മെസേജിംഗ് ആപ്ലിക്കേഷൻ വാട്സ്ആപ്പുമായി ചേർന്ന് അടിസ്ഥാന ബാങ്കിംഗ് സേവനങ്ങൾ ഉറപ്പാക്കാൻ ആക്സിസ് ബാങ്ക്. ഉപഭോക്താക്കളുടെ ബാങ്കിംഗ് ആവശ്യങ്ങൾ എളുപ്പത്തിൽ പരിഹരിക്കുന്നതിന് സഹായിക്കുന്നതിനായി, ആക്സിസ് ബാങ്ക് ഇപ്പോൾ വാട്ട്‌സ്ആപ്പ് ബാങ്കിംഗാണ് ആരംഭിച്ചിട്ടുള്ളത്. വാട്സ്ആപ്പ് വഴി എപ്പോഴും എവിടെ വെച്ചും സാമ്പത്തിക ഇടപാടുകൾ നടത്താൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച കാര്യങ്ങൾ, അക്കൌണ്ട് ബാലൻസ് എന്നിവയുൾപ്പെടെയുള്ള കാര്യങ്ങൾ ഇതോടെ വാട്സ്ആപ്പിൽ നിന്ന് അറിയാൻ സാധിക്കും.
വാട്സ്ആപ്പ് ബാങ്കിംഗ് ആക്ടിവേറ്റ് ചെയ്യുന്നതിന് നിയുക്ത ആക്സിസ് ബാങ്ക് നമ്പറുമായി ഒരു ചാറ്റ് ആരംഭിച്ച് വിശദാംശങ്ങൾ ചോദിക്കേണ്ടതുണ്ട്. ഉപയോക്താക്കൾക്ക് അവരുടെ അക്കൌണ്ട് ബാലൻസ്, സമീപകാല ഇടപാടുകൾ, ക്രെഡിറ്റ് കാർഡ് പേയ്മെന്റുകൾ, സ്ഥിരവും ആവർത്തിച്ചുള്ളതുമായ ഡെപ്പോസിറ്റ് വിശദാംശങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ തേടാനും അവരുടെ ചോദ്യങ്ങൾക്ക് തത്സമയം ഉത്തരം ലഭിക്കാനും ഇത് സഹായിക്കും.

വാട്ട്‌സ്ആപ്പ് ബാങ്കിംഗ് ഉപയോഗിക്കുന്നതിലൂടെ, ഉപഭോക്താക്കൾക്ക് അവരുടെ ബാങ്കിംഗ് ഇടപാടുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ, അടുത്തുള്ള ബ്രാഞ്ച്, എടിഎം അല്ലെങ്കിൽ ലോൺ സെന്റർ ലൊക്കേഷൻ പോലുള്ള വിവരങ്ങൾക്കായി ആക്സിസ് ബാങ്കുമായി ചാറ്റുചെയ്യാനും വിവിധ ബാങ്കിംഗ് സേവനങ്ങൾക്ക് വേണ്ടി അപേക്ഷിക്കാനും സാധിക്കും. സുരക്ഷിതമായ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് മെസേജുകൾ വഴി ബാങ്കുകൾക്ക് ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ ബ്ലോക്ക് ചെയ്യാനും സാധിക്കും.
മറ്റൊരു പ്രത്യേകത ബാങ്ക് അവധിയാണെങ്കിലും ആക്സിസ് ബാങ്ക് വാട്ട്‌സ്ആപ്പ് ബാങ്കിംഗ് 24 മണിക്കൂറും ലഭ്യമാണ്. ഈ സേവനം ബാങ്കിലെ ഉപഭോക്താക്കൾക്കും അല്ലാത്തവർക്കും ലഭിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതിനാൽ ഇത് വളരെ സുരക്ഷിതമാണെന്നാണ് ബാങ്ക് അധികൃതരും പറയുന്നത്. 7036165000 എന്ന നമ്പറിലേക്ക് ഹായ് അയയ്ക്കുന്നതോടെ വാട്സ്ആപ്പ് സേവനം ലഭ്യമാകും.

More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

Click it and Unblock the Notifications