കഴിഞ്ഞ കുറേ നാളുകളായി നിക്ഷേപകർക്ക് മികച്ച നേട്ടം നൽകുന്ന ബജാജ് ഓഹരികളാണ് ബജാജ് ഫിൻസെർവ്, ബജാജ് ഫിനാൻസ് എന്നിവ. മോർട്ട്ഗേജ് ലെൻഡിംഗ് വിഭാഗമായ ബജാജ് ഹൗസിംഗ് ഫിനാൻസ് ഗ്രൂപ്പിൻ്റെ 7,000 കോടി രൂപയുടെ ഇനീഷ്യൽ പബ്ലിക് ഓഫറിംഗ് (ഐപിഒ) പ്രഖ്യാപനത്തിന് മുന്നോടിയായാണ് ഓഹരി വിലകൾ കുതിക്കുന്നത്. ആ കുതിപ്പ് വരും ദിവസങ്ങളിലും തുടരുമെന്നാണ് വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ രണ്ട് ഓഹരികളുടേയും കൂടുതൽ വിശദാംശങ്ങൾ നമുക്ക് പരിശോധിക്കാം.
ബജാജ് ഫിൻസെർവ്
ലാർജ്ക്യാപ് വിഭാഗത്തിൽ ബിസിനസ് ചെയ്യുന്ന ഹോൾഡിങ് കമ്പനിയാണിത്. സബ്സിഡിയറി കമ്പനികൾ സാമ്പത്തിക സേവനങ്ങൾ, ഇൻഷുറൻസ്, വെൽത്ത് മാനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ ബിസിനസ് ചെയ്യുന്നു.
ഓഹരി വില
വ്യാഴാഴ്ച ബിഎസ്ഇയിൽ 3 ശതമാനം നേട്ടത്തോടെ ബജാജ് ഫിൻസെർവ് ഓഹരി 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വിലയായ 1,771.50 രൂപയിലെത്തി. എന്നാൽ പിന്നീടുള്ള സമയങ്ങളിൽ ചെറുതായി ഓഹരി താഴേക്ക് പോയി. 1,755.25 രൂപ എന്ന നിരക്കിലാണ് വ്യാഴാഴ്ച ബജാജ് ഫിൻസെർവ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 7.45 ശതമാനം വളർച്ച ഓഹരി നേടി. ഒരു മാസത്തിനിടെ 6.74 ശതമാനം മുന്നേറ്റമുണ്ടാക്കാും ഓഹരിക്ക് സാധിച്ചു.

ബജാജ് ഫിനാൻസ്
ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലൊന്നാണ് ബജാജ് ഫിനാൻസ്. റീട്ടെയിൽ, വാണിജ്യ, ചെറുകിട സംരംഭങ്ങൾക്കും ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളിലായി വായ്പാ സേവനങ്ങൾ നൽകുന്നു. ബജാജ് ഫിൻസേർവിന്‍റെ പകമ്പനിയാണിത്.
ഓഹരി വില
ബിഎസ്ഇയിൽ 7,065 രൂപ എന്ന നിരക്കിലാണ് വ്യാഴാഴ്ച ബജാജ് ഫിനാൻസ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 4.73 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 3.45 ശതമാനം വളർച്ചയാണ് ഒരു മാസത്തിനിടെ ഓഹരി നേടിയത്. ഓഹരികൾ 2023 ഒക്ടോബർ 6 ന് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 8,190 രൂപയിലും 2024 മാർച്ച് 6 ന് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 6,190 രൂപയിലും എത്തി.
ബജാജ് ഹൗസിംഗ് ഫിനാൻസ് ഐപിഒയിലൂടെ നേട്ടമുണ്ടാക്കാൻ ബജാജ് ഫിൻസെർവ്, ബജാജ് ഫിനാൻസ് ഓഹരികൾക്ക് സാധിക്കുമെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ. അത് എങ്ങനെയാണെന്ന് നോക്കാം.

ബജാജ് ഹൗസിംഗ് ഫിനാൻസ് ഐപിഒ
2015 സെപ്തംബർ മുതൽ നാഷണൽ ഹൗസിംഗ് ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു നോൺ-ഡെപ്പോസിറ്റ്-ടേക്കിംഗ് ഹൗസിംഗ് ഫിനാൻസ് കമ്പനിയാണ് ബജാജ് ഹൗസിംഗ് ഫിനാൻസ്. റെസിഡൻഷ്യൽ, കൊമേഴ്‌സ്യൽ പ്രോപ്പർട്ടികൾ വാങ്ങുന്നതിനും നവീകരിക്കുന്നതിനുമുള്ള സാമ്പത്തിക സഹായങ്ങൾ കമ്പനി നൽകുന്നു. കമ്പനിയുടെ വായ്പ ഉൽപ്പന്നങ്ങളിൽ ഭവനവായ്പകൾ, വസ്തു വായ്പകൾ, വാടക കിഴിവ്, ഡെവലപ്പർ ഫിനാൻസിങ് എന്നിവ ഉൾപ്പെടുന്നു.
റിപ്പോർട്ടുകൾ പ്രകാരം സെപ്റ്റംബർ ആദ്യ പകുതിയോടെ ഐപിഒ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബജാജ് ഫിൻസെർവ്, ബജാജ് ഫിനാൻസ് എന്നിവയുടെ ഓഹരിയുടമകൾക്ക് ഐപിഒയ്ക്ക് പ്രത്യേക ക്വാട്ട ഉണ്ടായിരിക്കും, അവ രണ്ടും 'പ്രമോട്ടർമാർ' എന്ന് തരംതിരിക്കുന്നു.
ഓഹരി വാങ്ങാം
ബജാജ് ഹൗസിംഗ് ഫിനാൻസ് ഐപിഒ റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് അടുത്ത ആഴ്‌ച എപ്പോൾ വേണമെങ്കിലും പ്രഖ്യാപിക്കാമെന്നതിനാൽ നിക്ഷേപകർ ഈ ആഴ്‌ച അവസാനത്തോടെ ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ് ഓഹരികൾ വാങ്ങണം എന്നാണ് സ്റ്റോക്ക് മാർക്കറ്റ് വിദഗ്ധർ പറയുന്നത്. റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് അനുസരിച്ച് ആർഎച്ച്പി ഫയൽ ചെയ്യുന്ന തീയതിക്ക് മുമ്പ് മാതൃ കമ്പനി സ്റ്റോക്ക് കൈവശം വച്ചിരിക്കുന്നവർക്ക് ഷെയർഹോൾഡർ വിഭാഗത്തിന് കീഴിൽ വരാനിരിക്കുന്ന ഐപിഒയ്ക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഓഗസ്റ്റ് 15-ന് ഓലയുടെ വമ്പൻ പ്രഖ്യാപനം; ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത?

മഹിന്ദ്രയുടെ പുതിയ എസ്യുവി ലോഞ്ച്: ഓഹരി വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications