ഒരു ദിവസത്തെ ബാങ്ക് പണിമുടക്കും മറ്റ് ബാങ്ക് അവധിദിനങ്ങളും കാരണം അടുത്ത ആഴ്ച മൂന്ന് ദിവസം മാത്രമേ രാജ്യത്തെ ചിലയിടങ്ങളിൽ ബാങ്കുകൾ പ്രവർത്തിക്കൂ. 10 പൊതുമേഖലാ ബാങ്കുകളുടെ മെഗാ ലയന പദ്ധതിയിൽ പ്രതിഷേധിച്ച് അഖിലേന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും (എബിഇഎ) അഖിലേന്ത്യാ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷനും (എഐബിഒഎ) മാർച്ച് 27 നാണ് അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. ഈ പണിമുടക്കിൽ പങ്കുചേരാൻ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയും തീരുമാനിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
അവധി ദിനം
അടുത്ത ആഴ്ച, തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ബാങ്കുകൾ തുറന്ന് പ്രവർത്തിക്കും. എന്നാൽ ഗുഡി പദ്വ ഉത്സവവും തെലുങ്ക് പുതുവത്സര ദിനവും കാരണം നിരവധി നഗരങ്ങളിൽ ബുധനാഴ്ച ബാങ്കുകൾക്ക് അവധിയാണ്. മാർച്ച് 25 ന് നടക്കുന്ന സ്പ്രിംഗ് ഫെസ്റ്റിവൽ കാരണം ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ, നാഗ്പൂർ തുടങ്ങി നിരവധി നഗരങ്ങളിലും ബാങ്കുകൾ പ്രവർത്തിക്കില്ല. എന്നാൽ കേരളത്തിൽ ഈ അവധി ബാധകമല്ല. വ്യാഴാഴ്ച വീണ്ടും രാജ്യത്ത് എല്ലായിടത്തും ബാങ്കുകളുടെ പ്രവൃത്തി ദിവസമായിരിക്കും.
പണിമുടക്ക്
വെള്ളിയാഴ്ച ബാങ്ക് പണിമുടക്ക് മൂലം മിക്ക ബാങ്കിംഗ് സേവനങ്ങളെയും ബാധിച്ചേക്കാം. എല്ലാ ഷെഡ്യൂൾഡ്, വാണിജ്യ ബാങ്കുകളും മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിൽ പ്രവർത്തിക്കില്ല. അതിനാൽ ശനിയാഴ്ചയും (മാർച്ച് 28) അവധി ദിവസമായിരിക്കും. വേതനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇന്ത്യൻ ബാങ്ക് അസോസിയേഷനുമായി (ഐബിഎ) അഭിപ്രായവ്യത്യാസമുണ്ടായതിനെത്തുടർന്ന് മാർച്ച് 11 മുതൽ 3 ദിവസത്തെ പണിമുടക്ക് നടത്തുമെന്ന് ബാങ്ക് യൂണിയനുകൾ ഭീഷണിപ്പെടുത്തിയിരുന്നുവെങ്കിലും പിന്നീട് അത് റദ്ദാക്കിയിരുന്നു.
ഈ വർഷത്തെ ബാങ്ക് പണിമുടക്കുകൾ
ഈ വർഷം ജനുവരി 31, ഫെബ്രുവരി 1 തീയതികളിൽ ആയിരക്കണക്കിന് ബാങ്ക് ജീവനക്കാർ രണ്ട് ദിവസത്തെ പണിമുടക്ക് നടത്തിയതിനെ തുടർന്ന് ബാങ്കിംഗ് സേവനങ്ങളെ ബാധിച്ചിരുന്നു. 20% ശമ്പള വർദ്ധനവാണ് ബാങ്ക് ജീവനക്കാരുടെ ആവശ്യം. 10 പൊതുമേഖലാ ബാങ്കുകളുടെ മെഗാ ലയന പദ്ധതി ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. ലയന പദ്ധതി കേന്ദ്ര സർക്കാർ പിൻവലിക്കണമെന്നതും ബാങ്ക് യൂണിയനുകളുടെ പ്രധാന ആവശ്യമാണ്.
ആരോപണം ഇങ്ങനെ
സ്വകാര്യ കോർപ്പറേറ്റ് നിക്ഷിപ്ത താൽപ്പര്യങ്ങൾക്ക് ബാങ്കുകൾ വഴിമാറുകയാണെന്നും ഈ ലക്ഷ്യങ്ങൾക്കായി കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി തുടർച്ചയായുള്ള സർക്കാരുകൾ പൊതുമേഖലാ വിരുദ്ധ ബാങ്കിംഗ് നയങ്ങൾ പിന്തുടരുന്നത് നിർഭാഗ്യകരമാണെന്നും എ.ബി.ബി.എ ജനറൽ സെക്രട്ടറി സി.എച്ച്. വെങ്കടാചലം പറഞ്ഞു.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications