കൊറോണ വൈറസ് പാൻഡെമിക്കിന്റെ ആഘാതം രാജ്യത്തുടനീളം അനുഭവപ്പെടുന്ന സാഹചര്യത്തിൽ, മാർച്ച് 23 മുതൽ ബാങ്ക് ശാഖകൾ പണ നിക്ഷേപവും പിൻവലിക്കലും, ചെക്കുകൾ മാറൽ, സർക്കാർ ഇടപാടുകൾ തുടങ്ങിയ അവശ്യ സേവനങ്ങൾ മാത്രമേ നൽകുകയുള്ളൂവെന്ന് ഇന്ത്യൻ ബാങ്ക് അസോസിയേഷൻ (ഐബിഎ) അറിയിച്ചു.
ഈ കാലയളവിൽ മറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നതിനാൽ ഉപഭോക്താക്കൾ ബാങ്കുമായി സഹകരിക്കണമെന്ന് ഐബിഎ അഭ്യർത്ഥിച്ചു. ബാങ്കുകൾ തങ്ങളുടെ ഉപഭോക്താക്കൾക്ക് ബാങ്കിംഗ് സേവനങ്ങൾ നൽകുന്നത് തുടരുമ്പോൾ അവശ്യ സേവനങ്ങൾക്കായി മാത്രം ബാങ്ക് ശാഖകളിൽ എത്തണമെന്ന് ഐബിഎ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

ബാങ്കുകൾ നൽകുന്ന മിക്ക സേവനങ്ങളും ഓൺലൈനിൽ ലഭ്യമാണെന്ന് അസോസിയേഷൻ വ്യക്തമാക്കി. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് രാജ്യത്തൊട്ടാകെയുള്ള സംസ്ഥാന സർക്കാരുകൾ അവശ്യ സേവനങ്ങൾ നൽകുന്നവരോട് മാത്രമാണ് ജോലി സ്ഥലത്ത് എത്താൻ ആവശ്യപ്പെട്ടിരിക്കുന്നത്. ബാക്കിയുള്ളവർക്ക് വീട്ടിൽ ഇരുന്ന് ജോലി ചെയ്യാവുന്നതാണ്. വൈറസ് ബാധ കുറയ്ക്കുന്നതിന് പ്രവൃത്തി ദിവസത്തിൽ ബാങ്ക് ബ്രാഞ്ചുകളിലും ഓഫീസുകളിലും ജീവനക്കാരുടെ സാന്നിധ്യം 50 ശതമാനമായി കുറച്ചിട്ടുണ്ട്.
ഉപഭോക്താക്കൾക്ക് ഇപ്പോഴും തടസ്സമില്ലാത്ത ബാങ്കിംഗ് സേവനങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഐബിഎയുടെയും ബാങ്കുകളുടെയും ലക്ഷ്യമെന്നും അതിന് വേണ്ടി പരമാവധി ശ്രമിക്കുന്നുണ്ടെന്നും ആവശ്യമായ എല്ലാ സേവനങ്ങളും പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ടെന്നും ഉറപ്പ് വരുത്താനും അസോസിയേഷൻ വ്യക്തമാക്കി. നിങ്ങൾ എല്ലാവരും നേരിടുന്ന അതേ വെല്ലുവിളികളാണ് ബാങ്ക് ജീവനക്കാരും നേരിടുന്നതെന്നും, അതിനാൽ ജനങ്ങളുടെ സഹായം ആവശ്യമാണെന്നും ഐ.ബി.എ പ്രസ്താവനയിൽ പറഞ്ഞു. 10 പൊതുമേഖലാ ബാങ്കുകളുടെ മെഗാ ലയന പദ്ധതിയിൽ പ്രതിഷേധിച്ച് അഖിലേന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും (എബിഇഎ) അഖിലേന്ത്യാ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷനും (എഐബിഒഎ) മാർച്ച് 27 നാണ് അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. ഈ പണിമുടക്കിൽ പങ്കുചേരാൻ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയും തീരുമാനിച്ചുവെന്നാണ് റിപ്പോർട്ടുകൾ. വേതനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇന്ത്യൻ ബാങ്ക് അസോസിയേഷനുമായി (ഐബിഎ) അഭിപ്രായവ്യത്യാസമുണ്ടായതിനെത്തുടർന്ന് മാർച്ച് 11 മുതൽ 3 ദിവസത്തെ പണിമുടക്ക് നടത്തുമെന്ന് ബാങ്ക് യൂണിയനുകൾ ഭീഷണിപ്പെടുത്തിയിരുന്നുവെങ്കിലും പിന്നീട് അത് റദ്ദാക്കിയിരുന്നു.
അടുത്ത ആഴ്ച്ച വീണ്ടും ബാങ്ക് പണിമുടക്ക്, തുടർച്ചയായ മൂന്ന് ദിവസം ബാങ്കുകൾക്ക് അവധി
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications