A Oneindia Venture

വിദേശ തൊഴിലാളികൾക്കായി ഓസ്ട്രേലിയയുടെ പുതിയ വിസ പദ്ധതി; ഈ ന​ഗരത്തിൽ ജോലി തിരയാം; നേട്ടമുണ്ട്

വിദേശ ജോലി സ്വപ്നങ്ങളിൽ പലരുടെയും ബക്കറ്റ് ലിസ്റ്റിലുള്ള രാജ്യമാണ് ഓസ്ട്രേലിയ. മികച്ച അടിസ്ഥാന, ജീവിത സൗകര്യങ്ങൾ നിലനിൽക്കുന്ന ഇം​ഗ്ലീഷ് സംസാരിക്കുന്ന രാജ്യമായതിനാൽ ഓസ്ട്രേലിയയിലേക്കുള്ള ജോലി അവസരങ്ങളിൽ വലിയ ഡിമാന്റുണ്ട്. അതോടൊപ്പം ഓസ്ട്രേലിയൻ വിസ ലഭിക്കാനും കർശന നടപടികളുണ്ട്. ഇപ്പോൾ തൊഴിലാളികളുടെ ആവശ്യകത നിറവേറ്റാൻ പുതിയ വിസാ പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് ഓസ്ട്രേലിയ. "സ്‌കിൽസ് ഇൻ ഡിമാൻഡ്" വിസ പ്രകാരം വൈദഗ്ധ്യമുള്ള കുടിയേറ്റക്കാരെ ആകർഷിക്കുകയാണ് ലക്ഷ്യം. വിശദാംശങ്ങൾ നോക്കാം.

സ്‌കിൽസ് ഇൻ ഡിമാൻഡ്

താൽക്കാലിക സ്കിൽ‍ഡ് ഷോർട്ടേജ് വിസയ്ക്ക് പകരമായാണ് ഓസ്‌ട്രേലിയ സ്‌കിൽസ് ഇൻ ഡിമാൻഡ് വിസ അവതരിപ്പിച്ചത്. 4 വർഷത്തെ സാധുതയാണ് വിസയ്ക്കുള്ളത്. ഇതോടൊപ്പം ഓസ്ട്രേലിയയിൽ സ്ഥിര താമസത്തിലേക്കുള്ള അവസരങ്ങളും വിസ നൽകുന്നു. വിസയുടെ കാലാവധിക്കിടയിൽ കമ്പനി മാറ്റാൻ സ്‌കിൽസ് ഇൻ ഡിമാൻഡ് വിസ തൊഴിലാളികളെ അനുവദിക്കുന്നു. മൂന്ന് തരത്തിലാണ് സ്‌കിൽസ് ഇൻ ഡിമാൻഡ് വിസ അനുവദിക്കുന്നത്.

മൂന്ന് തരത്തിലുള്ള വിസകൾ

സ്‌പെഷ്യലിസ്റ്റ് സ്‌കിൽസ് പാത്ത്‌വേയാണ് ആദ്യത്തേത്. ഓസ്‌ട്രേലിയയുടെ ഉൽ‌പാദനക്ഷമതയിൽ നിർണായകമായ ഉയർന്ന വൈദഗ്ധ്യമുള്ള കുടിയേറ്റ തൊഴിലാളികളെയാണ് ഈ രീതിയിൽ വിസ അനുവദിക്കുന്നത്. കുറഞ്ഞത് 1.35 ലക്ഷം ഓസ്ട്രേലിയൻ ഡോളർ വാർഷിക വരുമാനം ആവശ്യമാണ്. ട്രേഡ് തൊഴിലാളികൾ, മെഷിനറി ഓപ്പറേറ്റർമാർ, ഡ്രൈവർമാർ എന്നിവ ഒഴികെയുള്ള എല്ലാ തൊഴിലുകളും ഈ വിസയ്ക്ക് യോ​ഗ്യരാണ്.

വിദേശ തൊഴിലാളികൾക്കായി ഓസ്ട്രേലിയയുടെ പുതിയ വിസ പദ്ധതി; ഈ ന​ഗരത്തിൽ ജോലി തിരയാം; നേട്ടമുണ്ട്

കോർ സ്‌കിൽസ് പാത്ത്‌വേ പ്രകാരം പുതിയ കോർ സ്‌കിൽസ് ഒക്യുപേഷൻ ലിസ്റ്റുമായി പൊരുത്തപ്പെടുന്ന അപേക്ഷകർക്ക് വിസ ലഭിക്കും. എസൻഷ്യൽ സ്കിൽ പാത്ത്‍‍വേ 70,000 ഓസ്‌ട്രേലിയൻ ഡോളറിൽ താഴെ വരുമാനമുള്ള അവശ്യ വൈദഗ്ധ്യ തൊഴിലാളികളെ ലക്ഷ്യമിടുന്നതാണ്.

