വിദേശത്തേക്ക് പഠിക്കാൻ ചേക്കേറുന്ന ഇന്ത്യൻ വിദ്യാർഥികളുടെ ഇഷ്ട ഇടങ്ങളിലൊന്നായി ഓസ്ട്രേലിയ മാറിയിട്ടുണ്ട്. മികച്ച സർവകലാശാലകൾ, ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം, വിദ്യാഭ്യാസത്തിനൊപ്പം ലഭിക്കുന്ന ഉയർന്ന തൊഴിൽ സാധ്യത എന്നിവയാണ് ഓസ്ട്രേലിയയുടെ ഇഷ്ട ചോയിസ്.
മെൽബൺ സർവകലാശാല, ക്വീൻസ്‌ലാൻഡ് സർവകലാശാല, സിഡ്‌നി സർവകലാശാല, മൊണാഷ് സർവകാലാശാല എന്നിങ്ങനെ ഉയർന്ന റാങ്കുള്ള നിരവധി സർവകലാശാലകൾ രാജ്യത്തുണ്ട്. സർക്കാർ കണക്ക് പ്രകാരം ഓസ്‌ട്രേലിയയിൽ പഠിക്കുന്ന അന്താരാഷ്‌ട്ര വിദ്യാർഥികളുടെ എണ്ണത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 2023 ജനുവരി-ഫെബ്രുവരി കാലയളവിൽ 26 ശതമാനമത്തിന്റെ വർധനവുണ്ട്.
എന്തുകൊണ്ട് ഓസ്ട്രേലിയ
വിദ്യാഭ്യാസത്തോടുള്ള ഓസ്‌ട്രേലിയയുടെ നൂതനവും സ്വതന്ത്രവുമായ സമീപനമാണ് രാജ്യത്തേക്ക് വിദ്യാർഥികളെ ആകർഷിക്കുന്ന പ്രധാനഘടകം. മികച്ച ചുറ്റുപാടുകൾ, നിലവാരമുള്ള അക്കാദമിക് വിദഗ്ധരുടെ സേവനം, ജോലിക്കും ഗവേഷണത്തിനുമുള്ള അവസരങ്ങൾ എന്നിവയും ഓസ്ട്രേലിയയെ മുന്നിട്ട് നിർത്തുന്നു.

പഠനം പൂർത്തിയാക്കിയവർക്ക് രാജ്യത്ത് താമസിച്ച് ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഓസ്ട്രേലിയൻ സർക്കാർ അനുവദിക്കുന്ന താത്കാലിക ഗ്രാജുവേറ്റ് വിസ പോസ്റ്റ്-സ്റ്റഡി വർക്ക് സ്കീം ആകർഷണീയമാണ്. ശക്തമായ സമ്പദ്‌വ്യവസ്ഥയും വൈവിധ്യമാർന്ന വ്യവസായങ്ങളും ഉള്ളതിനാൽ വിദ്യാർഥികൾക്ക് ഓസ്‌ട്രേലിയയിലെ വിവിധ മേഖലകളിലും പ്രദേശങ്ങളിലും തൊഴിലവസരത്തിന് പഞ്ചമുണ്ടാകില്ല.
മികച്ച ഒഴിവുകൾ
ഓസ്ട്രേലിയൻ സാഹചര്യം പരിശോധിച്ചാൽ കുറഞ്ഞ തൊഴിലില്ലായ്മ നിരക്ക് കാണാനാകും. ഓസ്‌ട്രേലിയയിലെ നാലിലൊന്ന് ബിസിനസുകളിലും നാലിലൊന്ന് തൊഴിലാളികൾക്ക് ഉയർന്ന ആവശ്യകതയുണ്ട്. ഇത് ഉന്നത വിദ്യാഭ്യാസം നേടുന്ന വിദ്യാർഥികൾക്ക് അനുകൂലമാണ്. ഓസ്‌ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2023 ഫെബ്രുവരിയിൽ ഓസ്‌ട്രേലിയയിലെ തൊഴിൽ ഒഴിവുകൾ റെക്കോർഡ് ഉയർന്ന 4,38,500 ആണ്.
