിക്ഷേപങ്ങളും നികുതി നടപടികളും കാര്യക്ഷമമാക്കുക എന്നാണ് അസോചാം പ്രസിഡന്റ് അഭിപ്രായപ്പെടുന്നത്. 2019-20 സാമ്പത്തിക വര്‍ഷത്തെ അന്തിമ ആദായനികുതിയും 2020-21 കാലയളവിലെ മുന്‍കൂര്‍ നികുതിയും 2020 ഒക്ടോബര്‍ മുതല്‍ ത്രൈമാസ തവണകളായി പലിശയില്ലാതെ നല്‍കണമെന്നും സമിതി അഭിപ്രായപ്പെട്ടു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