ചെലവ് കുറഞ്ഞ ന​ഗരമേത്

വിദേശത്തേക്ക് ജോലിക്കായി ശ്രമിക്കുമ്പോൾ ഏറ്റവും ചെലവ് കുറഞ്ഞ ന​ഗരങ്ങളിൽ ജോലി ലഭിക്കുകയാണെങ്കിൽ നല്ലത് പോലെ സമ്പാദിക്കാനാകും. പല വിദേശ രാജ്യങ്ങളിലെയും ഇന്ത്യൻ കുടിയേറ്റകാർ നേരിടുന്നത് ഉയർന്ന ജീവിത ചെലവാണ്. ഓസ്ട്രേലിയയുടെ കാര്യം നോക്കുകയാണെങ്കിൽ മെൽബൺ ആണ് ഓസ്‌ട്രേലിയയിലെ ഏറ്റവും ചെലവ് കുറഞ്ഞ നഗരം. കംപെയർദി‌മാർക്കറ്റിന്റെ പഠനം പ്രകാരം മെൽബണിലുള്ളവർക്ക് നികുതിക്ക് ശേഷം പ്രതിമാസം ശരാശരി 3,478 ഡോളർ വരുമാനമുണ്ട്. പ്രതിമാസ യൂട്ടിലിറ്റി ചെലവുകൾ ശരാശരി 169 ഡോളറിൽ ഒതുങ്ങും.

പലചരക്ക് സാധനങ്ങളുടെ ചെലവ് 40 ഡോളറും ചതുരശ്ര അടിക്ക് വസ്തുവിന് 619 ഡോളർ എന്നിങ്ങനെയാണ് ചെലവാക്കേണ്ടത്. പട്ടികയിൽ അടുത്തത് പെർത്താണ്. സിഡ്‌നി, അഡ്‌ലെയ്ഡ്, ബ്രിസ്ബെയ്ൻ എന്നിവയാണ് പട്ടികയിൽ തൊട്ടു പിന്നാലെയുള്ള ന​ഗരങ്ങൾ. അഡ്‌ലെയ്ഡിൽ താമസിക്കുന്നവർക്ക് പലചരക്ക് ചെലവാണ് കൂടുതൽ.

ഏറ്റവും പുതിയ കോർലോജിക് റെന്റൽ ഡാറ്റ പ്രകാരം ടാങ്ങാവുന്ന വാടകയുള്ള ന​ഗരം അഡ്‌ലെയ്ഡാണ്. 534 ഡോളറാണ് ന​ഗരത്തിലെ വാടക. 711 ഡോളർ വാടക വരുന്ന സിഡ്‌നി ഏറ്റവും ചെലവേറിയ ന​ഗരമാണ്. ഹൊബാർട്ട് ($567), പെർത്ത് ($583), ഡാർവിൻ ($587), ബ്രിസ്ബെയ്ൻ ($604), തുടർന്ന് കാൻബെറ ($677) എന്നിങ്ങനെയാണ് മറ്റു ന​ഗരങ്ങളിലെ വാടക ചെലവ്. 535 ഡോളർ വാടക വരുന്ന മെൽബൺ ആണ് രണ്ടാമത്തെ ചെലവ് കുറഞ്ഞ നഗരം.

ശമ്പള സാധ്യത

ഓസ്ട്രേലിയയിലെ ശമ്പളം ഓരോ തൊഴിൽ മേഖലയെയും ആശ്രയിച്ച് വ്യത്യാസപ്പെടുന്നു. ബിരുദധാരികൾക്ക് പ്രതിവർഷം ശരാശരി 50,000 മുതൽ 70,000 ഓസ്ട്രേലിയൻ ഡോളറിനിടെയിലുള്ള വരുമാനം പ്രതീക്ഷിക്കാം. എൻജിനീയറിംഗ്, കംപ്യൂട്ടർ സയൻസ്, ഹെൽത്ത് കെയർ എന്നിവയിലെ ബിരുദധാരികൾക്ക് ഉയർന്ന ശമ്പളത്തിനുള്ള സാധ്യതയുണ്ട്. അതേസമയം ആർട്, സാമൂഹിക ശാസ്ത്രം എന്നിവയിലെ ബിരുദമുള്ളവർക്ക് പ്രാരംഭ വരുമാനം അല്പം കുറവായിരിക്കും. ഐടി, ഹെൽത്ത്‌കെയർ, എൻജിനീയറിംഗ് എന്നിവയാണ് ഓസ്‌ട്രേലിയയിലെ ചില നിർണായക മേഖലകൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X