കഴിഞ്ഞ ദിവസങ്ങളിലെ ചാഞ്ചാട്ടത്തിന് ശേഷം വ്യക്തമായ മുന്നേറ്റത്തോടെ സൂചികകളുടെ കുതിപ്പ്. നാളെ ആര്‍ബിഐ പണനയം പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് ആശങ്കകളോടെയാണ് തുടക്കമെങ്കിലും ശക്തമായ ആഗോള സൂചകങ്ങളുടേയും പിന്‍ബലത്തില്‍ സൂചികകള്‍ കുതിപ്പ് നടത്തുകയായിരുന്നു. നിഫ്റ്റി 17,400 എന്ന നിര്‍ണായക നിലവാരത്തിന് മുകളില്‍ ക്ലോസ് ചെയ്തതും ശ്രദ്ധേയമായി. ഒടുവില്‍ എന്‍എസ്ഇയുടെ സൂചികയായ നിഫ്റ്റി 197 പോയിന്റ് നേട്ടത്തില്‍ 17,463-ലും ബിഎസ്ഇയുടെ സൂചികയായ സെന്‍സെക്സ് 657 പോയിന്റ് ഉയര്‍ന്ന് 58,465-ലും ക്ലോസ് ചെയ്തു. അതേസമയം, എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരികളുടെ സൂചികയായ നിഫ്റ്റി-ബാങ്ക് 581 പോയിന്റ് മുന്നേറി 38,610-ലും വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റിയില്‍ ഇനിയെന്ത് ?
നൂറ് പോയിന്റിലേറെ ഗ്യാപ് അപ്പില്‍ തുടങ്ങിയ നിഫ്റ്റി, ഇന്ന് ഒരു ഘട്ടത്തില്‍ പോലും ചുവപ്പണിഞ്ഞില്ലെന്നതും ശ്രദ്ധേയം. ദിവസത്തിന്റെ അടിസ്ഥാനത്തിലുള്ള ചാര്‍ട്ടില്‍ 'ഹാമര്‍' കാന്‍ഡില്‍സ്റ്റിക് പാറ്റേണ്‍ ഇന്ന് രൂപപ്പെട്ടു. ഇത് കുതിപ്പിനുള്ള ശക്തിയെ സൂചിപ്പിക്കുന്നതാണ്. കൂടാതെ ഫോളിങ് ട്രെന്‍ഡ് ്ലൈനില് നിന്നുള്ള ഒരു ബ്രേക്ക്ഔട്ട് കാണിച്ചു. സൂചിക ഈ നിലവാരത്തില്‍ തുടര്‍ന്നതും ബോളിഞ്ചര്‍ ബാന്‍ഡിന്റെ മധ്യരേഖയുടെ മുകളിലേക്ക് വന്നതും ഇനിയും കുതിപ്പിനുള്ള സൂചനയാണ് നല്‍കുന്നത്. നിലവില്‍ സൂചികയ്ക്ക് 17,200 നിലവാരത്തില്‍ നിന്നും പിന്തുണ ലഭിക്കുന്നു. 17,530-ലാണ് തൊ്ട്ടടുത്ത പ്രതിരോധം. ഇതിന് മുകളിലേക്ക് 17,775- 17,800-ലേക്ക് വരെയെത്താം. തൊട്ടടുത്ത സപ്പോര്‍ട്ട് 17,315-ലാണ്.
നിഫ്റ്റി മൂവ്മെന്റ്
നൂറിലേറെ പോയിന്റ് നേട്ടത്തോടെ 17,370-ലാണ് നിഫ്റ്റി ഇന്ന് വ്യാപാരം ആരംഭിച്ചത്. തുടര്‍ന്ന് 17,400 നിലവാരം ഭേദിച്ച് മുന്നേറാന്‍ ശ്രമിച്ചെങ്കിലും ചെറിയ വില്പന സമ്മര്‍ദം നേരിടുകയും 17,350 നിലവാരത്തിലേക്ക് മടങ്ങുകയും ചെയ്തു. തുടര്‍ന്ന് ഉച്ചയ്ക്കു ശേഷം വിപണിയില്‍ ഉണര്‍വ് പ്രകടമാകുകയും 17,400 നിലവാരം ഭേദിച്ച് മുന്നേറുകയും ചെയ്തു. വ്യാപാരം അവസാനിപ്പിക്കുന്നത് വരെയും സൂചിക മുകളിലേക്കാണ്് നീങ്ങിയത്. തുടര്‍ന്ന് ഇന്നത്തെ ഉയര്‍ന്ന നിലവാരമായ 17,477-ന് സമീപത്താണ് ക്ലോസ് ചെയ്തതും. ആരംഭത്തില്‍ രേഖപ്പെടുത്തിയ 17,339-ആണ് ഇന്നത്തെ താഴ്ന്ന നിലവാരം.
നേട്ടവും കോട്ടവും
എന്‍എസ്ഇയില്‍ പൊതുമേഖല ബാങ്ക് ഓഹരികളുടെ സൂചികകളിലാണ് പ്രധാനമായും വില്‍പ്പന സമ്മര്‍ദം ദൃശ്യമായത്. ബാക്കിെ സൂചികകളെല്ല്ാം ഇന്ന് നേട്ടത്തിലാണ് അവസാനിപ്പിച്ചത്. 2 ശതമാനത്തിലധികം ഉയര്‍ന്ന ഓട്ടോ വിഭാഗം സൂചികയാണ് നേട്ടത്തില്‍ മുന്നിലെത്തിയത്. മെറ്റല്‍, മീഡിയ, ബാങ്ക്-നിഫ്റ്റി സൂചികള്‍ ഒന്നര ശതമാനത്തിലേറെ കുതിച്ചു. അടുത്തിടെയായി തിരുത്തല്‍ നേരിട്ട ഐടി വിഭാഗം ഓഹരികളും ഇന്ന് ഒരു ശതമാനത്തിലേറെ മുന്നേറി. അതേസമയം, ബിഎസ്ഇയിലെ മിഡ് കാപ് വിഭാഗം സൂചിക 0.6 ശതമാനവും സ്മോള്‍ കാപ് സൂചിക 1.2 ശതമാനവും ഉയര്‍ന്നു.
എഡി റേഷ്യോ
എന്‍എസ്ഇയില്‍ ബുധനാഴ്ച വ്യാപാരം ചെയ്യപ്പെട്ട 2,105 ഓഹരികളില്‍ 1,145 എണ്ണത്തില്‍ വില വര്‍ധനയും 903 ഓഹരികളില്‍ വിലയിടിവും രേഖപ്പെടുത്തി. ഇന്നത്തെ അഡ്വാന്‍സ്- ഡിക്ലെയിന്‍ (എഡി) റേഷ്യോ 1.27-ലേക്ക് ഉയര്‍ന്നു. കഴിഞ്ഞ ദിവസം എഡി റേഷ്യോ 0.39-ലേക്ക് കൂപ്പുകുത്തിയിരുന്നു. ഇതിനിടെ, നിഫ്റ്റി- 500 സൂചികയിലെ ഓഹരികളില്‍ 320 എണ്ണം നേട്ടത്തിലും 172 കമ്പനികള്‍ നഷ്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു. ഇതിനിടെ, വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിപ്പെടുത്തുന്ന വിക്സ് (VIX), 6 ശതമാനത്തോളം ഇടിഞ്ഞ് 18.56-ലേക്കെത്തി. വിക്സ് നിരക്കുകള്‍ താഴുന്നത് വിപണിക്ക് ഗുണകരമാണ്.
മുഖ്യ ഓഹരികളുടെ പ്രകടനം
- നേട്ടം ലഭിച്ചവ: നിഫ്റ്റി-50 ഇന്‍ഡക്സ് സ്റ്റോക്കുകളില്‍ 42 എണ്ണവും ഇന്ന നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസം ലിസ്റ്റ് ചെയ്യപ്പെട്ട അദാനി വില്‍മര്‍ ഓഹരികള്‍ ഇന്ന് 18 ശതമാനത്തിലധികം മുന്നേറി. ഇതിനോടൊപ്പം കോള്‍ ഇന്ത്യ ഓഹരികള്‍ 5.41 ശതമാനം കുതിച്ചു. മാരുതി സുസൂക്കി 4 ശതമാനത്തിലധികവും ഇന്‍ഡസ് ഇന്‍ഡ് ബാങ്ക, ബജാജ് ഓട്ടോ എന്നീ ഓഹരികള്‍ 3 ശതമാനത്തിലേറയും മുന്നേറി.
- നഷ്ടം നേരിട്ടവ: നിഫ്റ്റി-50 ഇന്‍ഡക്സ് സ്റ്റോക്കുകളില്‍ 8 എണ്ണം മാത്രമാണ് വിലയിടിവ് രേഖപ്പെടുത്തിയത്. ഒഎന്‍ജിസി 2 ശതമാനത്തോളവും സണ്‍ ഫാര്‍മ ഒരു ശതമാനത്തോളവും എസ്ബിഐ ലൈഫ്, ഐടിസി, ബിപിസിഎല്‍ എന്നിവ അര ശതമാനത്തോളവും വിലയിടിഞ്ഞു.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്



Click it and Unblock the Notifications
