യെസ് ബാങ്കിന്റെ പുനര്‍നിര്‍മാണ പദ്ധതി പ്രകാരം, ബാങ്കില്‍ 300 കോടി രൂപ നിക്ഷേപിക്കുമെന്ന് സ്വകാര്യ മേഖലാ വായ്പാദാതാവായ ബന്ദന് ബാങ്ക് അറിയിച്ചു. 10,650 കോടി രൂപയാണ് യെസ് ബാങ്കിന്റെ ആകെ നിക്ഷേപ നിര്‍ദേശം. രണ്ടു രൂപ വിലയുള്ള 30 കോടി ഇക്വിറ്റി ഷെയറുകള്‍, ഷെയര്‍ ഒന്നിന് 8 രൂപ പ്രീമിയത്തില്‍ സ്വന്തമാക്കുമെന്ന് ബന്ദന് ബാങ്ക് അറിയിച്ചിട്ടുണ്ട്.
യെസ് ബാങ്കിന്റെ പുതിയ ഇഷ്യു, പെയ്ഡ്-അപ്പ് ഇക്വിറ്റി ഷെയര്‍ ക്യാപിറ്റലിന്റെ അഞ്ച് ശതമാനത്തില്‍ താഴെയാണ്. പുനര്‍നിര്‍മാണ പദ്ധതി പ്രകാരം, ആകെ നിക്ഷേപത്തിന്റെ 75 ശതമാനത്തിന് മൂന്ന് വര്‍ഷത്തെ ലോക്ക്-ഇന്‍ കാലയളവ് ഉണ്ടായിരിക്കുമെന്ന്, ഒരു റെഗുലേറ്ററി ഫയലിംഗില്‍ ബന്ദന് ബാങ്ക് അറിയിച്ചു.

പദ്ധതി നിര്‍ദേശ പ്രകാരം, യെസ് ബാങ്കില്‍ എസ്ബിഐ 7,250 കോടി രൂപ നിക്ഷേപിക്കും. ഹൗസിംഗ് ഡെവലപ്പ്മെന്റ് ഫിനാന്‍സ് കോര്പ്പറേഷന് ലിമിറ്റഡും (എച്ച്ഡിഎഫ്സി) ഐസിഐസിഐ ബാങ്കും 1,000 കോടി രൂപ വീതമാവും നിക്ഷേപിക്കുക. ആക്സിസ് ബാങ്ക് 600 കോടി രൂപയും കോട്ടക്ക് മഹീന്ദ്ര ബാങ്ക് 500 കോടി രൂപയും യെസ് ബാങ്കില്‍ നിക്ഷേപം നടത്തും.
പദ്ധതി നിര്‍ദേശ പ്രകാരം, എസ്ബിഐയ്ക്ക് മൂന്ന് വര്‍ഷത്തെ ലോക്ക്-ഇന്‍ കാലയളവ് 26 ശതമാനം ഷെയറുകള്‍ക്ക് ലഭിക്കും. മൂലധന ആവശ്യങ്ങള്‍ അടിയന്തരമായും തുടര്‍ന്നും ഉയര്‍ത്തുന്നതിനായി ബാങ്കിന്റെ അംഗീകൃത മൂലധനം 1,100 കോടിയില്‍ നിന്നും 6,200 കോടി രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയിലായ യെസ് ബാങ്കിനെ കരകയറ്റുന്നതിനായി, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, കോട്ടക്ക് മഹീന്ദ്ര ബാങ്ക്, ബന്ദന് ബാങ്ക് എന്നിവര്‍ എസ്ബിഐ നയിക്കുന്ന കണ്‍സോര്‍ഷ്യത്തില്‍ ചേരുകയും നിക്ഷേപം നടത്തുകയും ചെയ്യും.
എല്‍ഐസിയും യെസ് ബാങ്കില്‍ മൂലധന നിക്ഷേപം നടത്താന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയിലായ യെസ് ബാങ്കിന് ഇക്കഴിഞ്ഞ മാര്‍ച്ച് അഞ്ചിന് ആര്‍ബിഐ മൊറട്ടോറിയം ഏര്‍പ്പെടുത്തിയിരുന്നു. കൂടാതെ, നിക്ഷേപകര്‍ക്ക് യെസ് ബാങ്കില്‍ നിന്ന് പിന്‍വലിക്കാവുന്ന തുക 50,000 രൂപയായും പരിമിതപ്പെടുത്തിയിരുന്നു. പ്രതിസന്ധിയിലായ യെസ് ബാങ്കിനായുള്ള റിസര്‍വ് ബാങ്കിന്റെ കരട് പുനര്‍നിര്‍മാണ പദ്ധതിയ്ക്ക് വെള്ളിയാഴ്ചയാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. യെസ് ബാങ്കിന് ഏര്‍പ്പെടുത്തിയ മൊറട്ടോറിയം മാര്‍ച്ച് 18, വൈകിട്ട് ആറു മണിയോടെ പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ അറിയിച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
