വിപണികള്‍ വീണ്ടും താളം കണ്ടെത്തുകയാണ്. മൂന്ന് ദിവസത്തെ തുടര്‍ച്ചായ കുതിപ്പിനു ശേഷവും വലിയ തിരിച്ചടി നേരിടാതെ ഇന്ന് സൂചികകള്‍ക്ക് വ്യാപാരം അവസാനിപ്പിക്കാനയതും ശുഭസൂചനയാണ്. ആഗോള സൂചകങ്ങളും അടുത്തയാഴ്ചയോടെ അനുകൂലമായാല്‍ സൂചികകള്‍ മുന്നോട്ട് ഇനിയും കുതിക്കാമെന്നാണ് വിപണ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ, ധനകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മിഡ് കാപ്പ് സ്്റ്റോക്ക് 37 ശതമാനം നേട്ടം കണക്കാക്കി വാങ്ങാമെന്ന് നിര്‍ദേശിച്ച് മുന്‍നിര ബ്രോക്കറേജ് സ്ഥാപനമായ ആക്സിസ് സെക്യൂരിറ്റീസ് രംഗത്തെത്തി.
മൈക്രോ ഫിനാന്‍സ്
രാജ്യത്ത് ബാങ്കിങ് സേവനം ലഭ്യമല്ലാത്ത മേഖലകളിലുള്ള ജനങ്ങള്‍ക്ക്, പ്രത്യകിച്ച് സാമ്പത്തികവും സാമൂഹികവുമായി പിന്നോക്കം നില്ക്കുന്ന ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് സാമ്പത്തിക സേവനം എത്തിക്കുകയെന്ന ലക്ഷ്യത്തോടയാണ് മൈക്രോ ഫിനാന്‍സ് സംരംഭങ്ങളുടെ പ്രവര്‍ത്തനം. ചെറുകിട വായ്പകളിലൂടെ നിര്‍ധനരും സാമ്പത്തിക ഭദ്രതയില്ലാത്ത സ്ത്രീകള്‍ക്ക് ജീവിതമാര്‍ഗ്ഗം ഉണ്ടാക്കിക്കൊടുക്കുന്നു. ദീര്‍ഘകാല സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പാക്കാനും ചെറുകിട സംരംഭങ്ങളിലൂടെ തോഴിലവസരം സൃഷ്ടിക്കുവാനും ലക്ഷ്യമിടുന്നു. ആഴ്ച തോറും നിശ്ചിത തുക സമ്പാദ്യമായി സംഘാംഗങ്ങള്‍ക്കിടയില്‍ നിന്നും ശേഖരിക്കുകയും അത് അവര്‍ക്കിടയിലെ ഒരളുടെ ആവശ്യത്തിന് വിതരണം ചെയ്യുന്ന സ്വയം സഹായ സംഘ (SHG) മാതൃകയും ഒരു വ്യക്തിക്ക് നല്കുന്ന വായ്പ ആ ഗ്രൂപ്പിലെ മറ്റ് വ്യക്തികളുടെ കൂട്ടായ ഉത്തരവാദിത്തത്തില്‍ നല്കുന്ന കൂട്ടുത്തരവാദിത്ത മാതൃക ( JLG) എന്നിങ്ങനെ രണ്ട് തരത്തിലാണ് മൈക്രോ ഫിനാന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍.
ക്രെഡിറ്റ് ആക്സസ് ഗ്രാമീണ്‍ ലിമിറ്റഡ്
രാജ്യത്തെ ഏറ്റവും വലിയ മൈക്രോഫിനന്സ് കമ്പനിയാണ് ക്രെഡിറ്റ് ആക്സസ് ഗ്രാമീണ്‍ ലിമിറ്റഡ്. കൂടാതെ, മൈക്രോ ഫിനാന്‍സ് വിപണി വിഹിതത്തില്‍ ആഗോള തലത്തില്‍ തന്നെ മുന്‍പന്തിയിലാണ്. 1999-ല്‍ ബെംഗളുരുവിലാണ് സ്ഥാപനത്തിന് തുടക്കമിട്ടത്. ബംഗ്ലാദേശിലെ വിഖ്യാതമായ മുഹമ്മദ് യുനൂസിന്റെ നേതൃത്വത്തിലുളള മോക്രോ ഫിനാന്‍സ് സംരഭത്തില്‍ നിന്നാണ് പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു ആരംഭം. ഗ്രാമീണ്‍ ബാങ്കുകളുടെ ശൈലിയാണ് പ്രവര്‍ത്തനം. ദുര്‍ബല വിഭാഗങ്ങളും സ്ത്രീകള്‍ക്കുമാണ് വായ്പ വിതരണത്തില്‍ പരിഗണന കൊടുക്കുന്നത്. 2018 ഓഗസ്റ്റില്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലുമായി ഐപിഒ നടപടി പൂര്‍ത്തിയാക്കി ഓഹരികള്‍ ലിസ്റ്റ് ചെയ്തു.
സാമ്പത്തികം
കോവിഡ് പ്രതിസന്ധി കാരണവും ലോക്ക് ഡൗണ്‍ കാരണവും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ക്രെഡിറ്റ് ആക്സസ് ഗ്രാമിണ് ലിമിറ്റഡിന്റെ സാമ്പത്തികാവസ്ഥ മോശമായിരുന്നു. കൂടാതെ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച മോറട്ടോറിയവും പ്രതികൂലമായി ബാധിച്ചിരുന്നു. എന്നാല്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പകുതിയില്‍ കാര്യങ്ങള്‍ വളരെ അനുകൂലമായി വരുന്നുണ്ട്. കമ്പനിയുടെ പലിശയിനത്തിലുള്ള വരുമാനം 29 ശതമാനം വാര്‍ഷികാടിസ്ഥാനത്തില്‍ വളര്‍ച്ച കൈവരിച്ചിട്ടുണ്ട്.
ഇനിയെന്ത് ?
കമ്പനിയുടെ ഗ്രാമീണ മേഖല കേന്ദ്രീകരിച്ചുളള പ്രവര്‍ത്തനം 2020-ഓടെ ബിസിനസിലെ വിഹിതം 85 ശതമാനം വരെ ഉയര്ത്തിാന് സാധിച്ചിരുന്നു. ഇത് 2021-ല്‍ എത്തിയപ്പോഴേക്കും 87 ശതമാനം വരെ ഉപഭോക്താക്കളെ ആവര്‍ത്തിച്ച് നിലനിര്‍ത്താനും സഹായിച്ചു. രാജ്യത്തെ മൈക്രോ ഫിനാന്‍സ് മേഖലയ്ക്കും ചെറുകിട വായ്പ മേഖലയ്ക്കും ഇനിയും വളരാനുള്ള സാഹചര്യം ഉള്ളതിനാല്‍ കമ്പനിക്കും ഇടക്കാലയളവില്‍ അത് ഗുണകരമാണ്. എന്നാല്‍ കോവിഡ് മൂന്നാം തരംഗം പ്രതിസന്ധി സൃഷ്ടിച്ചാല്‍ സാഹചര്യങ്ങളൊക്കെ പ്രതികൂലമാകാനും സാധ്യതയുണ്ട്.
ലക്ഷ്യവില 715
ക്രെഡിറ്റ് ആക്സസ് ഗ്രാമീണ്‍ ലിമിറ്റഡ് (BSE: 541770, NSE: CREDITACC) 608 രൂപ നിലവാരത്തിലാണ് ഇപ്പോള്‍ വ്യപാരം ചെയ്യപ്പെടുന്നത്. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവിലെ ഉയര്‍ന്ന വില നിലവാരം 825 രൂപയും കുറഞ്ഞ വില 494.7 രൂപയുമാണ്. 715 രൂപ ലക്ഷ്യമിട്ട് ഓഹരികള്‍ വാങ്ങാനായി പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ആക്സിസ സെക്യൂരിറ്റീസ് നിര്‍ദേശിച്ചത് ഓഹരികള്‍ 520 രൂപ നിലവാരത്തില്‍ നില്‍ക്കുമ്പോഴാണ്. ഇതിലൂടെ 37 ശതമാനം നേട്ടം കരസ്ഥാമാക്കാമെന്നായിരുന്നു ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം ഉത്തരവാദിത്തത്തില്‍ മാത്രം അന്തിമ നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!



Click it and Unblock the Notifications