ഒഴിവുകൾ ഈ മേഖലയിൽ
ഹെൽത്ത് കെയർ, സോഷ്യൽ കെയർ ഇൻഡസ്ട്രി തുടങ്ങിയ ഉയർന്ന വൈദഗ്ധ്യം ആവശ്യമുള്ള മേഖലകളിലാണ് ഓസ്‌ട്രേലിയയിലെ ഭൂരിഭാഗം തൊഴിൽ ഒഴിവുകളും വരുന്നത്. തുടർച്ചയായ വർഷങ്ങളിൽ ഈ മേഖലകളിൽ ഒഴിവുകൾ വരുന്നുണ്ട്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വൈദഗ്ധ്യമുള്ള 250,000 ആരോഗ്യ-സാമൂഹ്യ പരിപാലന തൊഴിലാളികളെ ഓസ്‌ട്രേലിയയ്ക്ക് ആവശ്യമായി വരുമെന്നാണ് പഠനങ്ങൾ.
തൊഴിലാളികൾക്ക് ഉയർന്ന ഡിമാൻഡുള്ള മൂന്നാമത്തെ വലിയ ഡിമാന്റുള്ളത് പ്രൊഫഷണൽ, സയന്റിഫിക്, ടെക്നിക്കൽ മേഖലകളിലാണ്. ഏകദേശം 43,000 തൊഴിൽ ഒഴിവുകൾ ഈ മേഖലകളിൽ നിന്ന് പ്രതീക്ഷിക്കാം. ശാസ്ത്രജ്ഞർ, എൻജിനീയർമാർ മുതൽ അക്കൗണ്ടന്റുമാരും പരസ്യ വിദഗ്ധർക്കും വരെ അവസരമുണ്ട്.
വിദേശ വിദ്യാർഥികൾക്ക് പഠന ശേഷം തിളങ്ങാവുന്ന മേഖലകളാണിത്. സൈബർ സുരക്ഷാ കൺസൾട്ടന്റ്, വെബ് ഡെവലപ്പർ, ഇൻഷുറൻസ് ആക്ച്വറിയൽ അനലിസ്റ്റ്, ഡിജിറ്റൽ മീഡിയ സ്പെഷ്യലിസ്റ്റ്, ബിസിനസ് ഇന്റലിജൻസ് ഡെവലപ്പർ എന്നി തൊഴിലുകൾക്കും മികച്ച അവസരമുണ്ട്.
കൂടുതൽ അവസരങ്ങൾ ഈ മേഖലയിൽ
വിദേശ വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കുന്ന മേഖല ന്യൂ സൗത്ത് വെയില്‍സാണ്. ഓസ്‌ട്രേലിയൻ ജനസംഖ്യയുടെ ഏകദേശം മൂന്നിലൊന്ന് പേരും താമസിക്കുന്ന നഗരങ്ങളിലൊന്നാണ് ന്യൂ സൗത്ത് വെയിൽസ്.രാജ്യത്തിന്റെ സാമ്പത്തിക, ബിസിനസ് മേഖലകളുടെ കേന്ദ്രവുമാണ് ഇവിടം.
പാർട്ട് ടൈം ജോലി തേടുന്ന അന്തർദേശീയ വിദ്യാർഥികൾക്ക് ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ, ഉപഭോക്തൃ സേവന മേഖലകളിൽ അവസരങ്ങൾ കണ്ടെത്താനാകും. പഠനത്തിന് അനുസരിച്ചുള്ള ജോലി സമയങ്ങൾ ക്രമീകരിക്കാനും ഇവിടെ സാധിക്കും.
ന്യൂ സൗത്ത് വെയിൽസിന്റെ സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ഐടി, ധനകാര്യം, ഹോസ്പിറ്റാലിറ്റി എന്നിവയിൽ ധാരാളം അവസരങ്ങൾ നൽകുന്ന സിഡ്നിയിൽ കൂടുതൽ അവസരങ്ങളുണ്ട്. മറ്റൊരിടമാണ് വിക്ടോറിയ.
വിക്ടോറിയയിൽ ഡോക്ടർമാർ, നഴ്‌സ്, അനുബന്ധ ആരോഗ്യപ്രവർത്തകരും ഉൾപ്പെടെയുള്ള ആരോഗ്യ, സോഷ്യൽ സെക്ടറുകളിലാണ് കൂടുതൽ അവസരങ്ങളുള്ളത്. ഇതോടൊപ്പം ഹോസ്പ്പിറ്റാലിറ്റി ടൂറിസം മേഖലയിൽ ക്യാഷ്വൽ ജോലികളും ലഭിക്കും.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി



Click it and Unblock the Notifications