കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ജൂലൈ മാസം കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. നിക്ഷേപകർ മുഴുവൻ എന്തൊക്കെ കാര്യങ്ങളാണ് ബജറ്റിൽ ധനമന്ത്രി ഉൾപ്പെടുത്തുക എന്ന ആകാംഷയിൽ കാത്തിരിക്കുകയാണ്. ഹെം സെക്യൂരിറ്റീസിലെ റിസർച്ച് അനലിസ്റ്റ് ആസ്ത ജെയിൻ ബജറ്റിന് മുൻപ് വാങ്ങാൻ ഒരു മൾട്ടിബാഗർ റെയിൽവേ ഓഹരി ശുപാർശ ചെയ്തിട്ടുണ്ട്. റെയിൽവേ വാഗണുകൾ, കോച്ചുകൾ, ലോക്കോമോട്ടീവ് നിർമ്മാതാക്കളായ ടെക്സമാകോ റെയിൽ & എഞ്ചിനീയറിംഗിന്‍റെ ഓഹരി വാങ്ങാനാണ് ശുപാർശ.
ഡബിൾ സെഞ്ച്വറി അടിച്ച ഓഹരി
ബിഎസ്ഇയിൽ 0.81 ശതമാനം നേട്ടത്തോടെ 211.90 രൂപ എന്നതാണ് നിവലിൽ ടെക്സമാകോ റെയിൽ & എഞ്ചിനീയറിംഗിന്‍റെ ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 12.41 ശതമാനവും ഒരു മാസത്തിനിടെ 9.79 ശതമാനവും നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 2024-ൽ ഇതുവരെ 21.89 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. കഴിഞ്ഞ മൂന്ന് മാസങ്ങളിൽ 24.98 ശതമാനവും ആറ് മാസത്തിനിടെ 19.31 ശതമാനം മുന്നേറ്റമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു.
കഴിഞ്ഞ ഒരു വർഷത്തിനിടെ 201.42 ശതമാനം വളർച്ചയാണ് ടെക്സമാകോ റെയിൽ & എഞ്ചിനീയറിംഗിന്‍റെ ഓഹരി നേടിയത്. 231.90 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 65.40 രൂപയാണ് ഏറ്റവും താഴ്ന്ന ഓഹരി വില.

ടാർഗെറ്റ് വില
ടെക്സമാകോ റെയിൽ & എഞ്ചിനീയറിംഗിൻ്റെ ഓഹരികളിൽ ജെയിൻ ബുള്ളിഷ് ആയി തുടരുന്നു. കമ്പനി മികച്ച ഫലങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ടോപ്പ്-ലൈൻ വളർച്ച ഏകദേശം 57 ശതമാനത്തിൽ ശ്രദ്ധേയമാണെന്നും പറഞ്ഞു. അടിത്തട്ടിലെ വളർച്ചയും അസാധാരണമായി ഉയർന്നതായിരുന്നു. അതുകൊണ്ടു തന്നെ 240 രൂപ ടാർഗെറ്റ് വിലയോടെ കമ്പനിയുടെ ഓഹരി വാങ്ങാമെന്നും അദ്ദേഹം പറഞ്ഞു.
ടെക്സമാകോ റെയിൽ & എൻജിനീയറിങ് ലിമിറ്റഡ്
റെയിൽ ഇൻഡസ്ട്രിയൽ വിഭാഗത്തിൽ ബിസിനസ് നടത്തുന്ന സ്മാൾക്യാപ് കമ്പനിയാണിത്. 8,464.71 കോടി രൂപയാണ് വിപണി മൂലധനം. റെയിൽവേ വാഗണുകൾ, കോച്ചുകൾ, ലോക്കോമോട്ടീവുകൾ എന്നിവയുടെ നിർമ്മാണത്തിലും അനുബന്ധ സേവനങ്ങൾ നൽകുന്നതിലും കമ്പനി പ്രാഥമികമായി ഏർപ്പെട്ടിരിക്കുന്നു. പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലാണ് കമ്പനിയുടെ ആസ്ഥാനം.

ഓഹരി പങ്കാളിത്തം
ലഭ്യമായ പുതിയ വിവരങ്ങൾ പ്രകാരം പ്രമോട്ടർ 50.16% ഓഹരികൾ ഹോൾഡ് ചെയ്യുന്നു. പബ്ലിക്കിന്റെ കൈവശം 27.97% ഓഹരികളാണുള്ളത്. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FII) 10.89%, മ്യൂച്വൽ ഫണ്ടുകൾ 6.27%, മറ്റുള്ളവർ 4.7% എന്നിങ്ങനെയാണ് ഓഹരി പങ്കാളിത്തം.
ലാഭം വർധിച്ചു
ടെക്സമാകോ റെയിൽ ആൻഡ് എഞ്ചിനീയറിംഗ് ലിമിറ്റഡ് 2023-24 സാമ്പത്തിക വർഷത്തിൻ്റെ നാലാം പാദത്തിൽ 45.32 കോടി രൂപ ലാഭം രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഇതേ പാദത്തിൽ ഇത് 18.33 കോടി രൂപയായിരുന്നു. അതായത് 247 ശതമാനം വർധന. 2024 സാമ്പത്തിക വർഷത്തിൻ്റെ നാലാം പാദത്തിൽ 1,144.56 കോടി രൂപയാണ് കമ്പനിയുടെ വരുമാനം. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ കമ്പനിയുടെ വരുമാനം 835.27 കോടി രൂപയായിരുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
