17,500 കോടി കെട്ടിക്കിടക്കുന്നു! 140 രൂപ ഡിവിഡന്റ്; പിന്നാലെ 20% പ്രീമിയത്തില്‍ ബൈബാക്കും; നോക്കുന്നോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു കമ്പനി അവരുടെ തന്നെ ഓഹരികള്‍ നിശ്ചിത വിലയില്‍ വിപണിയില്‍ നിന്നും തിരികെ വാങ്ങുന്ന നടപടിയാണ് ഷെയര്‍ ബൈബാക്ക് അഥവാ ഓഹരി തിരികെ വാങ്ങല്‍. നിക്ഷേപകര്‍ക്ക് നികുതി ബാധ്യത പരമാവധി കുറച്ചുകൊണ്ട് പണം മടക്കി നല്‍കാവുന്ന വിവിധ മര്‍ഗങ്ങളിലൊന്നാണിത്.

 

ഇതിലൂടെ ഓഹരിയുടെ അന്തര്‍ലീന മൂല്യം ഉയര്‍ത്താനും സാധിക്കും. അതേസമയം ഓഹരി ഒഴിവാക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും ഉചിതമായ മാര്‍ഗം കൂടിയാണ് കമ്പനികളുടെ ഭാഗത്തു നിന്നുള്ള ഓഹരി തിരികെ വാങ്ങല്‍ പദ്ധതി. ഇത്തരത്തില്‍ പ്രമുഖ വാഹന നിര്‍മാതാക്കളായ ബജാജ് ഓട്ടോയാണ് ഇന്നു ഷെയര്‍ ബൈബാക്ക് പ്രഖ്യാപിച്ചത്.

ഡയറക്ടര്‍ ബോര്‍ഡ്

ഇന്നത്തെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് 2,500 കോടി രൂപ ചെലവിട്ടുള്ള ഓഹരി തിരികെ വാങ്ങല്‍ പദ്ധതി അംഗീകരിച്ചത്. ഇത് കമ്പനിയുടെ നിലവിലെ കരുതല്‍ ധനശേഖരത്തിന്റെ 8.71 ശതമാനമാണ്. ഇതുപ്രകാരം 4,600 രൂപ കവിയാത്ത നിരക്കില്‍ ഓഹരി തിരികെ വാങ്ങാനാണ് നീക്കം. ബജാജ് ഓട്ടോ ഓഹരിയുടെ ഇന്നത്തെ ക്ലോസിങ് വിലയേക്കാള്‍ 20 ശതമാനത്തോളം പ്രീമിയം നിരക്കാണിത്.

സ്റ്റോക്ക് എക്‌സ്‌ചേഞ്ച് മെക്കാനിസം മുഖേന തുറന്ന വിപണിയില്‍ നിന്നും ഓഹരി തിരികെ വാങ്ങുമെന്നും വ്യക്തമാക്കി. ഇതനുസരിച്ച് പരമാവധി 54,34782 ഓഹരികളും ചുരുങ്ങിയത് 27,17,392 ഓഹരികളും വാങ്ങനാവും. അതേസമയം ഇന്ന് 3,861 രൂപയിലാണ് ബജാജ് ഓട്ടോ ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.

ബൈബാക്ക് എങ്ങനെ?

ബൈബാക്ക് എങ്ങനെ ?

വിപണി വിലയേക്കാള്‍ താരതമ്യേന ഉയര്‍ന്ന വിലയ്ക്ക് ഓഹരികളുടെ ഒരു ഭാഗം നിക്ഷേപകരില്‍ നിന്നും തിരികെ വാങ്ങുന്ന നടപടിയാണ് ഷെയര്‍ ബൈബാക്ക് (Buyback). ഇതില്‍ നിഷ്‌കര്‍ഷിച്ചിട്ടുളള സ്വീകരണ അനുപാതത്തില്‍ (Acceptance Ratio) നിക്ഷേപകരുടെ കൈവശമുള്ള ഓഹരികളുടെ നിശ്ചിത ഭാഗം കമ്പനി തിരികെ വാങ്ങും. അര്‍ഹരായ ഓഹരിയുടമകളെ കണ്ടെത്തുന്നതിനുള്ള റെക്കോഡ് തീയതി കഴിഞ്ഞ് അധികം താമസിയാതെ, ബ്രോക്കര്‍ വെബ്സൈറ്റില്‍ ബൈബാക്കിനായി അപേക്ഷിക്കാനുള്ള ഒരു ഓപ്ഷന്‍ ദൃശ്യമാകും.

അതില്‍ നിര്‍ദേശിച്ചിരിക്കുന്ന സമയത്തിനുള്ളില്‍ കൈവശമുള്ള ഓഹരികള്‍ ബൈബാക്കിനായി ടെന്‍ഡര്‍ ചെയ്യാം. ഈ കാലയളവിനെ (Buyback Window) എന്ന് വിളിക്കുന്നു. കൈവശമുള്ള ഓഹരികളുടെ എണ്ണത്തെ റെക്കോഡ് തീയതിയിലെ ക്ലോസിങ് വില കൊണ്ട് ഗുണിച്ചാല്‍ കിട്ടുന്ന മൂല്യം 2 ലക്ഷം കവിയുന്നില്ലെങ്കില്‍ റീട്ടെയിലര്‍ ക്വാട്ടയില്‍ അപേക്ഷിക്കാം.

ഡിവിഡന്റ് 140 രൂപ

ഡിവിഡന്റ് 140 രൂപ

2022 സാമ്പത്തിക വര്‍ഷത്തിലെ അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 1,40 രൂപ വീതം നല്‍കുമെന്ന് ബജാജ് ഓട്ടോയുടെ നേൃത്വം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനായുള്ള എക്‌സ് ഡിവിഡന്റ് തീയതി ജൂണ്‍ 30-നാണ് നിശ്ചയിച്ചിരിക്കുന്നത്. ജൂലൈ 26-ന് ചേരുന്ന ഓഹരിയുടമകളുടെ വാര്‍ഷിക പൊതുയോഗത്തിന്റെ അനുമതിക്ക് വിധേയമായി യോഗ്യരായ നിക്ഷേപകര്‍ക്ക് ജൂലൈ 30-നോ ശേഷമോ ഉള്ള കാലയളവില്‍ ലാഭവിഹിതം കൈമാറുമെന്നും കമ്പനി വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷവും 140 രൂപയാണ് ലാഭവിഹിതമായി നല്‍കിയത്.

Also Read: ഇന്‍വേര്‍ട്ടഡ് ഹെഡ് & ഷോള്‍ഡര്‍ പാറ്റേണില്‍ ബ്രേക്കൗട്ട്! ഈ ഓട്ടോ ഓഹരിയില്‍ ഉടനടി നേടാം 16% ലാഭം

ബജാജ് ഓട്ടോ

ബജാജ് ഓട്ടോ

ഇന്ത്യയിലെ പ്രശസ്തരായ ഇരുചക്ര, മുചക്ര വാഹന നിര്‍മാതാക്കളാണ് പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബജാജ് ഓട്ടോ ലിമിറ്റഡ്. രാജ്യത്തെ പ്രശസ്ത ബിസിനസ് സംരംഭകരായ ബജാജ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് കമ്പനി. 1940-ല്‍ രാജസ്ഥാനിലാണ് തുടക്കം. ഇന്ന് ലോകത്തെ മൂന്നാമത്തെ വലിയതും ഇന്ത്യയിലെ രണ്ടാമത്തെയും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളാണ് ബജാജ് ഓട്ടോ. കൂടാതെ ലോകത്തെ ഏറ്റവും വലിയ മുചക്ര വാഹന നിര്‍മാതാക്കള്‍ കൂടിയായി കമ്പനി വളര്‍ന്നു. ഇലക്ട്രിക് വാഹന രംഗത്തേക്കും ശ്രദ്ധ പതിപ്പിച്ചത് ഭാവി വളര്‍ച്ചാ സാധ്യതയും ഉറപ്പാക്കുന്ന ഘടകമാണ്.

ഓഹരി വിശദാംശം

ഓഹരി വിശദാംശം

നിലവില്‍ ബജാജ് ഓട്ടോയുടെ കരുതല്‍ ധനശേഖരം 17,526 കോടി രൂപയാണ്. കമ്പനിക്ക് കടബാധ്യതകളില്ലെന്നതും ശ്രദ്ധേയം. മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 3.63 ശതമാനമാണ്. നിലവില്‍ 1,11,730 കോടിയാണ് ബജാജ് ഓട്ടോയുടെ (BSE: 532977, NSE : BAJAJ-AUTO) വിപണിമൂല്യം. പ്രതിയോഹരി ബുക്ക് വാല്യൂ 1,031.90 രൂപ നിരക്കിലും പിഇ അനുപാതം 18.12 നിലവാരത്തിലുമാണുള്ളത്. അതേസമയം 52 ആഴ്ച കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 4,250 രൂപയും താഴ്ന്ന വില 3,027.05 രൂപയുമാണ്.

Also Read: ഈയാഴ്ച നിര്‍ണായക ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരുന്ന 24 കമ്പനികള്‍ ഇതാ; നോക്കിവച്ചോളൂ

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock market share market
English summary

Bajaj Auto Share Buyback: For 20 Percent Premium Of Stock's Closing Price And 140 Rs Dividend Check Details

Bajaj Auto Share Buyback: For 20 Percent Premium Of Stock's Closing Price And 140 Rs Dividend Check Details
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X