നേന്ത്രക്കായ ഉപ്പേരിയില്ലാത്ത ഒരു സദ്യയില്ല മലയാളിക്ക്. ചായ സത്കാരത്തിൽ ഒരു പ്ലേറ്റ് ഉപ്പേരി നിർബന്ധമാണ്. മലയാളിയോട് ഇങ്ങനെ ഇണങ്ങി നിൽക്കുന്നൊരു ഭക്ഷണമായതിനാൽ മലയാളിയുടെ സാന്നിധ്യമുള്ളിടത്തെല്ലാം വിപണി സാധ്യതയുള്ള ഉത്പ്പന്നമാണ് നേന്ത്രക്കായ ചിപ്സ്. ഉത്സവ കാലത്ത് മാത്രമല്ല, ഏത് അവസരത്തിലും മലയാളി കൊറിക്കാൻ ഇഷ്ടപ്പെടുന്ന ഉപ്പേരിക്ക് നാട്ടിമ്പുറം തൊട്ട് വിദേശത്ത് വരെ വിപണിയുണ്ടെന്നർഥം.
ചെറിയ മുതല്‍ മുടക്കിലൂടെ ആരംഭിക്കാവുന്ന ബിസിനസ് ആശയം തേടുന്നവർക്ക് പരിഗണിക്കാവുന്ന റെഡി ടു ഈറ്റ് ഉത്പ്പന്നമാണ് നേന്ത്രക്കായ ഉപ്പേരി. 5 ലക്ഷം രൂപ ചെലവിൽ മാസത്തിൽ 60,000 രൂപ മുതൽ വരുമാനമുണ്ടാക്കാൻ സാധിക്കുന്ന ബിസിനസ് ആശയമാണിത്.
ചെലവ്
5 ലക്ഷത്തിന്റെ ചെലവാണ് ആവശ്യമായി വരുന്നത്. വര്ക്ക്ഷെയ്ഡിനായി 2.50 ലക്ഷം രൂപയും ഉപകരണങ്ങള്‍ക്കായി 1.55 ലക്ഷവും പ്രവര്‍ത്തന മൂലധനമായി 50,000 രൂപയും കാണണം. നേന്ത്രക്കായ, ഉപ്പ്, ഭക്ഷ്യ എണ്ണ തുടങ്ങിയവ ബിസിനസിന് ആവശ്യമാണ്.
ഇതിനോടൊപ്പം ഓട്ടോമേറ്റിക്ക് സീലിങ് മെഷിന്, ഡിജി സൈറ്റ്, അളവു തൂക്ക മെഷിന്, നേന്ത്രക്കായ അരിയുന്ന മെഷിന്. നേന്ത്രക്കായ കഴുകുന്ന ടാങ്ക്, പൗച്ച് പ്രിന്റിംഗ് മെഷിന്, ഇലക്ടിക്കലി പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന ട്രോളിയുള്ള ഡ്രയര്‍, അടുപ്പ്, അരിപ്പ എന്നിവ ഉപകരണങ്ങളായി വേണം. 50,000 രൂപയ്ക്ക് നേന്ത്രക്കായ അരിയുന്ന യന്ത്രം ലഭിക്കും. ഇത് സ്ഥാപിക്കുന്നതിന് 400-500 ചതുരശ്ര അടി സ്ഥലം ആവശ്യമാണ്.
രജിസ്ട്രേഷനും ലൈസൻസും
നേന്ത്രക്കായ ഉപ്പേരി ബിസിനസ് ആയി ആരംഭിക്കാൻ തുടങ്ങുന്നൊരാൾ ഉദ്യോഗ് ആധാര്‍ എംഎസ്എംഇയില്‍ രജിസ്റ്റര്‍ ചെയ്യണം. വിവിധ തരം ഗ്രാന്‍ഡുകളും സബ്സിഡിയും ലഭിക്കുന്നതിന് ഇത് സഹായിക്കും. ഇതോടൊപ്പം ബിസിനസ് നടത്താന്‍ ആവശ്യമായ ഭക്ഷ്യ സുരക്ഷ വകുപ്പ് ലൈസന്‍സ് എടുക്കേണ്ടതുണ്ട്. തദ്ദേശ സ്വയം ഭരണ സ്ഥാപനത്തില്‍ നിന്നുള്ള വ്യാപാര സര്‍ട്ടിഫിക്കറ്റും പ്രധാനമാണ്. ചരക്ക സേവന നികുതി രജസിട്രേഷന് നമ്പറും ആവശ്യമുണ്ട്.
വരുമാനം
50-55 കിലോ ചിപ്സ് തയ്യാറാക്കാന്‍ 120-130 കിലോ നേന്ത്രക്കായ ആവശ്യമാണ്. ഇതിനോടൊപ്പം 10-12 ലിറ്റര്‍ ഭക്ഷ്യ എണ്ണയും വറുത്തെടുക്കാന്‍ വേണ്ടി വരും. എണ്ണയ്ക്ക് മാത്രമായി 800-1100 രൂപ വരെ വില വരും. ചിപ്പ്സ് വറുക്കുന്ന മെഷിന് മണിക്കൂറില്‍ 11 ലിറ്റര്‍ ഡീസല്‍ ആവശ്യമാണ്.
ഇതിന് 1,000 രൂപയോളം വരും. ഉപ്പ്, മറ്റു മസാലകള്‍ എന്നിവയ്ക്കായി 200 രൂപയാണ് ആവശ്യം. ഇത്തരത്തില്‍ 50 കിലോ ചിപ്സ് തയ്യാറാക്കാന്‍ 3500 രൂപയുടെ നിര്‍മാണ ചെലവ് വരുന്നുണ്ട്.
90 രൂപ വില നിലവാരത്തില്‍ 1 കിലോ ചിപ്സ് പാക്ക് ചെയ്ത് കടകളിലെത്തിക്കാം. ഇവ 120 രൂപ മുതല്‍ വില്പന നടത്താം. ഒരു കിലോയ്ക്ക് 20 രൂപ ലാഭമെടുത്താല്‍ ദിവസത്തില്‍ എളുപ്പത്തില്‍ ദിവസത്തില്‍ 5000 രൂപയോളം ലാഭമുണ്ടാക്കാം. മാസത്തില്‍ ഉത്പാദനവും വിപണം അനുസരിച്ച് 60,000 രൂപ മുതല്‍ 1 ലക്ഷം രൂപ വരെ വരുമാനം ഉണ്ടാക്കാന്‍ സാധിക്കും.
മൂലധനം കണ്ടെത്താം
ചെറുകിട ബിസിനസുകള്‍ക്കായി വിവിധ വായ്പ പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിക്കുന്നുണ്ട്. ആവശ്യത്തിന് നിക്ഷേപമില്ലാത്തവര്‍ക്ക് ബിസിനസിനായി പിഎം മുദ്ര യോജന വഴി വായ്പയ്്ക്ക് അപേക്ഷിക്കാം. 10 ലക്ഷം രൂപ സംരംഭങ്ങള്‍ തുടങ്ങാന്‍ ഈ പദ്ധതി വഴി അനുവദിക്കും. ഗ്രാമങ്ങളില്‍ ആരംഭിക്കുന്ന നോണ്‍ കോര്‍പ്പറേറ്റ് സംരംഭങ്ങള്‍ക്കാണ് ഈ വായ്പ ലഭിക്കുക.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications