ഏപ്രിൽ മാസത്തെ ആദ്യ ദിവസം തന്നെ ഓഹരി സൂചികകൾ പുതിയ ഉയരങ്ങൾ താണ്ടിയിരുന്നു. നിഫ്റ്റി സർവകാല ഉയരമായ 22529.95 ലും സെൻസെക്സ് 74254.72 ലുമെത്തി. എന്നാൽ ചൊവ്വാഴ്ച നേരിയ ഇടിവിലാണ് വിപണി അവസാനിച്ചത്. സെൻസെക്സ് 110.64 പോയൻ്റ് അഥവാ 0.15 ശതമാനം താഴ്ന്ന് 73,903.91ലും നിഫ്റ്റി 8.70 പോയൻ്റ് അഥവാ 0.04 ശതമാനം നഷ്ടത്തിൽ 22,453.30ലും ക്ലോസ് ചെയ്തു. ഈ ഇടിവ് താൽക്കാലികമെന്ന് തന്നെയാണ് ബ്രോക്കറേജ് സ്ഥാപനങ്ങൾ വിലയിരുത്തുന്നത്. കൂടുതൽ കരുത്തോടെ സൂചികകൾ മുന്നേറും.
വിപണി നിഷ്പക്ഷ നിലയിലാണ്. പരിഭ്രാന്തിയോ അമിതാവേശമോ അല്ല. വിപണിയുടെ ഇടത്തരം മുതൽ ദീർഘകാല വീക്ഷണം ഇപ്പോഴും അനുകൂലമാണെങ്കിലും, വിപണി രണ്ട് ദിശകളിലേക്കും നീങ്ങുമ്പോൾ ഹ്രസ്വകാല ചാഞ്ചാട്ടം ഉണ്ടാകുമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ആക്സിസ് സെക്യൂരിറ്റീസ് വ്യക്തമാക്കുന്നത്. വിപണിയിൽ നിക്ഷേപം തുടരാനും എന്നാൽ നല്ല പണലഭ്യത നിലനിർത്താനും (10%) നിക്ഷേപകർക്ക് ആക്സിസ് ശുപാർശ ചെയ്യുന്നു. 15 ഓഹരികൾ ഏപ്രിൽ മാസം വാങ്ങാനാണ് ആക്സിസ് സെക്യൂരിറ്റീസ് ശുപാർശ ചെയ്യുന്നത്. അവ ഏതൊക്കെ എന്ന് നോക്കാം.

ലാർജ് ക്യാപ് ഓഹരികൾ
ആക്സിസ് സെക്യൂരിറ്റീസ് ശുപാർശ ചെയ്യുന്ന 15 ഓഹരികളിൽ എട്ടെണ്ണം ലാർജ് ക്യാപ് കമ്പനികളുടെ ഓഹരികളാണ്. ഈ ഓഹരികൾ 17 ശതമാനം വരെ നേട്ടം നൽകുമെന്നാണ് വിലയിരുത്തൽ.
1. ഐസിഐസിഐ ബാങ്ക്
1,083.15 രൂപയാണ് കമ്പനിയുടെ നിലവിലെ ഓഹരി വില. ചൊവ്വാഴ്ച വിപണിയിൽ നേരിയ ഇടിവ് ഓഹരി നേരിട്ടിട്ടുണ്ട്. 15.19 ശതമാനമാണ് കഴിഞ്ഞ 6 മാസത്തെ നേട്ടം. ഒരു വർഷത്തിനിടെ 22.56 ശതമാനം നേട്ടവും കമ്പനി ഓഹരി വിപണിയിൽ നിന്നും നേടി. 1,113.55 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 864.40 രൂപയാണ് താഴ്ന്ന ഓഹരി വില.
2. കോൾ ഇന്ത്യ
443.40 രൂപയാണ് നിലവിലെ ഓഹരി വില. ഒരു മാസത്തിനിടെ 2.65 ശതമാനത്തിന്‍റെ ഇടിവ് കമ്പനിയുടെ ഓഹരി നേരിട്ടു. എന്നാൽ കഴിഞ്ഞ 5 ദിവസമായി ഓഹരി മുന്നേറുകയാണ്. ആറ് മാസത്തിനിടെ 52 ശതമാനവും ഒരു വർഷത്തിനിടെ 101.41 ശതമാനം നേട്ടവും ഓഹരി നേടി. 487.60 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 213.80 രൂപയാണ് താഴ്ന്ന ഓഹരി വില.
3. നെസ്‌ലെ ഇന്ത്യ
2,622 രൂപയാണ് നിലവിലെ ഓഹരി വില. കഴിഞ്ഞ കുറേ നാളുകളായി മുന്നേറ്റത്തിലാണ് ഓഹരി. ഒരു മാസത്തിനിടെ 1.27% ആറ് മാസത്തിനിടെ 17.50% നേട്ടവും ഓഹരി നേടി. 2,769.30 രൂപയാണ് 52 ആഴ്ചയിലെ ഉയർന്ന ഓഹരി വില. 1,936.49 താഴ്ന്ന ഓഹരി വില.
4. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
765.95 രൂപയാണ് നിലവിലെ ഓഹരി വില. മാർച്ച് മാസത്തിൽ നേരിയ ഇടിവ് ഓഹരി നേരിട്ടിരുന്നു. 6 മാസത്തിനിടെ 27.03 ശതമാനവും ഒരു വർഷത്തിനിടെ 45.41 ശതമാനവും കമ്പനിയുടെ ഓഹരി മുന്നറി. 793.40 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 519.05 രൂപയാണ് ഏറ്റവും താഴ്ന്ന ഓഹരി വില.
വരുൺ ബിവറേജസ് , ബാങ്ക് ഓഫ് ഇന്ത്യ, ഭാരതി എയർടെൽ, ടിവിഎസ് മോട്ടോർ കമ്പനി എന്നീ ഓഹരികളാണ് വാങ്ങാൻ ആക്സിസ് ശുപാർശ ചെയ്യുന്ന മറ്റ് ലാർജ് ക്യാപ് ഓഹരികൾ.
മിഡ് ക്യാപ് ഓഹരികൾ
ലുപിൻ, ഫെഡറൽ ബാങ്ക്, ക്രെഡിറ്റ് ആക്സസ് ഗ്രാമീൻ എന്നിവയാണ് മൂന്ന് മിഡ് ക്യാപ് ഓഹരികൾ. ഇതിൽ ക്രെഡിറ്റ് ആക്സസ് ഗ്രാമീൻ ഓഹരി 37 ശതമാനം നേട്ടം നൽകുമെന്നാണ് വിലയിരുത്തൽ. ഫെഡറൽ ബാങ്ക് 20% വരെയും ലുപിൻ 10% വരെയും വരുമാനം നൽകിയേക്കാം.

സ്മോൾ ക്യാപ് ഓഹരികൾ
പിഎൻസി ഇൻഫ്രാ, സിഐഇ ഓട്ടോമോട്ടീവ് ഇന്ത്യ, വെസ്റ്റ്ലൈഫ് ഫുഡ് വർക്ക്സ്, ജെടിസി ഇൻഫ്രാസ്ട്രക്ചർ എന്നിവ ആക്സിസ് സെക്യൂരിറ്റീസിൻ്റെ 4 സ്മോൾ ക്യാപ് ഓഹരികളിൽ ഉൾപ്പെടുന്നു. 50 ശതമാനം വരെ നേട്ടം ഈ ഓഹരികൾ നൽകുമെന്നാണ് വിലയിരുത്തൽ.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications