ഫെബ്രുവരിയോട് വിട പറഞ്ഞ് മാർച്ചിലേക്ക് എത്തിയിരിക്കുന്നു. സാമ്പത്തിക വർഷത്തിൻ്റെ അവസാനത്തെ മാസമാണ് മാർച്ച്. ഈ മാസത്തിൽ സാമ്പത്തിക ഇടപാടുകൾ നടത്താൻ പ്ലാൻ ചെയ്യുകയാണോ നിങ്ങൾ? 2025 മാർച്ച് മാസത്തെ ബാങ്ക് അവധി ദിനങ്ങളുടെ പട്ടിക റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പുറത്തിറക്കി. അതായത് നിലവിലെ കണക്കു പ്രകാരം മാർച്ചിൽ 14 ദിവസമാണ് ബാങ്കുകൾക്ക് അവധിയുള്ളത്. നിങ്ങൾ നടത്തുന്ന പണമിടപാടുകൾ ഏതെല്ലാം ദിവസങ്ങളാണ്?
പൊതു അവധി ദിനങ്ങൾ, പ്രാദേശിക അവധി ദിനങ്ങൾ, രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലും എല്ലാ ഞായറാഴ്ചകളിലും അവധി ദിനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ചില പ്രത്യേക ആഘോഷങ്ങൾ നടക്കുന്ന സംസ്ഥാനങ്ങളിലും ബാങ്ക് അവധിയായിരിക്കും. അതേസമയം ഹോളി, റംസാൻ പോലുള്ള പ്രധാന ആഘോഷ ദിവസങ്ങളിൽ മിക്ക സംസ്ഥാനങ്ങളിലും ബാങ്കുകൾ അടച്ചിരിക്കും.
മാർച്ചിലെ അവധി ദിവസങ്ങൾ മനസിലാക്കിയാൽ നിങ്ങളുടെ ബാങ്ക് ഇടപാടുകൾ എളുപ്പത്തിൽ പ്ലാൻ ചെയ്യാം. ഇനിയും വൈകാതെ പ്ലാൻ ചെയ്തോളൂ...
2025 മാർച്ചിലെ ബാങ്ക് അവധി ദിവസങ്ങളുടെ പട്ടിക ഇതാ....
- മാർച്ച് 2 (ഞായർ): എല്ലാ ഞായറാഴ്ചയും രാജ്യത്തെ ബാങ്കുകൾ അവധിയാണ്
- മാർച്ച് 7 (വെള്ളി): ചാപ്ചാർ കുട്ട് - മിസോറാമിലെ ബാങ്കുകൾ പ്രവർത്തിക്കില്ല.
- മാർച്ച് 8 (ശനിയാഴ്ച): എല്ലാ മാസവും രണ്ടാം ശനിയാഴ്ച ബാങ്ക് അവധിയാണ്.
- മാർച്ച് 9 (ഞായർ): എല്ലാ ഞായറാഴ്ചയും രാജ്യത്തെ ബാങ്കുകൾ അവധിയാണ്
- മാർച്ച് 13 (വ്യാഴം): ഹോളിക ദഹനും ആറ്റുകാൽ പൊങ്കാലയും - ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ജാർഖണ്ഡ്, കേരളം എന്നിവിടങ്ങളിൽ ഈ ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല.

- മാർച്ച് 14 (വെള്ളി): ഹോളി (ധുലേതി/ധുലണ്ടി/ഡോൾ ജാത്ര) - ത്രിപുര, ഒഡീഷ, കർണാടക, തമിഴ്‌നാട്, മണിപ്പൂർ, കേരളം, നാഗാലാൻഡ് എന്നിവയൊഴികെ മിക്ക സംസ്ഥാനങ്ങളിലും ഈ ദിവസം പൊതു അവധിയാണ്.
- മാർച്ച് 15 (ശനി): ഹോളി ആഘോഷം - ത്രിപുര, ഒഡീഷ, മണിപ്പൂർ, ബിഹാർ എന്നിവിടങ്ങളിൽ ബാങ്കുകൾ പ്രവർത്തിക്കില്ല.
- മാർച്ച് 16 (ഞായർ): എല്ലാ ഞായറാഴ്ചയും രാജ്യത്തെ ബാങ്കുകൾ അവധിയാണ്
- മാർച്ച് 22 (ശനിയാഴ്ച): ബീഹാർ ദിവസ് ആഘോഷവും നാലാം ശനിയാഴ്ച അവധിയുമാണ്.
- മാർച്ച് 23 (ഞായർ) : എല്ലാ ഞായറാഴ്ചയും രാജ്യത്തെ ബാങ്കുകൾ അവധിയാണ്.
- മാർച്ച് 27 (വ്യാഴം): ശബ്-ഇ-ഖദ്ർ - ജമ്മുവിൽ ഈ ദിവസം ബാങ്കുകൾ അടച്ചിടും.
- മാർച്ച് 28 (വെള്ളി): ജുമാത്-ഉൽ-വിദ - ജമ്മു കശ്മീരിലെ ബാങ്കുകൾ പ്രവർത്തിക്കില്ല.
- മാർച്ച് 30 (ഞായർ): എല്ലാ ഞായറാഴ്ചയും രാജ്യത്തെ ബാങ്കുകൾ അവധിയാണ്.
- മാർച്ച് 31 (തിങ്കളാഴ്ച): റംസാൻ-ഈദ് (ഈദുൽ-ഫിത്തർ) (ഷവൽ-1)/ഖുതുബ്-ഇ-റംസാൻ - മിസോറാം, ഹിമാചൽ പ്രദേശ് എന്നിവ ഒഴികെയുള്ള എല്ലാം സംസ്ഥാനങ്ങളിലും ഈ ദിവസം പൊതു അവധിയായിരിക്കും.
ഷെഡ്യൂൾഡ് ബാങ്കുകളും അല്ലാത്തതുമായ ബാങ്കുകൾക്കും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിൽ പ്രവർത്തിക്കില്ല. നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെട്ട ജോലികൾ അതിനനുസരിച്ച് ആസൂത്രണം ചെയ്യുന്നതാണ് ഉചിതം. ശനിയും ഞായറും ഒഴികേ മാർച്ച് 31നാണ് കേരളത്തിൽ ഒരു പൊതു അവധിയുള്ളത്. മാർച്ച് 13ന് കേരളത്തിൽ തിരുവനന്തപുരത്ത് മാത്രം പ്രാദേശിക അവധിയായിരിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
