മാരുതിക്ക് നന്ദി പറയാം. ചൊവാഴ്ച്ച ഓഹരി വിപണിയില്‍ വാഹന മേഖല പുത്തനുണര്‍വ് കൈവരിച്ചിരിക്കുന്നു. മാരുതി പുറത്തുവിട്ട മൂന്നാംപാദഫലം മറ്റു ഓട്ടോ ഓഹരികളിലെയും പ്രതീക്ഷ വര്‍ധിപ്പിക്കുകയാണ്.
ഒക്ടോബര്‍ - ഡിസംബര്‍ കാലയളവില്‍ 2,351 കോടിയിലേറെ അറ്റാദായം കണ്ടെത്താന്‍ രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതിക്ക് കഴിഞ്ഞു. ചരക്കുവില കുറഞ്ഞതും അനുകൂലമായ നാണ്യനിരക്കും മാരുതിയുടെ കണക്കുപുസ്തകം മികവാര്‍ന്നതാക്കി.

മാരുതിയുടെ റിസള്‍ട്ടിന് പിന്നാലെ ഓട്ടോ ഓഹരികളിലെല്ലാം ഡിമാന്‍ഡ് ഉയരുന്നുണ്ട്. ഫലമോ, ചൊവാഴ്ച്ച പല സ്റ്റോക്കുകളും ബ്രേക്കൗട്ട് കണ്ടെത്തി. പുതിയവാരം നിഫ്റ്റി ചാഞ്ചാടുമ്പോഴും ഓട്ടോ സൂചിക 1.28 ശതമാനത്തിലേറെ നേട്ടം കുറിച്ചത് കാണാം.
ഓഹരി വിപണിയില്‍ ടാറ്റ മോട്ടോര്‍സിന് ശേഷം ബ്രേക്കൗട്ടിനായി കാത്തുനില്ക്കുന്ന മറ്റൊരു താരമാണ് ബജാജ് ഓട്ടോ ലിമിറ്റഡ് (NSE: BAJA).
കമ്പനിയെ പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ലല്ലോ. ഇന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളായ ബജാജ് 1.02 ലക്ഷം കോടി രൂപയുടെ വിപണി മൂല്യമാണ് അവകാശപ്പെടുന്നത്. ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ഏറ്റവും വലിയ 53 -മത്തെ കമ്പനിയെന്ന ഖ്യാതിയും ബജാജിനുണ്ട്.

കഴിഞ്ഞ ഒരുമാസമായി ബജാജ് ഓട്ടോ ഓഹരികള്‍ കണ്സോളിഡേഷന് ഘട്ടത്തിലൂടെ കടന്നുപോവുകയായിരുന്നു. ഇക്കാലയളവില്‍ നല്ലൊരു ശതമാനം ട്രേഡര്‍മാര്‍ താഴെത്തട്ടില്‍ നിന്നും വാങ്ങി മേല്‍ത്തട്ടില്‍ ചെന്ന് വില്‍ക്കുന്ന 'മീന്‍-റിവേഴ്സണ്' ട്രേഡിംഗ് അവലംബിച്ചു. എന്തായാലും ഈ കണ്സോളിഡേഷന് റേഞ്ച് ഇപ്പോള്‍ റൗണ്ടിംഗ് ബോട്ടം പാറ്റേണായി ചാര്‍ട്ടില്‍ മാറിയിട്ടുണ്ട്. ദൃഢമായ അടിത്തറയാണിത്.
ചൊവാഴ്ച്ച വാഹന മേഖലയുടെ പുത്തന്‍ പ്രസരിപ്പ് മുന്‍നിര്‍ത്തി ബജാജ് ഓട്ടോയും ആരോഗ്യകരമായ ബ്രേക്കൗട്ട് ഉയര്‍ച്ച കയ്യടക്കി. 1.67 ശതമാനം വര്‍ധനവോടെ 3,684 രൂപയിലാണ് കമ്പനി ഓഹരിയിടപാടുകള്‍ നിര്‍ത്തിയത്. പ്രതിദിന ചാര്‍ട്ടിലെ ട്രെന്ഡ്ലൈന് പ്രതിരോധങ്ങളെല്ലാം സ്റ്റോക്ക് മറികടന്നിട്ടുണ്ട്.

Image Source: Investing.com
അതായത് വരും ദിവസങ്ങളില്‍ കാളകളുടെ അഴിഞ്ഞാട്ടം ബജാജ് ഓട്ടോയില്‍ പ്രതീക്ഷിക്കാം. ചൊവാഴ്ച്ച കണ്ടെത്തിയ നേട്ടം ക്ലോസിംഗില്‍ മുറുക്കെപ്പിടിക്കാന്‍ സ്റ്റോക്കിന് കഴിഞ്ഞെന്ന കാര്യം ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം. നിര്‍ണായകമായ ബ്രേക്കൗട്ട് സിഗ്നലാണിത്.
ഇതേസമയം, 2.12 ലക്ഷമെന്ന ശരാശരി വോളിയം മാത്രമാണ് ബജാജ് ഓട്ടോയിലെ ഏക ആശങ്ക. കൂടുതല്‍ ഇടപാടുകളുണ്ടെങ്കില്‍ സ്റ്റോക്കിലെ മുന്നേറ്റത്തിന് കൂടുതല്‍ കരുത്ത് കാണാന്‍ കഴിയും.
ട്രെന്‍ഡ് റിവേഴ്സലിന് തുടക്കമായെങ്കിലും ശരാശരിയില്‍ മാത്രമായി ഒതുങ്ങുന്ന വോളിയം ആശയക്കുഴപ്പം സൃഷ്ടിക്കാം. അതുകൊണ്ട് ഇപ്പോഴത്തെ മൊമന്റം ഉപയോഗപ്പെടുത്തി ലാഭം ബുക്ക് ചെയ്യുന്നതാണ് ഏറ്റവും അനിവാര്യമായ നടപടി.
ഇനി തിരുത്തല്‍ സംഭവിക്കുകയാണെങ്കില്‍ 3,250 രൂപയിലായിരിക്കും ബജാജ് ഓട്ടോ ഓഹരികള്‍ ഇടത്താവളം കണ്ടെത്തുക. അടുത്ത ഏതാനും സെഷനുകള്‍ കൊണ്ട് ബജാജ് ഓട്ടോയുടെ ഓഹരി വില 3,800 രൂപ തൊടാനുള്ള എല്ലാ സാധ്യതയും ഇപ്പോള്‍ കാണുന്നുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

നിഫ്റ്റി 24,395-ൽ; ടാറ്റ മോട്ടോഴ്സ് ഓഹരിയിൽ എന്ത് സംഭവിക്കും? ബ്രോക്കറേജ് റിപ്പോർട്ടുകൾ പുറത്ത്

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

ഗ്ലാൻഡ് ഫാർമ, ഭാരത് ഫോർജ്: ബ്രോക്കറേജ് റേറ്റിംഗിലെ വമ്പൻ മാറ്റങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു

ടാറ്റ മോട്ടോഴ്സ് Q1 ഫലം: നിക്ഷേപകർ ഉറ്റുനോക്കുന്ന ആ നിർണായക പ്രഖ്യാപനം ഉടൻ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications