സ്വകാര്യ ബാങ്കായ എയു സ്മോൾ ഫിനാൻസ് ബാങ്കിന്‍റെ നാലാം പാദ ഫലങ്ങൾ ബുധനാഴ്ച പുറത്തുവന്നതിന് പിന്നാലെ കമ്പനിയുടെ ഓഹരി വലിയ മുന്നേറ്റമാണ് കാഴ്ച വച്ചത്. ആദ്യ സെഷനിൽ തന്നെ അഞ്ച് ശതമാനത്തോളം നേട്ടമുണ്ടാക്കാൻ ബാങ്ക് ഓഹരിക്ക് സാധിച്ചു. അതോടെ ഓഹരി വില 650 രൂപയ്ക്ക് മുകളിലേക്ക് ഉയർന്നു. ബാങ്കിന്‍റെ പാദഫലത്തെക്കുറിച്ചും ഭാവിയിൽ ഓഹരി വില വീണ്ടും മുകളിലേക്കുയരാനുള്ള സാധ്യതയുണ്ടോ എന്നും നമുക്ക് വിശദമായി പരിശോധിക്കാം.
അറ്റാദായത്തിൽ 18 ശതമാനം വളർച്ച
എയു സ്മോൾ ഫിനാൻസ് ബാങ്ക് , 2025 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ 504 കോടി രൂപ അറ്റാദായം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 371 കോടി രൂപയായിരുന്നു അറ്റാദായം. അതായത് 18 ശതമാനം വളർച്ച. ബാങ്കിന്‍റെ അറ്റ പലിശ വരുമാനം വാർഷികാടിസ്ഥാനത്തിൽ 57 ശതമാനം വർദ്ധിച്ച് 2,094 കോടിയിലെത്തി. 41 ശതമാനം വർദ്ധനവാണ് മറ്റു വരുമാനത്തിലുണ്ടായത്. അറ്റ പലിശ മാർജിൻ വാർഷികാടിസ്ഥാനത്തിൽ 5.1 ശതമാനത്തിൽ നിന്ന് 5.8 ശതമായമായി മെച്ചപ്പെട്ടു.
ബാങ്കിന്‍റെ പ്രീ-പ്രൊവിഷനിംഗ് പ്രവർത്തന ലാഭം കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാദത്തിലെ 650 കോടിയിൽ നിന്ന് ഈ പാദത്തിൽ 1,292 കോടിയായി കുതിച്ചു. 2024 ഡിസംബർ പാദത്തിലെ 2.31% ൽ നിന്ന് 2025 മാർച്ച് അവസാനത്തോടെ ബാങ്കിന്റെ മൊത്ത നിഷ്ക്രിയ ആസ്തി (NPA) അനുപാതം 2.28% ആയി കുറഞ്ഞു. ബാങ്കിന്‍റെ മൊത്ത വായ്പാ പോർട്ട്‌ഫോളിയോ 20 ശതമാനം വളർച്ച കൈവരിച്ചപ്പോൾ, നിക്ഷേപ വളർച്ച 27 ശതമാനമായി.
ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 658.75 രൂപ എന്നതാണ് 12 മണിക്ക് എയു ബാങ്ക് ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 14.84 ശതമാനം വളർച്ച കൈവരിക്കാൻ ഓഹരിക്ക് സാധിച്ചു. 19.64 ശതമാനമാണ് ഒരു മാസത്തെ മുന്നേറ്റം. 2025-ൽ ഇതുവരെ 15.80 ശതമാനം നേട്ടമുണ്ടാക്കാനും സ്വകാര്യ ബാങ്ക് ഓഹരിക്ക് സാധിച്ചു. 755.40 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില.

ബാങ്ക് ഓഹരി വാങ്ങണോ...?
കമ്പനിയുടെ 65 ശതമാനം ശാഖകളും ലാഭകരമാക്കാനും ചെലവ്-വരുമാന അനുപാതം 60 ശതമാനത്തിൽൽ താഴെയാക്കാനുമാണ് കമ്പനി പദ്ധതിയിടുന്നത്. എന്നിരുന്നാലും, കമ്പനിയുടെ സാധ്യതകളെക്കുറിച്ചുള്ള മാർക്കറ്റ് വിശകലന വിദഗ്ധരുടെ അഭിപ്രായം സമ്മിശ്രമാണ്. 750 രൂപ ടാർഗെറ്റ് വിലയോടെ എയു സ്മോൾ ഫിനാൻസ് ബാങ്കിൽ ബ്രോക്കേജ് സ്ഥാപമായ മോർഗൻ സ്റ്റാൻലിക്ക് "ഓവർവെയ്റ്റ്" റേറ്റിംഗ് ഉണ്ട്. ചൊവ്വാഴ്ചത്തെ അവസാനത്തിൽ നിന്ന് ഏകദേശം 22% വർദ്ധനവ് ഉണ്ടാകാനുള്ള സാധ്യത ഇത് സൂചിപ്പിക്കുന്നു. അതേസമയം മറ്റൊരു ബ്രോക്കറേജായ സിറ്റി, യെസ് ബാങ്ക് ഓഹരികൾക്ക് "ന്യൂട്രൽ" റേറ്റിംഗാണ് നൽകിയിരിക്കുന്നത്. അതേസമയം നുവാമ ഓഹരിക്ക് റെഡ്യൂസ് റേറ്റിംഗാണ് നൽകിയിരിക്കുന്നത്.
എംഎഫ്ഐ എഴുതിത്തള്ളൽ കാരണം ആദ്യ പകുതിയിൽ 1.3% വാർഷിക വളർച്ചയോടെ ക്രെഡിറ്റ് ചെലവ് 2026 സാമ്പത്തിക വർഷത്തിൽ 85 ബേസിസ് പോയിന്റായി കുറയുമെന്നാണ് നുവാമ വിലിയിരുത്തുന്നത്. ക്രെഡിറ്റ് ചെലവ് 2025 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിലെ 16% ൽ നിന്ന് 6-7% വരെയും എംഎഫ്ഐയിൽ 3.5% വരെയും കുറയുമെന്നും ബ്രോക്കറേജ് ചൂണ്ടിക്കാട്ടി. കൊട്ടക് ഇക്വിറ്റീസ്, എയു സ്മോൾ ഫിനാൻസ് ബാങ്ക് ഓഹരികളിൽ 'ആഡ്' റേറ്റിംഗ് നിലനിർത്തി. ഓഹരിക്ക് 650 രൂപയാണ് ടാർഗെറ്റ് വില. ഓഹരിയിൽ കവറേജ് ഉള്ള 31 വിശകലന വിദഗ്ധരിൽ 20 പേർക്ക് "വാങ്ങുക" റേറ്റിംഗും ആറ് പേർക്ക് "വിൽക്കുക" റേറ്റിംഗും ഉണ്ട്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
