ഓഹരി വിപണിയിലെ നിക്ഷേപം അപകടം പിടിച്ചതാണ്. കൃത്യമായ അറിവും നിരീക്ഷണവും ഇല്ലെങ്കിൽ കാശ് പോണ വഴി അറിയില്ല. എന്നാൽ കൃത്യമായ ധാരണയും ക്ഷമയും ഉണ്ടെങ്കിൽ ഓഹരി നിക്ഷേപത്തിലൂടെ മികച്ച നേട്ടമുണ്ടാക്കാം. നമ്മൾ വാങ്ങുന്ന ഓഹരിയുടെ വില കൂടുമ്പോഴാണ് നമുക്ക് നേട്ടമുണ്ടാകുക. എന്നാൽ അതുവഴി മാത്രമല്ല ഓഹരി വിപണിയിൽ നിന്നും ലാഭം നേടാൻ സാധിക്കുക. കമ്പനികൾ ലാഭവിഹിതം പ്രഖ്യാപിക്കുമ്പോഴും നിക്ഷേപകന് സാമ്പത്തിക നേട്ടമുണ്ടാകും.
തുടർച്ചയായി ലാഭവിഹിതം കൈമാറുന്ന കമ്പനികളിൽ നിക്ഷേപിക്കുകയാണെങ്കിൽ ദീർഘകാല നിക്ഷേപമെന്ന നിലയ്ക്ക് നിക്ഷേപം വളരുന്നതിനൊപ്പം സ്ഥിര വരുമാനം ഉണ്ടാക്കാൻ സാധിക്കും. ലാഭവിഹിതത്തെ ഓഹരി വിപണിയില്‍ നിന്നു ലഭിക്കുന്ന ബോണസ് ആയാണ് പലരും കാണുന്നത്. എന്താണ് ലാഭവിഹിതമെന്നും ലാഭവിഹിതം പ്രഖ്യാപിച്ച മൾട്ടിബാഗർ ഓഹരിയുടെ വിശദാംശങ്ങളും നമുക്ക് പരിശോധിക്കാം.
എന്താണ് ലാഭവിഹിതം..?
ലാഭവിഹിതം എന്നത് ഒരു കമ്പനിയുടെ ലാഭത്തിന്‍റെ ഒരു ഭാഗമാണ്, അത് ഓഹരി ഉടമകൾക്ക് നൽകുന്നു. ഇത് ഓഹരി ഉടമകൾക്ക് അവരുടെ നിക്ഷേപത്തിന് ഒരു പ്രതിഫലമായി ലഭിക്കുന്നതാണ്. ഒരു കമ്പനി ലാഭകരമാകുമ്പോൾ, അവർക്ക് ആ ലാഭം ഓഹരി ഉടമകളുമായി പങ്കിടാൻ തീരുമാനിക്കാം. ഈ പങ്കിടലിനെയാണ് ലാഭവിഹിതം എന്ന് പറയുന്നത്. ഇത് സാധാരണയായി പണമായിട്ടാണ് നൽകുന്നത്, എന്നാൽ ചിലപ്പോൾ അധിക ഓഹരികളായോ മറ്റ് ആനുകൂല്യങ്ങളായോ നൽകാറുണ്ട്.

ഗബ്രിയേൽ ഇന്ത്യ
ഓട്ടോമോട്ടീവ് സസ്‌പെൻഷൻ സിസ്റ്റങ്ങൾ, ഘടകങ്ങൾ, ഷോക്ക് അബ്സോർബറുകൾ എന്നിവയുടെ നിർമ്മാണത്തിൽ വൈദഗ്ദ്ധ്യം നേടിയ ഓട്ടോ ആൻസിലറി കമ്പനിയാണ് ഗബ്രിയേൽ ഇന്ത്യ. ജൂൺ പാദത്തിൽ കമ്പനിയുടെ വരുമാനം 16 ശതമാനം വർധിച്ച് 1,098.3 കോടി രൂപയായി. കഴിഞ്ഞ വർഷം ഇത് 946.5 കോടി രൂപയായിരുന്നു. 2025 ഏപ്രിൽ-ജൂൺ പാദത്തിൽ അറ്റാദായം 7 ശതമാനം വർധിച്ച് 62 കോടി രൂപയായി. 2025 ഓഗസ്റ്റ് 16 ലെ കണക്കനുസരിച്ച് 15,453.22 കോടി രൂപയാണ് ഗബ്രിയേൽ ഇന്ത്യയുടെ വിപണി മൂലധനം.
2.95 രൂപ ലാഭവിഹിതം
2025 സാമ്പത്തിക വർഷത്തിൽ 2.95 രൂപ ലാഭവിഹിതം നൽകുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. 2025 സെപ്റ്റംബർ 2 ലാഭവിഹിതത്തിനുള്ള റെക്കോർഡ് തീയതി. കമ്പനിയുടെ 63-ാമത് വാർഷിക പൊതുയോഗം 2025 സെപ്റ്റംബർ 09-ന് നടക്കും. റെക്കോർഡ് ഡേറ്റ് അഥവാ എക്സ് ഡേറ്റ് എന്നത് ലാഭവിഹിതം നൽകുന്നതിന് യോഗ്യരായ ഓഹരിയുടമകളെ കണ്ടെത്തുന്നതിന് നിശ്ചയിക്കുന്ന ദിവസമാണ്. ഈ തിയ്യതിക്ക് മുമ്പ് ഓഹരി ഹോൾഡിങ്ങിൽ ഉണ്ടെങ്കിൽ മാത്രമേ ലാഭവിഹിതം ലഭിക്കുകയുള്ളൂ. അതായത് റെക്കോർഡ് ഡേറ്റിലെ കമ്പനികളുടെ കൈവശമുള്ള റെക്കോർഡ് പ്രകാരമാണ് ലാഭവിഹിതം നൽകുന്നത്.
ഓഹരി വില
ബിഎസ്ഇയിൽ 1,159.95 രൂപയാണ് ഗബ്രിയേൽ ഇന്ത്യ ഓഹരിയുടെ നിലവിലെ വില. ഓഹരിയുടെ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില 1,122.25 രൂപയും താഴ്ന്ന ഓഹരി വില 387.05 രൂപയുമാണ്. രണ്ടാഴ്ചയ്ക്കുള്ളിൽ ഓഹരി വില 3 ശതമാനത്തിലധികം ഉയർന്നു. മൂന്ന് മാസത്തിനുള്ളിൽ ഓഹരി വില 68 ശതമാനവും ആറ് ശതമാനവും വർദ്ധിച്ചു. 1, 2, 3, 5 വർഷത്തിനുള്ളിൽ ഓഹരികൾ യഥാക്രമം 110 ശതമാനം, 368 ശതമാനം, 658 ശതമാനം, 1108 ശതമാനം എന്നിങ്ങനെ ഉയർന്നു.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

നെസ്ലെ ഇന്ത്യ ഓഹരികളിൽ മുന്നേറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് ഉയർത്തിയത് എന്തിന്?

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications