70 വയസ്സും അതിൽ കൂടുതലും പ്രായമുള്ള മുതിർന്ന പൗരനാണോ നിങ്ങൾ? എങ്കിൽ ഈ സന്തോഷ വാർത്ത നിങ്ങൾക്കുള്ളതാണ്... സർക്കാറിന്റെ ഏറ്റവും വലിയ പദ്ധതിയായ ആയുഷ്മാൻ ഭാരതിൻ്റെ കീഴിൽ അവതരിപ്പിക്കുന്നതാണ് 'ആയുഷ്മാൻ വയ വന്ദന യോജന'. 2024 ഒക്ടോബർ 29 ന് ആരംഭിച്ച ഈ പദ്ധതി പ്രകാരം, ഓരോ മുതിർന്ന പൗരനും 5 ലക്ഷം രൂപ വരെ സൗജന്യ പണരഹിത ചികിത്സ ലഭിക്കുന്നു. പ്രീമിയം നൽകാതെ പൂർണമായും സൗജന്യമായി ഉറപ്പാക്കാവുന്ന പദ്ധതിയാണ് ഇത്.
രാജ്യത്തെ ഏതൊരു സാമ്പത്തിക സ്ഥിതിയുള്ള മുതിർന്ന പൗരനും ഈ പദ്ധതിയിൽ അപേക്ഷിക്കാം. എന്നാൽ ചില നിബന്ധനകൾ പാലിക്കേണ്ടിയും വരും. പ്രാഥമിക ചികിത്സ പോലും ലഭിക്കാതെ പോവുന്ന നിരവധി ജനങ്ങൾ ഇന്ത്യയിലുണ്ട്. അത്തരം ആളുകൾക്കെല്ലാം ഈ പദ്ധതിയുടെ നേട്ടം ഉറപ്പാക്കാനാവും.
ആയുഷ്മാൻ ഭാരതിന് കീഴിൽ ഒരു കുടുംബത്തിലെ മുതിർന്ന പൗരൻ ഉൾപ്പെടെ കുടുംബത്തിലെ മറ്റുള്ളവർക്ക് ഒരു പോലെ 5 ലക്ഷത്തിൻ്റെ കവറേജ് ലഭിക്കുമായിരുന്നു. എന്നാൽ ആയുഷ്മാൻ വയ വന്ദന പദ്ധതി പ്രകാരം മുതിർന്ന പൗരന്മാർക്ക് മാത്രം 5 ലക്ഷം രൂപയുടെ കവറേജ് ലഭിക്കും. ഇന്ത്യയിലെ വയോജനങ്ങൾക്ക് കൂടുതൽ ഉറപ്പുള്ള ചികിത്സ നൽകുന്നതിനാണ് സർക്കാർ ഇതിലൂടെ ശ്രമിക്കുന്നത്.
ഈ പദ്ധതിയുടെ ഗുണങ്ങൾ എന്തൊക്കെയാണ്?
1) പ്രതിവർഷം 5 ലക്ഷം രൂപ വരെ പണരഹിത ചികിത്സ ലഭിക്കുന്നു.
2) 2,000-ത്തിലധികം ചികിത്സകളും ശസ്ത്രക്രിയകളും ഉറപ്പാക്കാം. ഇതിൽ ഡയാലിസിസ്, കാൻസർ, ഹൃദ്രോഗങ്ങൾ, ഐസിയു സേവനങ്ങൾ, ഓർത്തോപീഡിക്സ് തുടങ്ങിയവയെല്ലാം ഉൾപ്പെടുന്നു.
3) ആദ്യ ദിവസം മുതൽ ചികിത്സ ആരംഭിക്കുന്നു. ദീർഘ നാളത്തേക്ക് കാത്തിരിക്കേണ്ടി വരില്ല.
4) സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ഒരുപോലെ ചികിത്സ ഉറപ്പാക്കാം.
5) രാജ്യത്തുടനീളമുള്ള 30,000-ത്തിലധികം ആശുപത്രികൾ ഈ ഇൻഷുറൻസ് സേവനമുണ്ട്.
6) ജാതി, മതം, വരുമാന പരിധി എന്നിവയൊന്നും യോഗ്യതയിൽ ഉൾപ്പെടുന്നില്ല. പ്രായം 70 വയസും അതിനു മുകളിലും ആയിരിക്കണം.

ആയുഷ്മാൻ വയ വന്ദന കാർഡിന് എങ്ങനെ അപേക്ഷിക്കാം?
ഓൺലൈൻ അപേക്ഷ
- beneficiary.nha.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് അല്ലെങ്കിൽ ആയുഷ്മാൻ ഭാരത് വഴി അപേക്ഷിക്കാം..
- ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന മൊബൈൽ നമ്പർ നൽകി ഒടിപി ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
- "സീനിയർ സിറ്റിസൺ 70+ എൻറോൾമെന്റ്" എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
- ആധാർ നമ്പർ, ഒടിപി അല്ലെങ്കിൽ ബയോമെട്രിക് ഉപയോഗിച്ച് ഇ-കെവൈസി പൂർത്തിയാക്കുക.
- നിങ്ങളുടെ ഫോട്ടോയും, സംസ്ഥാനം, ജില്ല, ജാതി തുടങ്ങിയ മറ്റു ആവശ്യമായ വിവരങ്ങളും പൂരിപ്പിക്കുക.
- ഫോം സമർപ്പിച്ച് 15-20 മിനിറ്റിനുള്ളിൽ ഡിജിറ്റൽ കാർഡ് പിഡിഎഫ് രൂപത്തിൽ ഡൗൺലോഡ് ചെയ്യുക.
ഓഫ്‌ലൈൻ അപേക്ഷ
- അടുത്തുള്ള കോമൺ സർവീസ് സെന്റർ അല്ലെങ്കിൽ ഏതെങ്കിലും ആയുഷ്മാൻ പാനൽ ആശുപത്രിയിൽ പോകുക.
- ആധാർ കാർഡ് കൈവശം കരുതുക.
- അവിടുന്ന് നിങ്ങളുടെ ഫോട്ടോയും വിവരങ്ങളും നൽകി ജീവനക്കാർ തന്നെ ഫോം പൂരിപ്പിക്കുകയും കാർഡ് തയ്യാറാക്കുകയും ചെയ്യും.
രാജ്യത്തുടനീളം ഈ പദ്ധതിയിൽ ഇതുവരെ 25 ലക്ഷത്തിലധികം വയോജനങ്ങൾ ഭാഗമായിട്ടുണ്ട്. ഏകദേശം 22,000 പേർക്ക് 40 കോടിയിലധികം രൂപയുടെ ചികിത്സ ലഭിച്ചു എന്നതും വലിയ നേട്ടമാണ്. ഇന്ത്യയിൽ ഇൻഷുറൻസിന്റെ ലഭ്യത പൊതുവേ കുറവാണ്. നിരവധി ഇൻഷുറൻസ് കമ്പനികളുണ്ടെങ്കിലും പ്രായമായവർക്ക് വാർദ്ധക്യകാല ഇൻഷുറൻസ് പരിരക്ഷ നൽകാൻ പല സ്വകാര്യ ഇൻഷുറൻസ് കമ്പനികളും മടിക്കുന്നു. അത്തരം സാഹചര്യത്തിൽ സർക്കാരിൻ്റെ ഈ പദ്ധതി ഏറെ പ്രയോജനകരമായി മാറുന്നു.
ആശുപത്രികളുടെ ലിസ്റ്റ് എവിടെ കിട്ടും?
ഏതെല്ലാം ആശുപത്രികളിലാണ് ഈ വയ വന്ദന യോജന നൽകുന്നതെന്ന് എങ്ങനെ അറിയാൻ സാധിക്കും?. https://hospitals.pmjay.gov.in എന്ന വെബ്സൈറ്റിലൂടെ നിങ്ങളുടെ അടുത്തുള്ള പാനൽ ആശുപത്രിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും. അവിടെ സംസ്ഥാനം, ജില്ല അല്ലെങ്കിൽ പിൻകോഡ് എന്ന് സെർച്ച് ചെയ്താൽ ഏതൊക്കെ സർക്കാർ, സ്വകാര്യ ആശുപത്രികളാണ് സ്കീമിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് കാണാൻ കഴിയും.
More From GoodReturns

ദുബായിൽ സ്വർണവില മാറ്റമില്ലാതെ തുടരുന്നു; നാട്ടിലേക്ക് സ്വർണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് ആശ്വാസം; സെബിയുടെ പുതിയ നിയമം നിങ്ങളുടെ പണം സുരക്ഷിതമാക്കുന്നത് എങ്ങനെ?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള പെന്നി സ്റ്റോക്കുകൾ; വോളിയം വർധനവ് ശ്രദ്ധിക്കൂ!

ബംഗളൂരു സെൻട്രൽ സിൽക്ക് ബോർഡിൽ വരുന്നു അത്യാധുനിക ട്രാവലേറ്റർ; യെല്ലോ-ബ്ലൂ ലൈൻ യാത്ര ഇനി അനായാസം!

ബെംഗളൂരു ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് ആശ്വാസം; മാലിന്യ സംസ്കരണ നിരക്ക് ഇനി കിലോയ്ക്ക് 8 രൂപ മാത്രം!

അശോക് ലെയ്ലൻഡിന് വൻ വിജയം: ഡിടിസിയിൽ നിന്ന് ലഭിക്കുന്നത് 222 കോടി രൂപ!

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; വോളിയം വർധനവ് നൽകുന്ന സൂചനയെന്ത്?

ബിഎംടിസി ബസിൽ ഇനി ആരും ഇറങ്ങേണ്ട; യാത്രക്കാർക്ക് ആശ്വാസമായി പുതിയ കർശന നിർദ്ദേശം!

ദുബായിൽ സ്വർണ്ണവില കുറവോ? ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് ലഭിക്കുന്ന ലാഭം എത്ര?

ക്രൂഡ് ഓയിൽ വില കുതിക്കുന്നു; ഇന്ത്യൻ ഓട്ടോ ഓഹരികളിൽ വൻ ഇടിവിന് സാധ്യതയോ?

ബജാജ്, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications