ഓഹരി വിലയിലുണ്ടാകുന്ന നേട്ടത്തിനുപുറമെ, നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടുന്നതിനായുള്ള മറ്റൊരു മാര്‍ഗമാണ് കമ്പനികള്‍ നല്കുന്ന ഡിവിഡന്റ്. ഒരു കമ്പനിയുടെ അറ്റാദായത്തില്‍ നിന്നും ഓഹരി ഉടമകള്‍ക്ക് നല്കുന്ന പ്രതിയോഹരി വീതമാണ് ലാഭവിഹിതം അഥവാ ഡിവിഡന്റ്. ഇത് പണമായോ കൈവശമുള്ളതിന്റെ അനുപാതത്തില്‍ അധിക ഓഹരികളായോ (ബോണസ് ഇഷ്യൂ) ആണ് സാധാരണ ലാഭവിഹിതം നല്‍കാറുളളത്. എന്നാല്‍ അപൂര്‍വം ചില സന്ദര്‍ഭങ്ങളില്‍ സ്പെഷ്യല്‍ ഡിവിഡന്റ് ഇനത്തിലും നിക്ഷേപകര്‍ക്ക് നേട്ടം കൈമാറാറുണ്ട്. ഇത്തരത്തില്‍ ഉടന്‍ സ്പെഷ്യല്‍ ഡിവിഡന്റ് നല്കുന്ന രണ്ട് കമ്പനികളെ പരിചയപ്പെടുത്തുകയാണിവിടെ.
സ്പെഷ്യല്‍ ഡിവിഡന്റ്
ഓരോ സാമ്പത്തിക വര്‍ഷവും ആവര്‍ത്തിച്ചു നല്കുന്ന ലാഭവിഹിതത്തില്‍ നിന്നും വ്യത്യസ്തമായി ഒറ്റത്തവണയായി നല്കുന്ന പ്രതിയോഹരി ലാഭവീതത്തെയാണ് സ്പെഷ്യല്‍ ഡിവിഡന്റ് എന്നു വിശേഷിപ്പിക്കുന്നത്. സാധാരണ ഗതിയില്‍ നല്കുന്ന ലാഭവിഹിതത്തേക്കാള്‍ ഉയര്‍ന്ന തോതിലായിരിക്കും സ്പെഷ്യല്‍ ഡിവിഡന്റ് വിതരണം ചെയ്യുക. കമ്പനി ആസ്തികള്‍ വില്‍ക്കുക, ഉപകമ്പനികള്‍ പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി സാമ്പത്തിക ഘടനയില്‍ മാറ്റം വരുത്തുക, കുമിഞ്ഞുകൂടിയ കരുതല്‍ ശേഖരം, ഏതെങ്കിലും നേട്ടം, ഉയര്‍ന്ന വരുമാനം തുടങ്ങിയവ പോലുള്ള അവസരങ്ങളിലാണ് സ്പെഷ്യല്‍ ഡിവിഡന്റ് നല്‍കുക. അതേസമയം, നിക്ഷേപകര്‍ക്ക് നേട്ടമാണെങ്കിലും ഓഹരി വിലയില്‍ ഇടിവുണ്ടാകാം. ചിലപ്പോഴൊക്കെ കമ്പനിയുടെ വളര്‍ച്ച സാധ്യത മങ്ങുകയാണെന്ന പ്രതീതിയും സൃഷ്ടിച്ചേക്കാം.
മറ്റു വശങ്ങള്
ഒരു കമ്പനി എത്രത്തോളം ലാഭവിഹിതം ഏത് സമയത്ത് നല്കുന്നു എന്നതിനെ അടിസ്ഥാനമാക്കി കമ്പിനയുടെ നേതൃത്വത്തിന് ഓഹരി ഉടമകളോടുള്ള സമീപനം എങ്ങനെയെന്ന് മനസ്സിലാക്കാനാവും. മാത്രവുമല്ല മാനേജ്മെന്റിന്റെ കമ്പനിയോടുള്ള പ്രതിബദ്ധത സംബന്ധിച്ച കാഴചപ്പാടും മെച്ചപ്പെടുന്നതിനും സഹായിക്കാറുണ്ട്.
1) ബാല്‍കൃഷ്ണ ഇന്‍ഡസ്ട്രീസ്
മുന്‍നിര ടയര്‍ കമ്പനിയായ ബാല്‍കൃഷ്ണ ഇന്‍ഡസ്ട്രീസ്, കഴിഞ്ഞ ദിവസം ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഇടക്കാല ലാഭവിഹിതവും സ്പെഷ്യല്‍ ഡിവിഡന്റും പ്രഖ്യാപിച്ചത്. കമ്പനിയുടെ 60-ആം വാര്‍ഷികം പ്രമാണിച്ചാണ് സ്പെഷ്യല്‍ ഡിവിഡന്റ് പ്രഖ്യാപിച്ചതെന്നാണ് കമ്പനി നേതൃത്വം അറിയിച്ചത്. ഇടക്കാല ലാഭവിഹിതം 4 രൂപയും സ്പെഷ്യല്‍ ഡിവിഡന്റ് 12 രൂപയുമാണ് വിതരണം ചെയ്യുന്നത്. ഇത് വിതരണം ചെയ്യുന്നതിനുള്ള റെക്കോഡ് ഡേറ്റ് ഫെബ്രുവരി 22-നും എക്സ് ഡേറ്റ് 21-നുമാണ്. ഒരു മാസത്തിനുള്ളില്‍ തുക കൈമാറുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച 2,126.80 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിച്ചത്.
2) സുവേന്‍ ഫാര്‍മ
മിഡ് കാപ് ഫാര്‍മ കമ്പനിയായ സുവേന്‍ ഫാര്‍മ, ഇടക്കാല ലാഭവിഹിതവും സ്പെഷ്യല്‍ ഡിവിഡന്റും ഒരുമിച്ചാണ് പ്രഖ്യാപിച്ചത്. ഇടക്കാല ലാഭവിഹിത ഇനത്തില്‍ 1 രൂപയും സ്പെഷ്യല്‍ ഡിവിഡന്റായി 2 രൂപയുമാണ് നല്‍കുന്നത്. ഇതിനുളള റെക്കോഡ് ഡേറ്റ് ഫെബ്രുവരി 16-നാണ്. ചൊവ്വാഴ്ച 523.10 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിച്ചത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
